മുത്തു നബിയെ സ്നേഹിക്കുക എന്നാൽ ഒരു സുന്നത്തായ കർമം പോലെയാണെന്നാന്നോ ധരിച്ചിരിക്കുന്നത്? എന്നാൽ തെറ്റി. നിസ്ക്കാരം നിർവഹിക്കുന്നത് പോലെ നിർബന്ധമുള്ള കാര്യമാണത്. മുൻകഴിഞ്ഞ പ്രവാചകന്മാരൊക്കെയും മുത്തു നബിയെ അംഗീകരിച്ചവരാണ്. മനുഷ്യന്റെ ഓരോ കർമങ്ങളെടുത്തു നോക്കൂ. മുസ്ലിമാകുമ്പോൾ, ബാങ്ക് വിളിക്കുമ്പോൾ, നിസ്ക്കരിക്കുമ്പോൾ ഒക്കെയും അവിടുത്തെ സ്മരിക്കാതെ നിർവാഹമില്ല.
മുത്തുബിയെ കണ്ടവരും ഒപ്പം ജീവിച്ചവരും മാഹാത്മ്യം നേടിയത് അവിടുത്തെ ശ്രേഷടത കൊണ്ടാണെന്നു പറയേണ്ടതില്ലല്ലോ. മുത്തു നബിയെ ഏറ്റവും സേനഹിച്ചവരാണ് സ്വഹാബത്ത്. ജിവികൾ, ജിന്നുകൾ, മനുഷ്യർ, മലക്കുകൾ എല്ലാവരുടെയും നേതാവാണ് ആദരവായ റസൂൽ(സ). അവരിൽ എന്തുകൊണ്ടും മുൻഗണന ഒന്നാം ഖലീഫ സ്വിദ്ദീഖ് (റ) വിനാണ്. ആശിഖീങ്ങളുടെ ലോകം സിദ്ദീഖ് (റ)നെ കൊണ്ടല്ലാതെ എങ്ങനെ തുടങ്ങാനാണ്?. കാരണം പ്രവാചകന്മാർ കഴിഞ്ഞാൽ ഏറ്റവും ശ്രേഷടർ, ആദ്യമായി മുസ് ലിമായ വ്യക്തി.. എണ്ണമറ്റ വിശേഷങ്ങളുടെ ഉടമയാണ് സ്വിദ്ദീഖ് (റ). ഭയഭക്തി കാരണം സ്വിദ്ദീഖ് (റ)ന്റെ ഉള്ളിൽ നിന്നും കരിഞ്ഞ മാംസത്തിന്റെ മണം വരാറുണ്ടായിരുന്നെന്ന് യാഫിഈ ഇമാം പറയുന്നുണ്ട്. ദീർഘമാക്കുന്നു, ചുരുക്കട്ടെ.
ശത്രുക്കളുടെ അക്രമം സഹിക്കവയ്യാതെ നാടുവിടുകയാണ് മുത്തു നബി. ഒപ്പം വേറാരും വേണ്ടതില്ല. സ്വിദ്ദീഖ് (റ) ഉണ്ടല്ലോ. മുമ്പിലും പിന്നിലും വശങ്ങളിലുമായി ഒരു സംഘം നൽകുന്ന സംരക്ഷണമാണ് സൗർ ഗുഹയിലെത്തുംവരെ സ്വിദ്ദീഖ് (റ) നൽകിയത്. മുത്ത് നബിയെ പുറത്ത് നിർത്തി ഉള്ളിൽ കടന്നു വൃത്തിയാക്കാൻ തുടങ്ങി. കല്ലുകളും വസ്ത്രങ്ങളും കൊണ്ട് ഓരോ പൊത്തുകളും അടച്ചു. ഒരു പൊത്തടക്കാൻ ഒന്നും കിട്ടിയില്ല. മുത്തു നബിയെ ഉള്ളിലേക്കു വിളിച്ചു. രക്ഷപ്പെട്ടവന്നതല്ലേ. ക്ഷീണം കാണുന്നല്ലോ. സ്വിദ്ദീഖ് (റ)ന്റെ മടിയിൽ കിടന്ന് മയങ്ങി തിരുനബി. അവരറിയാതെ മറ്റൊരനുരാഗി കൂടി ആ ഗുഹക്കകത്തുണ്ടായിരുന്നു. ഒരു പാമ്പ്. തന്റെ നേതാവിനെ കാണാൻ കാത്തിരിക്കാൻ തുടങ്ങിയിട്ടെത്ര കാലമായി. ഇപ്പോൾ തന്റെ സമീപത്തെത്തിയിട്ട് കാണാൻ സാധിക്കാതിരുന്നാൽ...! സ്വിദ്ദീഖ് (റ) തന്റെ കാൽ കൊണ്ട് അവശേഷിച്ച മാളം പൊത്തിപ്പിടിച്ചപ്പോൾ അതിനു കാണാൻ അവസരം ലഭിക്കാതായി.കാലിനു കൊത്തുകയല്ലാതെ നിർവാഹമില്ല. മുത്തു നബിയുള്ളപ്പോൾ തന്റെ കൊത്തു കാരണം യാതൊരു ആപത്തും വരില്ലെന്ന് ആ പാമ്പും കരുതിക്കാണും. കൊത്തു കൊണ്ട് സ്വിദ്ദീഖ് (റ)വിന് വേദനിച്ചു. പക്ഷേ, കാലനക്കിയില്ല. ലോകത്തിലെ ഏറ്റവും ശ്രേഷsർക്ക് തല വെക്കാൻ ഭാഗ്യം ലഭിച്ച അവസരം നഷ്ടപ്പെടുത്താൻ മഹാൻ തയ്യാറായില്ല. പക്ഷേ, ശരീരത്തിന് അകൊത്ത് സഹിക്കാനായില്ല. കണ്ണിലൂടെ ശരീരം വേദനറിയിച്ചു. കിട്ടിയ അവസരമല്ലേ, ആ കണ്ണീർ തുള്ളിയും പാഞ്ഞടുത്തു. മുത്തു നബിയുടെ പരിശുദ്ധ കവിളിലേക്ക്... ഒരു മുത്തം നൽകാൻ ... ജീവൻ പോയാലും ഉണക്കുണർത്താൻ തയ്യാറാകാതിരുന്ന സ്വിദ്ദീഖ് (റ)ന്റെ സ്നേഹത്തിന്റെ ആഴം.. അല്ലാഹ്.. അവിടുത്തെ ബറകത് കൊണ്ട് ഞങ്ങളിൽ സ്നേഹം വർധിപ്പിക്കണേ നാഥാ.. നമ്മെ പാമ്പ് കടിച്ചാൽ ഹോസ്പിറ്റലിൽ കുറേ കാശ് ചെലവാക്കി, കുറേ വിശ്രമിച്ച്..എന്നാൽ തന്നെ രക്ഷപ്പെടാൻ പ്രയാസമാകും. ഉറക്കമുണർന്ന നബി പരിശുദ്ധ ഉമിനീരുകൊണ്ട് നിമിഷങ്ങളിൽ സുഖപ്പെടുത്തി.
ആനക്കലഹ സംഭവം കഴിഞ്ഞ് 3 വർഷം 2 കഴിഞ്ഞാണ് സ്വിദ്ദീഖ് (റ) ജനിക്കുന്നത്. 63 വയസ്സുവരെ ജീവിച്ചു. ക്രി.573 ൽ ജനനം. ക്രി. 634 ൽ ജമാദുൽ അഖിറ 22 തിങ്കളാഴ്ച വഫാതായി. ഉമർ (റ) ജനാസ നിസ്ക്കരിച്ചു. മുസ്ലിമാകുന്നതിന് മുമ്പ് അബ്ദുൽ കഅബ എന്നായിരുന്നു പേര്. ശേഷം നബി അബ്ദുല്ലാ എന്ന് പേരിട്ടു. ഉപ്പയുടെ പേര് ഉസ്മാൻ (അബൂ ഖുഹാഫ). ഉമ്മുൽ ഖൈർ സൽമ ബിൻത് സ്വഖർ ആണ് ഉമ്മ. ഇസ്റാഅ്, മിഅറാജ് സംഭവം വിശ്വസിച്ചതോടെയാണ് സ്വിദ്ദീഖ് എന്നു പേര് ലഭിച്ചത്.
Share what you feel? Tell us as comment
Post a Comment