ISLAMIC QUIZ- ഇസ്ലാമിക് ക്വിസ്- മുഹമ്മദ് നബി(സ)

 

QUIZ,ഖുര്‍ആന്‍ ക്വിസ്,islamic QUIZ,ഇസ്ലാമിക് ക്വിസ്,quran quiz,ഇസ്ലാമിക് ക്വിസ്‌,

മുഹമ്മദ് നബി(സ)

1. നബി(സ) ജനിച്ച വർഷം?

✔-  AD 571. 

അനാഥനായി മക്കയിൽ ജനനം.

2.
പ്രവാചകന്(സ) ജിബ്രീൽ(അ) ആദ്യമായി ഓതിക്കൊടുത്ത ഖുർആൻ വചനങ്ങൾ ഉൾക്കൊളളുന്ന അധ്യായം?
✔-  സൂറത്തുൽ അലഖ്.
അധ്യായം 96

3.
റസൂലി(സ)ന്ടെ 7സന്താനങ്ങളിൽ 6 പേരുടെയും മാതാവ് ഖദീജ ബീവി(റ)യാണ്. 7ാമത്തെ കുട്ടിയുടെ മാതാവിന്‍റെ പേര്?

✔- മാരിയ്യത്തുൽ കിബ്തിയ്യ.

ഇവർ ഒരു അടിമ സ്ത്രീ ആയിരുന്നു

4.
റസൂൽ(സ) ഉപയോഗിച്ചിരുന്ന ഒട്ടകത്തിന്‍റെ പേര് ?

✔- ഖസ് വാഅ്.

ഈ ഒട്ടകം മുട്ട് കുത്തിയ പല സന്ദർഭങ്ങളും ചരിത്രത്തിലെ നിർണായകമായ മുഹൂർത്തങ്ങളായിരുന്നു.

5. '
അന നബിയ്യുൻ ലാ കദിബ്. അനബ്നു അബ്ദിൽ മുത്ത്വലിബ്' ഏത് യുദ്ധത്തിന്‍റെ അവസരത്തിലാണ് റസൂലുല്ലാഹ് ( സ) ഈ വാക്യങ്ങൾ ഉച്ചത്തിൽ പറഞ്ഞു കൊണ്ടിരുന്നത്?

✔- ഹുനൈൻ യുദ്ധം.

മക്കാ വിജയത്തിന് തൊട്ടുടനെ നടന്ന യുദ്ധമാണ് ഹുനൈന്‍ യുദ്ധം



6. സ്വഹാബത്ത് (റ) ആദ്യമായി ഹിജ് റ പോയ സ്ഥലം?

✔- അബ്സീനിയ.

ഇപ്പോഴത്തെ പേര് എത്ത്യോപ്യ

7.
നബി( സ ) യുടെ മുൻ പല്ല് പൊട്ടി പ്പോയ യുദ്ധം?

✔- ഉഹ്ദ് യുദ്ധം.

മുസ്ലിംകൾക്ക് ധാരാളം പരീക്ഷണങ്ങൾ നേരിടേണ്ടി വന്ന ഈ യുദ്ധത്തിലാണ്
ഹംസ(റ) ഷഹീദായത്.

8.  
നബി(സ ) യെ അദ്ദേഹത്തിന്‍റെ മകനിലേക്ക് ചേർത്ത് വിളിക്കപ്പെടുന്ന നാമം?

✔- അബുൽ ഖാസിം

9. പ്രവാചകന്‍റെ(സ ) ഏറ്റവും വലിയ മുഅ്ജിസത്ത് ?
പരിശുദ്ധ ഖുർആൻ.

✔- 114 അധ്യായങ്ങളുളള ഖുർആനിൽ 6236 വചനങ്ങളുണ്ട് .

10.  
മുത്ത് മുഹമ്മദ് (സ) വഫാത്തായ തിയ്യതി ?(ഹിജ്റ ).

✔- റബീഉൽ അവ്വൽ 12 തിങ്കളാഴ്ച

നബി (സ)യുടെ ജന്മദിനവും റബീഉല്‍ അവ്വല്‍ 12നാണ്.എന്നാൽ ജനന തിയ്യതിയുടെ  വിഷയത്തിൽ പണ്ഡിതന്മാർ ഭിന്നാഭിപ്രായക്കാരാണ്.

Post a Comment

Previous Post Next Post

News

Breaking Posts