ഹജ്ജിന്‍റെ ആത്മീയ മാനം


tonnalukal


അല്ലാഹുവിലേക്കുള്ള മടക്കത്തിന്‍റെ പ്രതീകമാണ് ഹജ്ജ്. ഇസ്ലാമിലെ ആരാധനാ കര്‍മ്മങ്ങള്‍ യുക്തി ചിന്തകള്‍ക്കു അസ്ഥാനത്താണ്. വിശേഷിച്ചും ഇസ്ലാമിന്‍റെ പഞ്ചസ്തം‘ങ്ങളില്‍ പെട്ട പരിശുദ്ധ ഹജ്ജിന്‍റെ കാര്യത്തില്‍ അല്ലാഹുവിലേക്കുള്ള ഈ മടക്കം പുതുജീവിതത്തിലേക്കുള്ള കാല്‍വെപ്പു കൂടിയാണ്. ശത്രു മിത്രങ്ങളോടും സുഹൃത്തുക്കളോടും ബന്ധുമിത്രാദികളോടുമുള്ള വിട ചോദിക്കലും, അല്ലാഹു അകറ്റിക്കളയുന്ന എല്ലാ ആഗ്രഹ വിചാരങ്ങളില്‍ നിന്നും അകന്നു നില്‍ക്കലും സംശുദ്ധ ജീവിതത്തിലേക്കുള്ള പ്രയാണവും പ്രപഞ്ച നാഥനിലേക്കുള്ള യാത്രയുടെ ഒരുക്കമാണ്. ഹജ്ജു കര്‍മ്മങ്ങള്‍ യുക്തിപരമല്ല, ആവശ്യ.മായ കാര്യങ്ങള്‍ കൊണ്ടുള്ള വിശ്വാസത്തിനു പുറമെ അല്ലാഹുവിലേക്കുള്ള കളങ്കരഹിതമായ വഴിപ്പെടലിന്‍റെ ദര്‍ശനവും കൂടിയാവുന്പോള്‍ മനുഷ്യരുടെ വ്യക്തിപരവും സാന്പത്തിക പരവുമായ ശുദ്ധി ഉറപ്പു വരുത്തുന്നു. 

