ഉമ്മയൊരു നോവാണ്
വൈകുന്നേരമായിരിക്കുന്നു. അന്തരീക്ഷമാകെ മഞ്ഞയും ചുവപ്പും
കലര്‍ത്തിയിരിക്കുകയാണ് സൂര്യന്. പണി കഴിഞ്ഞ് ആളുകള്‍ പുഴയില്‍ കുളിക്കുന്നുണ്ട്.
അപ്പുറത്ത് കുട്ടികള്‍ വെള്ളം കലക്കിമറിക്കുകയാണ്. കൂട്ടിലെത്താന്‍ ധൃതിപിടിച്ച്
കലപില കൂട്ടുന്ന കിളികളുടെ ആരവം ചെവിയെ അലോസരപ്പെടുത്തുന്നു. ഫുട്ബോള്‍ കളിയുടെ ആരവത്തിലാണ്
കൂട്ടുകാരെല്ലാം. മണല്‍ പുറത്തിരുന്നു കളി കണ്ടുകെണ്ടിരിക്കുകയാണ് അന്‍വര്‍. കളിക്കാനാഗ്രഹമുണ്ടവന്.
പക്ഷേ, പനി കാരണം
ഉമ്മയുടെ വിലക്കുണ്ട്. കളിച്ചാല്‍ ചിലപ്പോള്‍ നല്ല ചുട്ട അടി കിട്ടും.
ബാങ്കു കൊടുക്കാന്‍ സമയമായി. അന്‍വര്‍ എണീറ്റ് വീട്ടിലേക്ക് നടന്നു. അന്തരീക്ഷം മുഴുക്കെ അലയടിച്ചു നാഥന്റെ തിരുസവിധത്തിലേക്കുള്ള വിളി. ബാങ്കിന്റെ വചനങ്ങള്‍ പള്ളി മിനാരങ്ങളില്‍ നിന്നു ഒഴുകാന്‍ തുടങ്ങി. മറുപടി പറയാനാളില്ലാഞ്ഞിട്ടായിരിക്കാം, പ്രകൃതിയുടെ മറുപടി; പുഴയുടെ അക്കരെ നിന്നും പ്രത്യേക ഈണമുള്ള മറുപടിയായി പ്രതിധ്വനി മുഴങ്ങുന്നതു കേള്‍ക്കാം.
...Read More>>

കാലികള്‍ കാത്തിരിക്കുന്നു...
മഴയുടെ ശക്തി ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു. വീടിനകത്തേക്ക് പാഞ്ഞുവന്ന മഴച്ചീന്തുകളെ ഓട് തടഞ്ഞു നിര്‍ത്തി ഇറയത്തുകൂടി മണ്ണിലേക്കൊഴുക്കിക്കൊണ്ടിരിക്കുന്നു. ളുഹ്്റു ബാങ്കിനു താളമേകി കൊടപ്പനക്കു മീതെ വെള്ളത്തുള്ളികള്‍ താളം പിടിക്കുന്നുണ്ട്. ആയിശുമ്മ പതിയെ വുളൂവെടുക്കാനായി ഏണീറ്റപ്പോള്‍ വേദന സഹിച്ചു കിടന്നിരുന്ന വയസ്സന് കട്ടില് ദീര്‍ഘനിശ്വാസത്തോടെ ഒന്നു മുരണ്ടു. വീടിനുള്ളില്‍ അതിക്രമിച്ചു കടന്നു കൂടിയ വെള്ളത്തുള്ളികളെ ദേഷ്യപ്പെടുത്താതെ ആയിശുമ്മ പതിയെ പുറത്തേക്കു നടന്നു. പാളക്കഷ്ണം കൊണ്ട് മൂടിവെച്ചിരുന്ന കുടത്തിലെ വെള്ളം കിണ്ടിയിലേക്കൊഴിക്കുന്പോള്‍ അംഗവൈകല്യം ബാധിച്ച കുടയുമേന്തി മുഹമ്മദിക്ക പള്ളിയില്‍ പോകാന്‍ കിതച്ചു വന്നു...Read More>>>
സ്ട്രീറ്റ് ലൈറ്റ്
സ്ട്രീറ്റ് ലൈറ്റ്
ചീറിപ്പായുന്ന വാഹനങ്ങള്‍ അവളുടെ ഉറക്കത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. തുരുമ്പിച്ച സ്ട്രീറ്റ് ലൈറ്റിന്റെ പഴകിയ ബള്‍ബുകള്‍ വെളിച്ചം തരുന്നതായി തോന്നിച്ചു. ബള്‍ബിനു ചുറ്റും 'ഹാപ്പി ബര്‍ത്ത് ഡേ' ആഘോഷിക്കുന്ന പ്രാണികള്‍ ചാലിട്ടൊഴുകുന്ന കണ്ണുനീരിനു കൂട്ടായി റോഡില്‍ വീണു ചിതറി. ആ ഒമ്പതു വയസ്സുകാരിയുടെ കണ്ണുകള്‍
Read More>>>
ക്യാഷ് കൗണ്ടറിലേക്കൊരു സ്ത്രീധനപ്പൊതി
വികസനത്തിന്റെ ബഹളങ്ങളും യന്ത്രങ്ങളുടെ കരച്ചിലുമില്ലാത്ത പ്രശാന്തമായ ഗ്രാമം. ഉറച്ചുപോയ നിലമുഴുത് അതിഥികളായെത്തി നെല്ച്ചെടികളോട് കിന്നാരം പറഞ്ഞെത്തിയ കാറ്റിന്റെ സുഖത്തില്‍ വിശ്രമിക്കുന്ന ട്രാക്ടറുകള്‍. ഉച്ചവെയിലിന്റെ ശക്തിയില്‍ ചൂടുപിടിച്ച ചേറിന്റെ ഗന്ധം മൂക്കിലേക്ക് അടിച്ചുവീശിക്കൊണ്ടിരിക്കുന്നു. ആയുസ്സു തീരാന്‍ പോകുന്ന ബീഡിക്കുറ്റിയിലെ അവസാന നിക്കോട്ടിനെയും അകത്താക്കി ആലിക്കാക്ക ബീഡിക്ക് അന്ത്യചുംബനം നല്കി. ചേറുകൊണ്ട് നരബാധിച്ച ഉരുക്കന്‍ കാലുകള്‍ കാറ്റേല്കാനായി തിണ്ണയിലേക്ക് കയറ്റിവെച്ചു. യും. Read More>>>
ആദര്‍ശവീഥിയിലെ രക്തസാക്ഷി
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കല്ലാങ്കുഴി പള്ളത്ത് തറവാട്. ആരവങ്ങളോ ചരികളോ ഇല്ലാത്ത ആ വീടിനും അന്തരീക്ഷത്തിനും ചോരയുടെ ഗന്ധമാണുള്ളത്. മൗനവും ദുഖവും തളം കെട്ടി നില്ക്കുന്ന വീടിന്റെ ഉമ്മറക്കോലായിലിരുന്ന് പുറത്തേക്ക് നോക്കിയിരിക്കുകയാണ് വീട്ടിലെ ചെറിയ മോള് ആയിശ ഫൈഹ. വല്യുമ്മ തിത്തുമ്മ നന്നേ ക്ഷീണിച്ചവശയായിട്ടുണ്ട്. ഫൈഹമോള്ക്കൊപ്പം ചിരിക്കാന്‍ അവര്‍ക്കാവുന്നില്ല. ഉമ്മച്ചിക്കും ഈയിടെയായി തീരെ മിണ്ടാട്ടമില്ല.
Read more>>>>

Post a Comment