പത്താം ക്ലാസ്സ് പാസ്സായവർക്ക് സര്‍ക്കാര്‍ ഓഫീസില്‍ പ്യൂണ്‍ ആവാം

dsssb-peon-recruitment-2024,പത്താം ക്ലാസ്സ് പാസ്സായവർക്ക് സര്‍ക്കാര്‍ ഓഫീസില്‍ പ്യൂണ്‍ ആവാം,

 

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) ഇപ്പോള്‍ പ്രോസസ്സ് സെർവർ,പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവർക്ക് DSSSB ക്ക് കീഴില്‍ മൊത്തം 102 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ DSSSB ക്ക് കീഴില്‍ പ്യൂണ്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

വിശദമായ വിവരണം 

സ്ഥാപനത്തിന്റെ പേര് ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB)
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No N/A
തസ്തികയുടെ പേര് പ്രോസസ്സ് സെർവർ,പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ
ഒഴിവുകളുടെ എണ്ണം 102
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം 21700-81100/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 20 മാർച്ച് 2024
അപേക്ഷിക്കേണ്ട അവസാന തിയതി 18 ഏപ്രിൽ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ് https://dsssb.delhi.gov.in/

ഒഴിവുകള്‍ 

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
പ്രോസസ്സ് സെർവർ02Rs.25500-81100/-
പ്രോസസ്സ് സെർവർ01Rs.25500-81100/-
പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ07Rs.21700–69100/-
പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ92Rs.21700–69100/–

പ്രായപരിധി 

പ്രോസസ്സ് സെർവർ,പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ    18-27 വയസ്സ് 

വിദ്യഭ്യാസ യോഗ്യത

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
പ്രോസസ്സ് സെർവർമെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം
സെക്കണ്ടറി LMV യുടെ ഡ്രൈവിംഗ് ലൈസൻസും 2 വർഷവും കളങ്കമില്ലാത്ത ഡ്രൈവിംഗ് അനുഭവം
പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺമെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം

അപേക്ഷാ ഫീസ്‌

കാറ്റഗറിഅപേക്ഷ ഫീസ്
മറ്റുള്ളവർ Rs.100/-
SC, ST, FEMALE,Exserviceman,PwBDNIL

എങ്ങനെ അപേക്ഷിക്കാം?

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) വിവിധ പ്രോസസ്സ് സെർവർ,പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 18 ഏപ്രിൽ 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://dsssb.delhi.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക


Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts