രണ്ടാം ഖലീഫ ഉമർ(റ)

tonnalukalഎന്റെ ശേഷം ഒരു നബി ഉണ്ടാക്കുമായിരുന്നെങ്കിൽ അത് ഉമർ ആകുമായിരുന്നു. മുത്തുനബിയുടെ ഈ വാക്കുകൾ മാത്രം മതി ഉമർ(റ) ന്റെ മഹത്വം തിരിച്ചറിയാൻ. ശ്രേഷ്ടതയിൽ സ്വിദ്ദീഖ്(റ) കഴിഞ്ഞാൽ പിന്നെ വേറെയാരുമല്ല. അത് ഉമർ (റ) ആണ്. ശത്രുക്കുടെ മുമ്പിലേക്ക് സധൈര്യം ഇറങ്ങിത്തിരിച്ച മഹാനവർകളുടെ ധീരത മറ്റാർക്കുമുണ്ടാകില്ല. ഫാറൂഖ് എന്ന പേര് മറ്റാർക്കാണ് ചേരുക?. അ
ല്ലാഹു സത്യത്തെ അവിടുത്തെ നാവില്യം ഹൃദയത്തിലുമാണ് ആക്കിക്കൊടുത്തത്. കൂടുതൽ വിവരിക്കുന്നില്ല. മുമ്പ് ചെയത പോസ്റ്റ് വായിക്കാവുന്നതാണ്.
മുത്തുനബി ലോകത്തോട് വിട പറഞ്ഞ സമയം. ലോകത്തെ ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി അങ്ങാണന്ന് മുത്തു നബിയോട് നേരിട്ടു പറഞ്ഞ ഉമർ (റ)ന് ലോകത്തിന്റെ നേതാവിന്റെ വിയോഗ വാർത്ത എങ്ങനെ ഉൾക്കൊള്ളാനാകും. ഉമർ (റ) വാളെടുത്തു. താനേറ്റവും ഇഷടപ്പെടുന്ന നബിയുടെ വിയോഗ വാർത്ത പറഞ്ഞ് സങ്കടപ്പെടുന്നവരെ വകവരുത്താൻ തുനിഞ്ഞിറങ്ങി. എല്ലാവരും ഭയവിഹ്വലരായി. ഉൾക്കൊള്ളാനാകുന്നില്ല. അധികമാൾക്കും സങ്കടം അടക്കിപ്പിടിക്കാനായെങ്കിൽ ഉമർ (റ)ന് സങ്കടം ഒതുക്കാനാവുന്നില്ല. അത്രത്തോളം പ്രിയമാണ് ഹബീബിനോട്. മറിക്കുമെന്നറിയാഞ്ഞിട്ടല്ല അത്. ആഴമുള്ള സ്നേഹത്തിന്റെ അടയാളങ്ങളാണതൊക്കെയും. മുത്തു നബിയില്ലാത്ത ജീവിതത്തിന്റെ അർത്ഥശൂന്യതയോർത്തുള്ള വിതുമ്പലാണ്.
മുത്ത് നബി ജനിച്ച് 13 വർഷം കഴിഞ്ഞാണ് ഉമർ(റ) ജനിച്ചത്. ഹിജ്റ 23ൽ വഫാതായി. ഉമ്മ ഹൻതമ ബിൻത് ഹാശിം. ഉപ്പ ഖത്വാബ്.

Post a Comment

Previous Post Next Post

News

Breaking Posts