ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സൗജന്യ മത്സരപരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു

akshaya,akshaya service,news,daily news,psc,kerala psc,kpsc 2021,


സംസ്ഥാന സര്‍ക്കാര്‍ ന്യുനപക്ഷ ക്ഷേമ വകുപ്പ് ന്യുനപക്ഷ വിഭാഗങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, ജെയിന്‍, ബുദ്ധ, പാര്‍സി വിഭാഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ മത്സരപരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 

16/ 06/2021 വരെയാണ് അപേക്ഷിക്കാനുള്ള സമയം.

എസ്.എസ്.എല്‍.സി, ഡിഗ്രി, ഹോളിഡേ ബാച്ചുകളിലായാണ് പരിശീലനം. എസ്.എസ്.എല്‍.സി, ഹോളിഡേ ബാചുകള്‍ക്കു എസ്.എസ്.എല്‍.സി മാര്‍ക്കിന്റെയും ഡിഗ്രി ബാച്ചിന് ഡിഗ്രി മാര്‍ക്കിന്റെയും അടിസ്ഥാനത്തിലും ഇന്റര്‍വ്യൂ മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും പ്രവേശനം.

വിധവകള്‍ /വിവാഹ മോചിതര്‍, വിമുക്ത ഭടന്മാര്‍, ഭിന്ന ശേഷിക്കാര്‍, ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.

പ്രസ്തുത കാറ്റഗറിയിലുള്ളവര്‍ ആയത് തെളിയിക്കുന്ന രേഖകള്‍ കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള ഗൂഗിള്‍ ഡോക്യുമെന്റ് ലിങ്കിനായി apply.online.ccmy@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് മെയില്‍ അയക്കുക.

16/ 06/2021 നു മുന്‍പ് ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.

Post a Comment

Previous Post Next Post

News

Breaking Posts