കോട്ടകള്‍ വലിയ സംഭവം
തന്നെയാണ്. വീഡിയോകളും ഗെയിമുകളും കണ്ടുശീലിച്ചവര്‍ക്ക് കോട്ടകള്‍ സുപരിചിതമായിരിക്കും.
ഒരു സാമ്രാജ്യത്തിന്റെ മഹത്വവും പ്രൗഡിയും എടുത്തുകാണിക്കുന്ന ശേഷിപ്പുകളാണ് കോട്ടകള്‍.
കാലങ്ങള്‍ കടന്നുപോയി സാമ്രാജ്യത്വങ്ങളെല്ലാം നശിച്ചുപോയെങ്കിലും ആ കാലത്തിന്റെ ബാക്കിപത്രമായി
ആ നാഗരികതയുടെ കൈയൊപ്പായി ഇന്നും ചില കോട്ടകള്‍ നിലനില്‍ക്കുന്നു. ആ കാലത്തെ ശക്തിയുടെ
പര്യായമാണ് കോട്ടകള്‍. സാധാരണരീതിയില്‍ കോട്ടകള്‍ കാണുമ്പോള്‍ നാമെല്ലാം അതിന്റെ നിര്‍മിതിയെ
പറ്റി അത്ഭുതപ്പെടുകയാണ്. പുതിയ സാങ്കേതിക വിദ്യകള്‍ ആധുനിക ലോകത്തെ മാറ്റി മറിച്ചു.
എന്നാല്‍ പൗരാണിക കാലത്തെ ഇത്തരം വലിയ നിര്‍മിതികള്‍ ആശ്ചര്യപ്പെടാതെ നിര്‍വാഹമില്ല.
കഴിഞ്ഞകാലത്തെ സ്മരണകളും ചരിത്രങ്ങളും മനസ്സിലാക്കാന്‍ കോട്ടകള്‍ ചെന്നുകാണുക തന്നെവേണം.
കോട്ടകള്‍ ഒരു ദേശത്തിന്റെയും കാലത്തിന്റെയും അടയാളപ്പെടുത്തലുകളാണ്.. ലോകത്തെ പ്രധാന അഞ്ചു കോട്ടകളെ കുറിച്ചാണ് ഇവിടെ
വിവരിക്കുന്നത്.
1. ഹോഹന്‍സാല്‍ബര്‍ഗ് കാസ്റ്റ്ല്‍ (HOHENSALBURG CASTLE)
ഓസ്ട്രിയന്‍ നഗരമായ
സാല്‍ബര്‍ഗില്‍ സ്ഥിതി ചെയ്യുന്ന കോട്ടയാണിത്. യൂറോപ്പിലെ ഏറ്റവും വലുതും പൗരാണികമായി
ഐക്യരാഷ്ട്രസഭ സംരക്ഷിക്കുന്നതുമായ കോട്ടകളിലൊന്നാണ് ഹോഹന്‍സാല്‍ബര്‍ഗ്. 54523 ചതുരശ്രമീറ്ററാണ് ഇതിന്റെ വ്യാപ്തി. അതായത് 14 ഏക്കറോളം ഭൂമി. 506മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. യൂറോപ്പിലെ ആര്‍ച്ച്
ബിഷപ്പുമാരാണ് ഈ കോട്ടകള്‍ പണിതത്. 1077ലാണ് കോട്ടയുടെ നിര്‍മാണം ആരംഭിച്ചത്. മരംകൊണ്ടുള്ള മതിലുള്ള അടിസ്ഥാനബെയിലിലായിരുന്നു
രൂപകല്പന. വിശുദ്ധ റോമന്‍സാമ്രാജ്യം തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോട്ടയും
വികസിപ്പിച്ചു. 1519 വരെ പുനര്‍നിര്‍മ്മാണം
തുടര്‍ന്നു. പിന്നീട് തുര്‍ക്കി അധിനിവേശത്തെ കുറിച്ചുള്ള ഭയം കാരണം പതിനാറാം നൂറ്റാണ്ടില്‍
കോട്ടയുടെ മുന്നില്‍ ബാഹ്യമായ ചില കോട്ടകള്‍ മുന്‍കരുതലായി പണിതു. രാഷ്ട്രീയ നീക്കങ്ങളിലൂടെ
കോട്ട പിടിച്ചെടുക്കലുകള്‍ നടന്നിട്ടുണ്ടെങ്കിലും യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല.
2. വിന്റ്‌സര്‍ കാസ്റ്റ്ല്‍ (WINDSOR CASTLE)
ലോകത്തിലെ ഏറ്റവും
ജനവാസമുള്ള കോട്ട എന്നറിയപ്പെടുന്ന കോട്ടയാണിത്. ഇംഗ്ലണ്ടിലെയും യൂറോപ്പിലെയും ഏറ്റവും
വലിയ കോട്ടകളില്‍ ഒന്നാണ്. ഇംഗ്ലീഷ് രാജകുടുംബാംഗം എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെ
ഔദ്യോഗിക വസതികളില്‍ ഒന്നാണ്. വര്‍ഷത്തിലെ പല വാരാന്ത്യങ്ങളും ഇവര്‍ ഇവിടെ ചെലവിടാറുണ്ട്.
