നബിദിന ക്വിസ്| മീലാദ് ക്വിസ്സ്‌ | Nabidina quiz 2021| nabidinam | islamic quiz | Meelad quiz

 ? ഹാത്വിബ്(റ)ന്റെ കൈവശം തിരുനബി(സ)ക്ക് മുഖൗഖിസ് എന്താണ് കൊടുത്തയച്ചത്?
– മാരിയ, സീരീന്‍ എന്നീ അടിമസ്ത്രീകള്‍, മഅ്ബൂര്‍ എന്ന ഷണ്ഡന്‍, ആയിരം മിസ്‌കാല്‍ സ്വര്‍ണ്ണം, 20 നേര്‍ത്ത വസ്ത്രങ്ങള്‍, ദുല്‍ ദുല്‍ എന്ന കുതിര, ഉഫൈര്‍ എന്ന ഒട്ടകം, മിസ്വ്‌റിലെ ബിന്ന് എന്ന പ്രദേശത്തെ തേന്‍.
? മാരിയ(റ) എവിടെ വെച്ചാണ് ഇസ്‌ലാം സ്വീകരിച്ചത്?
– മദീനയിലേക്കുള്ള വഴിയില്‍ വെച്ച്
? മാരിയ(റ)യെ തിരുനബി(സ) എന്തു ചെയ്തു?
– തിരുനബി(സ) അവരെ ഇഷ്ടപ്പെടുകയും ഹിജാബ് നല്‍കുകയും ചെയ്തു.
? സീരീനെ തിരുനബി(സ) ആര്‍ക്കാണ് നല്‍കിയത്?
– ഹസ്സാനുബ്‌നു സാബിത്(റ)ന്
? ആരുടെ വീട്ടിലാണ് ആദ്യം മാരിയ(റ)യെ തിരുനബി(സ) താമസിപ്പിച്ചത്?
– ഹാരിസതുബ്‌നു നുഅ്മാന്‍(റ)ന്റെ വീട്ടില്‍
? പിന്നീട് മാരിയ(റ)യെ നബി(സ) താമസിപ്പിച്ച വീട് ഒരു ഉയര്‍ന്ന സ്ഥലത്തായിരുന്നു. ആ സ്ഥലം പിന്നീട് അറിയപ്പെട്ടത് എങ്ങനെ?
– ഉമ്മു ഇബ്‌റാഹീമിന്റെ ചായ്പ്പ് എന്ന പേരില്‍
? എന്നാണ് മാരിയ(റ) തിരുനബി(സ)യുടെ ഇബ്‌റാഹീം എന്ന കുഞ്ഞിനെ പ്രസവിച്ചത്?
– ഹിജ്‌റയുടെ എട്ടാം വര്‍ഷം ദുല്‍ഹിജ്ജ മാസത്തില്‍.
? തിരുനബി(സ)യെ മാരിയ(റ)യുടെ പ്രസവവാര്‍ത്ത അറിയിച്ചത് ആര്?
– റാഫിഅ്(റ)
? മാരിയ(റ)യുടെ പ്രസവവാര്‍ത്ത അറിയിച്ച റാഫിഇന് തിരുനബി(സ) എന്താണ് സമ്മാനം നല്‍കിയത്?
– ഒരടിമയെ
? മാരിയ(റ)യുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ അവതരിച്ച സൂക്തമേത്?
– സൂറതുത്തഹ്‌രീമിലെ ഒന്നാം സൂക്തം.
? ——– മാരിയ(റ)യെ സ്വതന്ത്രയാക്കിയിരിക്കുന്നുവെന്ന് തിരുനബി(സ) പറഞ്ഞു. എന്ത്?
– തന്റെ മകന്‍ ഇബ്‌റാഹീം എന്ന കുട്ടിയുടെ ജനനം.
? മാരിയ(റ)യുടെ വഫാത്ത് എന്ന്?
– ഹിജ്‌റ പതിനാറില്‍
? ആരുടെ ഭരണകാലത്ത്?
– ഉമര്‍(റ)ന്റെ
? ആരാണ് മാരിയ(റ)യുടെ ജനാസ നിസ്‌കാരത്തിന് നേതൃത്വം നല്‍കിയത്?
– ഉമര്‍(റ)
? എവിടെയാണ് മാരിയ(റ)യുടെ മഖ്ബറ സ്ഥിതി ചെയ്യുന്നത്?
– ജന്നത്തുല്‍ ബഖീഅ്‌

Post a Comment