പ്രപഞ്ച സ്രഷ്ടാവായ നാഥന്‍റെ തീരുമാന പ്രകാരം പത്നി ഹാജറ ബീവിയെയും മകന്‍ ഇസ്മായീലിനെയും ജനവാസമില്ലാത്ത പ്രദേശത്ത് ഇട്ടേച്ചു പോയ ശേഷം, ഒരിറ്റു വെള്ളത്തിനു വേണ്ടി സഫാ മര്‍വാ മലകളിലേക്കുള്ള നെട്ടോട്ടവും, വാര്‍ദ്ധക്യ കാലത്തു ജനിച്ച ജീവനേക്കാള്‍ സ്നേഹിച്ച മകനെ ബലിയറുക്കണമെന്ന അല്ലാഹുവിന്‍റെ കല്‍പന പ്രകാരം ബലിക്കു തയ്യാറായ ഇബ്രാഹിം നബിയുടെ ധീരമായ ത്യാഗ വാഗ്ദാനങ്ങളുടെ ചരിത്ര ശകലങ്ങളെ സ്മരണയില്‍ കൊണ്ടുവരലാണ് ഹജ്ജിലൂടെ ദര്‍ശിക്കാനാവുക. മനുഷ്യ ചിന്തകള്‍ക്കു ഭ്രാന്തമായി തോന്നാവുന്ന വിധമുള്ള കര്‍മ സഫലീകരണമെങ്കിലും, തികച്ചും മനുഷ്യ പുനസംസ്കരണമാണ് ഹജ്ജ് വാഗ്ദാനം ചെയ്യുന്നത്. ഹജ്ജിന്‍റെ ഓരോ കര്‍മ്മങ്ങളും ചിന്തിപ്പിക്കുന്നതും ആശ്ചര്യാജനകവുമാണ്. 
മീഖാതില്‍ നിന്ന് ഇഹ്റാം ചെയ്യലോടെയാണ് ഹജ്ജിന്‍റെ ആരംഭം. ഇഷ്ടാനിഷ്ടങ്ങള്‍, സ്ഥാനം, വ്യതിരിക്തത, വര്‍ണാഭിമുഖ്യം എന്നിവയെ ആശ്രയിച്ചാണ് സാധരണ മനുഷ്യന്‍റെ വസ്ത്ര ധാരണ. ഇത് മനുഷ്യര്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്നു. സാഹോദര്യത്തിനു പകരം വിദ്വേഷവും വെറുപ്പും അസൂയയും ജന്മമെടുക്കുന്നു. എന്നാല്‍, മീഖാതില്‍ നിന്ന് കഫന്‍ പുടക്കു സമാനമായ വസ്ത്രം ധരിക്കലിലൂടെ മനുഷ്യര്‍ മുഴുവന്‍ ഏകരൂപം പ്രാപിക്കുന്നു. വിവേചനത്തിനു പകരം ഒരു വലിയ സംഘത്തിലെ ബിന്ദു മാത്രമായി മനുഷ്യന്‍ മാറുന്നു. കൂടാതെ ഞങ്ങള്‍ എന്നതിനു പകരം ഞാന്‍ എന്ന ആശയം പ്രത്യക്ഷപ്പെടുന്നു. എന്‍റെ വര്‍ണ്ണം, എന്‍റെ ഗോത്രം, എന്‍റെ വിഭാഗം, എന്‍റെ കുടുംബം എന്നീ കാര്യങ്ങള്‍ വരുന്പോഴെല്ലാം ഞാന്‍ പ്രത്യക്ഷപ്പെടും ഞാന്‍ അവിടെയൊന്നും മനുഷ്യനാവുന്നില്ല. മാത്രമല്ല, കഫന്‍ തുണി മരണത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. 
ഇഹ്റാമിനു ശേഷം ആത്മീയാന്തരീക്ഷം രൂപാന്തരപ്പെടുന്നു. ഇഹ്റാമിനു മുന്പുള്ള ലൗകികമായ കാര്യങ്ങള്‍ നിഷിദ്ധമാക്കപ്പെടുകയും അക്രമ വാസനകളോടും സുഗന്ധ ദ്രവ്യങ്ങളോടുമുള്ള വിടപറച്ചില്‍ സംസ്കരണത്തിനുള്ള തുടക്ക പാഠമാണ്. 
