കേരള സർക്കാർ സാമൂഹ്യനീതി വകുപ്പില്‍ ഒഴിവ് | Kerala social justice department recruitment 2022

Kerala social justice department recruitment 2022


കേരള സർക്കാർ സാമൂഹ്യനീതി വകുപ്പില്‍ ഒഴിവ്: കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്ന മെസ്സഞ്ചർ തസ്തികയിൽ തൃശൂർ ജില്ലയിൽ നിലവിലുള്ള ഒഴിവിൽ സ്ത്രീ ഉദ്യോഗാർഥികളെ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.

പത്താം ക്ലാസ് പാസായിരിക്കണം. 25നും 45നും ഇടയിലാവണം പ്രായം. സമാന ജോലിയിൽ പ്രവൃത്തിപരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം.



താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മാർച്ച് 9ന് രാവിലെ 11ന് തൃശൂർ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 

സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം

ഫോൺ: 0471-2348666. 

ഇ-മെയിൽ: keralasamakhya@gmail.com,

Post a Comment

أحدث أقدم

News

Breaking Posts