ആത്മീയ ലോകത്തെ മഹാവ്യക്തിത്വമാണ് ശൈഖ് ജീലാനി(റ). പ്രപഞ്ച പരിത്യാഗിയായും ദീനിനെ മോചിപ്പിവരെന്നും ഔലിയാക്കളുടെ രാജാവെന്നും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിശേഷണവുമുള്ള മഹാനവര്‍കളെ കുറിച്ച് നിരവധി പഠനങ്ങളും ഗ്രന്ഥങ്ങളും ലേഖനങ്ങളും കൊണ്ട് സമ്പന്നമാണ് ലൈബ്രറികളും ഇന്റര്‍നെറ്റ് സോഴ്‌സുകളും. അതിനാല്‍ വലിയൊരു കുറിപ്പല്ല ഈ പോസ്റ്റിലുള്‍ക്കൊള്ളിക്കുന്നത്. പകരം ഒരു ക്വിസ് പോലെ മഹാനവര്‍കളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ മാത്രമാണ് ഇവിടെ രേഖപ്പെടുത്തുന്നത്.
പേര്: അബ്ദുല്‍ഖാദിര്‍
അപരനാമം: അബൂമുഹമ്മദ്
പ്രസിദ്ധനാമം: മുഹ് യിദ്ദീന്‍
ജനനം: ഹിജ്‌റ 471 റമളാന്‍ മധ്യത്തില്‍
സ്ഥലം: ഇറാഖിലെ(പഴയ ഇറാന്‍) ജീലാന്‍ ഗ്രാമത്തില്‍
പിതാവ്: അബൂസ്വാലിഹ് അബ്ദുല്ല
മാതാവ്: ഉമ്മുല്‍ ഖൈര്‍
ബാല്യകാലം: ജീലാനി
ബഗ്ദാദിലേക്ക്: പതിനെട്ടാം വയസ്സില്‍, ഹിജ്‌റ 488
പ്രകൃതം: വീതിയുള്ള താടിയും മെലിഞ്ഞ ശരീരവും മധുരമുള്ള ശബ്ദവും.
വഫാത്ത്: ഹിജ്‌റ 561 റബീഉല്‍ ആഖിര്‍ 10
ഖബര്‍: ബഗ്ദാദ്
ഉസ്താദുമാര്‍
ഖുര്‍ആന്‍: അബുല്‍വഫാ അലി അല്‍ഹമ്പലി, അബുല്‍ ഖത്താബ് മഹ്ഫൂള് അല്‍കല്‍വദാനി
ഹദീസ്: അബൂഹാലിബ് മുഹമ്മദ് ബ്‌നുല്‍ ഹസന്‍
കര്‍മശാസ്ത്രം: അബൂസഅ്ദില്‍ മുഖര്‍റമി, അബൂസകരിയ്യ യഹ് യബ്‌നു അലി അത്തിബ്രീസി
രചനകള്‍: ആദാബുസ്സുലൂക്ക് വത്തവസ്സുലു ഇലാ മനാസിലില്‍ മുലൂക്ക്, ഇഹാസത്തുല്‍ ആരിഫീന്‍ വഹായത്തുമുനാ അല്‍വാസിലീന്‍, തുഹ്ഫത്തുല്‍ മുത്തഖീന്‍, ജലാഉല്‍ ഖാത്വിര്‍
Post a Comment