ജീവിതത്തിന്‍റെ, സ്നേഹത്തിന്‍റെ, വിശ്വാസത്തിന്‍റെ, മനുഷ്യാസതത്വത്തിന്‍റെ കേന്ദ്ര ബിന്ദുവായ, ആരാധിക്കുന്പോള്‍ മുഖം തിരിക്കുന്ന, ഖബറടക്കുന്പോള്‍ ദിശയായി ഉപയോഗിക്കുന്ന പരിശുദ്ധ കഅ്ബാലയത്തിലെ ത്വവാഫ് ഉമ്മയുടെ തുണിക്കോന്തല്‍ പിടിച്ച് വട്ടം തിരിയുന്ന കൊച്ചു കുട്ടിക്കു സമാനമാണ്. മഹദ് വ്യക്തിത്വത്തങ്ങളുടെ ഖബറുകളോ, കൊട്ടാര ദൃശ്യമായ കെട്ടിടങ്ങളോ ഉള്‍ക്കൊള്ളുന്ന ഒന്നായി കഅ്ബയെ താരതമ്യപ്പെടുത്തി ശൂന്യമായ കഅ്ബ കണ്ട് പരിഹസിക്കുന്ന യുക്തിവാദികളുടെ ചിന്തകള്‍ മുസ്ലിമിന് അനുയോജ്യമാണ്. അനശ്വരതയിലേക്കുള്ള പ്രയാണമായ ഹജ്ജ് അല്ലാഹുവിലേക്കുള്ള ചലനമാണ്. കഅ്ബയിലേക്കുള്ളതല്ല. 
സൗരയൂഥത്തില്‍ സൂര്യനെപ്പോലെയാണു കഅ്ബ. സ്വന്തം ഭ്രമണപഥത്തില്‍ സൂര്യനു ചുറ്റും തിരിയുന്ന നക്ഷത്രങ്ങളായാണ് ജനങ്ങള്‍ ത്വവാഫ് വേള സംസ്കരണത്തിലേക്കുള്ള അടുപ്പിക്കലിനു വേഗം നല്‍കുന്നു. മാത്രമല്ല, സൃഷ്ടിക്കും സ്രഷ്ടാവിനുമിടയിലുള്ള സ്നേഹബന്ധം കൂടിയാണ്. ഹജറുല്‍ അസ് വദെന്ന കറുത്ത കല്ല് മനുഷ്യ ഹൃദയങ്ങളെ സ്വര്‍ഗത്തെ കുറിച്ചുള്ള ചിന്തയിലേക്കു നയിക്കുകയും ഏഴു ത്വവാഫുകള്‍ സ്വര്‍ഗ കവാടങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യുന്നു. 
വിഗ്രഹാരാധനയില്‍ മുഴുകിയ ജനസമൂഹത്തിനിടയിലേക്കാണ് അല്ലാഹുവിലുള്ള ഏക ദൈവ വിശ്വാസിയായി ഉയര്‍ന്നു വന്ന ഇബ്രാഹിം നബി പലതരത്തിലും പീഡിപ്പിക്കപ്പെട്ടു. മകനെ ബലിയറുക്കാന്‍ വിധിക്കപ്പെടുകയും തീകുണ്ഠാരത്തിലേക്കെറിയപ്പെടുകയും ചെയ്തു. ആ ഇബ്രാഹിം മഖാമില്‍ ത്വവാഫിനു ശേഷം നിസ്കരിക്കല്‍, മഹാനവര്‍കളുടെ കാല്‍ പതിഞ്ഞ കല്ലിന്, പരിശുദ്ധമെന്നും നാം കരുതുന്ന മുഖത്തെക്കാള്‍ സ്രഷ്ടാവിനുണ്ടെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. 
ഏകത്വത്തിന്‍റെ യഥാര്‍ത്ഥ പ്രകടനങ്ങള്‍ വെളിവാകുന്നത് സഅ്യിലാണ്. രൂപങ്ങള്‍, മാതൃകകള്‍, നിറങ്ങള്‍, അളവുകള്‍, വ്യക്തിത്വങ്ങള്‍ എല്ലാമിവിടെ നശിപ്പിക്കപ്പെടുന്നു. കേവലം വിശ്വാസവും കര്‍മ്മവും മാത്രം ബാക്കിയായി ഇബ്രാഹിം നബിയും, ഹാജറ ബീവിയും, ഇസ്മായീല്‍ നബിയും കേവലം പ്രതീകങ്ങള്‍ മാത്രമാവുകയാണ്. ഒരിറ്റു ജലത്തിനു വേണ്ടി നിരാശയാകാതെ, ഓടിത്തളര്‍ന്ന ഹാജറാ ബീവിയുടെ സ്മരണ നമുക്കുള്ള പരിശ്രമമാണ്. അല്ലാഹുവില്‍ നിന്നുള്ള കരുണയുടെ വിജയത്തിനു വേണ്ടിയുള്ള പരിശ്രമത്തിന്‍റെ ഓട്ടം. 
