ഓണ്‍ലൈന്‍ അധ്യാപനം | Online Teaching

ഓണ്‍ലൈന്‍ അധ്യാപനം പ്രയോജന,ഓണ്‍ലൈന്‍,online,ഓണ്‍ലൈന്‍ അധ്യാപനം,ഇന്റര്നെറ്റ്,

ജീവിതത്തിന്റെ സകല മേഖലകളിലും ഇന്റര്‍നെറ്റിന്റെ ഉപയോഗവും സാധ്യതകളും വര്‍ധിച്ചുവരികയാണ്. കോവിഡ് ലോകത്തെ വലിയ രീതിയില്‍ ബാധിച്ച ശേഷം സാമ്പത്തിക, രാഷ്ട്രീയ, സര്‍വ മേഖലകളും ഓണ്‍ലൈന്‍ രീതികള്‍ അവലംബിക്കാനും സാധ്യതകളെ വിനിയോഗിക്കാനും തുടങ്ങി. ഇത്രയും കാലം പാരമ്പര്യരീതികളില്‍ നിന്നും വേറിട്ടു നില്‍ക്കാതെ തുടര്‍ന്നുപോന്നിരുന്നെങ്കില്‍ പുതിയ രീതകളെ സ്വാഗതം ചെയ്തിരിക്കുകയാണ്. ഓണ്‍ലൈന്‍ മേഖലയെ സംബന്ധിച്ച് പോസിറ്റീവും നെഗറ്റീവുമായ ഒരുപാട് ഇടങ്ങളുണ്ട്. ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കാതെ വന്നാല്‍ വന്‍ചതിക്കുഴികള്‍ കാത്തിരിപ്പുണ്ട്. ഓണ്‍ലൈന്‍ അധ്യാപനത്തിന്റെയും പഠനത്തിന്റെയും വിലയരുത്തലുകള്‍ നടത്തേണ്ടതുണ്ട്. അധ്യാപനം ഫലപ്രദമാകാനുള്ള മാര്‍ഗങ്ങളാണ് ഇവിടെ കുറിച്ചിടുന്നത്. 


1. പാഠഭാഗങ്ങള്‍ പഠിതാവ് ശ്രദ്ധിച്ചിട്ടുണ്ടോ എന്നും ക്ലാസിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ തേടിയുള്ള അന്വേഷണങ്ങളും ഉള്‍പെടുത്തി വിദ്യാര്‍ത്ഥികളുടെ പ്രതികരണങ്ങള്‍ സ്വീകരിക്കല്‍ അനിവാര്യമാണ്. 

2. വിദ്യാര്‍ത്ഥികളുടെ പഠനത്തിനും കഴിവിനും പ്രാധാന്യം കാണുക. 

3. പഠനപ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം ഉറപ്പുവരുത്തുക

4. ഓണ്‍ലൈന്‍ പഠനത്തോട് വിമുഖത കാണിക്കുന്നവര്‍ക്ക് പോസിറ്റീവായ വശങ്ങള്‍ പറഞ്ഞു കൊടുക്കുക. 

5. ഓണ്‍ലൈന്‍ മേഖലയില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക

6. ക്ലാസ് കഴിഞ്ഞാലും പാഠഭാഗങ്ങള്‍ സ്വയം വിലയിരുത്താന്‍ പ്രേരിപ്പിക്കുക

7. കുട്ടികളുടെ കഴിവുകളെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും പ്രചോദനം നല്‍കുകയും ചെയ്യുക.

8. പാഠപുസ്തകങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം വീടും പരിസരവുമായ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെയും കണ്ടെത്തലുകളെയും പ്രോത്സാഹിപ്പിക്കുക. 

9. ജീവിതത്തെ കൂടുതല്‍ അറിയാനും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനും കൂടെ നില്‍ക്കുകയും പ്രാക്ടിക്കലായി ജീവിതത്തെ കാണാനും വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശങ്ങളും മറ്റും പങ്കുവെക്കുക. 


Post a Comment

Previous Post Next Post

News

Breaking Posts