അറഫാ സംഗമം മഹ്ശറയെ ഓര്‍മ്മിപ്പിക്കുന്ന ഒരുമിച്ചു കൂടുതലാണ്. ഒരു ദിവസം മാത്രം കാണാന്‍ സാധിക്കുന്ന ആശ്ചര്യപൂര്‍ണ്ണമായ പട്ടണമാണ് അറഫ. ആദം നബിയും ഹവ്വാബീവിയും കണ്ടുമുട്ടിയ, പ്രവാചകന്‍(സ) അവസാന വിടവാങ്ങല്‍ പ്രസംഗം നടത്തിയ സ്ഥലവും അറഫയാണ്. 
പിശാച് മനുഷ്യന്‍റെ ശത്രുവാണ്. എവിടെ ഭയത്തിന്‍റെ, ദൗര്‍ബല്യത്തിന്‍റെ, ശങ്കയുടെ ലാഞ്ചനയുണ്ടോ അവിടെ പിശാച് തന്‍റെ ദുഷ്കര്‍മ്മങ്ങള്‍ക്കായി പ്രത്യക്ഷപ്പെടുന്നു. ബലിയറുക്കാന്‍ കൊണ്ടു പോകുന്പോള്‍ പിശാച് മൂന്ന് പ്രാവശ്യം പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും, എറിഞ്ഞോടിക്കുകയും ചെയ്തതിന്‍റെ സ്മരണയാണ് മൂന്ന് ജംറകളിലുള്ള കല്ലെറിയല്‍ അച്ചടക്കത്തോടെ, ഐക്യത്തോടെ ഒന്നിച്ചു നിന്ന് പിശാചിനെതിരെ കല്ലുകളാവുന്ന ആയുധങ്ങള്‍ യാതൊരുവിധ മടിയുമില്ലാതെ ശേഖരിച്ചെറിയാനുള്ള തയ്യാറെടുപ്പ് സര്‍വ്വവിധ നെറികേടുകള്‍ക്കെതിരെയുള്ള ശക്തമായ ചെറുത്തു നില്‍പ്പിന്‍റെ ഓര്‍മ്മപ്പെടുത്തലാണ്. അല്ലാഹുവിന്‍റെ കല്‍പ്പനയാണെന്നറിഞ്ഞപ്പോള്‍ എതിര്‍പ്പു പ്രകടിപ്പിക്കാതെ സന്തോഷപൂര്‍വ്വം മൃതുവരിക്കാന്‍ തയ്യാറായ ഇസ്മായീല്‍ നബിയുടെ സന്നദ്ധതയും എടുത്തു പറയേണ്ടതാണ്. ഇതിന്‍റെ സ്മരണയാണ് ബലിപെരുന്നാളിലെ ബലി. 
ഹജ്ജില്‍ ഈമാനും ഇഹ്സാനും നീതിയും സമ്മേളിക്കുന്നു വേഷ സ്ഥാന വ്യത്യാസമില്ലാതെ ഏകനായ ദൈവത്തിന്‍റെ സന്നിധിയിലേക്കാണെന്ന തോന്നലിലൂടെ ഈമാനും ഇഹ്സാനും കൈവരുന്നു. മനുഷ്യന്‍ മുഴുവന്‍ ഏക, ഐക്യ രൂപത്തിലായതു കൊണ്ട് നീതി സന്പൂര്‍ണ്ണവുമാണ്. ലോകത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളെ അഭിമൂഖീകരിക്കുന്ന ജനങ്ങളുമായുള്ള ഇടപെടലും പരിചിതത്വവും സ്വന്തം കുറവുകളും വ്യക്തിത്വവും മനസ്സിലാക്കാനുള്ള സുവര്‍ണ്ണാവസരവുമാണ് ഹജ്ജിന്‍റെ പൂര്‍ത്തീകരണത്തോടു കൂടി പ്രസവിക്കപ്പെട്ട കുഞ്ഞിനെപ്പോലെ മനുഷ്യന്‍റെ ആത്മീയ സാന്പത്തിക സംസ്കരണത്തിന്‍റെ പൂര്‍ത്തീകരണം സാക്ഷാത്കരിക്കപ്പെടുന്നു.

Post a Comment

Previous Post Next Post

News

Breaking Posts