എങ്കിലും ഗവര്‍മെന്റ് സ്വകാര്യ ടൂറിസത്തിനായി വിനിയോഗിച്ചിട്ടുണ്ട്. ഏകദേശം ആയിരം വര്‍ഷത്തെ
നിര്‍മാണ ചരിത്രമുണ്ട് ഇതിന്. 54835 ചതുരശ്രമീറ്ററാണ്
വ്യാപ്തി. ആദ്യകോട്ട പതിനൊന്നാം നൂറ്റാണ്ടില്‍ ഹെന്റ്രി ഒന്നാമനാണ് നിര്‍മിച്ചത്. 14 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന കോട്ടയില്‍ കൊട്ടാരവും
ചെറിയ പട്ടണവും ഉള്‍പെടുന്നു. ലോകത്തിലെ വലിയ കോട്ടകളില്‍ ഒന്നും മനോഹരവും രാജകീയവും
ശക്തവുമാണ് ഈ കോട്ട. ഇംഗ്ലീഷ് സിവില്‍ യുദ്ധം നടക്കുന്ന സമയത്ത് പട്ടാളക്കാരുടെ ഹെഡ്‌കോര്‍ട്ടേഴ്‌സുമായിരുന്നു
ഇത്. ലോകത്തെ ഏറ്റവും വലിയ താമസിക്കുന്ന
കോട്ടയാണിത്.
3. മെഹ്‌റന്‍ഗഡ് കോട്ട (MEHRANGARH FORT)
ഇന്ത്യയിലെ രാജസ്ഥാനിലെ
ജോധ്പൂരി ലാണ് മെഹ്‌റാന്‍ അഥവാ മെഹ്‌റാന്‍ഗഢ്
കോട്ട കോട്ടയുള്ളത്. മെഹ്‌റാന്‍ഗഢ് എന്ന
വാക്കിനര്‍ത്ഥം സൂര്യകൊട്ടാരം എന്നാണ്. 400 അടി ഉയരമുള്ള കുന്നിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 36 മീറ്റര്‍ ഉയരവും 21 മീറ്റര്‍ മതിലുകളുമുള്ള ഒരു കൂറ്റന്‍ നിര്‍മിതിയാണിത്. ഏഴുകവാടങ്ങള്‍ കടന്നാണ്
കോട്ടക്കുള്ളില്‍ പ്രവേശിക്കുക. ജയ്പൂര്‍, ബിക്കാനീര്‍ എന്നീ സൈന്യങ്ങള്‍ക്കെതിരെ വിജയം നേടിയപ്പോള്‍ മാഹാരാജ മാന്‍ സിംഗ്
നിര്‍മ്മിച്ച വിജയഗേറ്റ് എന്നര്‍ത്ഥമുള്ള ജയപോള്‍ എന്നകവാടവും അതില്‍ പെടുന്നു. 1459ല്‍ ജോഗ്പൂരിന്റെ സ്ഥാപകനായ, പതിനഞ്ചാമത് റാത്തോഢ് രാജാവായിരുന്ന റാവുജോതയാണ്
ഈ കോട്ട പണിതത്. ഇരുപത് കിലോമീറ്ററോളം വ്യാപ്തിയുള്ള മനോഹരമായ നിര്‍മിതിയാണിത്. കലാശില്പങ്ങളും
നിധി കൂമ്പാരങ്ങളും മനോഹരമായ ചിത്രങ്ങളും ഉള്‍പെടുന്ന വിസ്മയമാണ് ഈ കോട്ട. ഈ കോട്ടയുടെ
മുകളില്‍ നിന്ന് ചുറ്റമുള്ള നഗരങ്ങളും മറ്റും കാണാന്‍ സാധിക്കും. കട്ടിയുള്ള ചുമുരുകളുള്ള
ഈ കോട്ടയില്‍ മനോഹമരായ കൊട്ടാരങ്ങളും മുറ്റങ്ങളുമുണ്ട്. അതുപോലെ മെഹ്‌റന്‍ഗഡ് കോട്ടയുടെ
ചരിത്രം ഉള്‍ക്കൊള്ളുന്ന മ്യൂസിയവും കോട്ടക്കകത്തുണ്ട്. ജയ്പൂര്‍ സൈന്യങ്ങളെ അക്രമിച്ച പീരങ്കിവെടിയുണ്ടകളുടെ
അടയാളങ്ങള്‍ രണ്ടാം ഗേറ്റില്‍ ഇപ്പോഴും കാണാം.
4. മാല്‍ബോര്‍ഗ് കാസ്റ്റ്ല്‍ (MALBORK CASTLE)
മറ്റുകോട്ടകളെ അപേക്ഷിച്ച്
വലിപ്പത്തില്‍ ചെറുതാണെങ്കിലും പ്രതിരോധത്തിലും ശക്തിയിലും നിര്‍മിതിയിലും വാസ്തുവിദ്യയാലും
എല്ലാ തരത്തിലും പോളണ്ടില്‍ സ്ഥതി ചെയ്യുന്ന ഈ കോട്ട വേറിട്ടു നില്‍ക്കുന്നു. പതിമൂന്നാം
നൂറ്റാണ്ടില്‍ 1274ല്‍ നിര്‍മിച്ച ഈ
കോട്ട പോളിഷ് ശത്രുക്കളെ പരാജയപ്പെടുത്തുവാനും അവരുടെ വടക്കന്‍ ബാല്‍ട്ടിക് പ്രദേശങ്ങള്‍
ഭരിക്കുവാനും അവരുടെ ആസ്ഥാനമായും ഉപയോഗിച്ചു. നിരവധി പുതുക്കിപ്പണിയലുകള്‍ നടത്തിയ
ഈ കോട്ട പ്രതിരോധത്തിന്റെ കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നു.
5. പ്രാഗ് കാസ്റ്റ്ല്‍ (PRAGUE CASTLE)
ഗിന്നസ് റെക്കോര്‍
പ്രകാരം ഏറ്റവും വലിയ കോട്ടയാണിത്. 70000 ത്തോളം ചതുരശ്ര മീറ്റര്‍ അതായത് 17 ഏക്കറോളം വ്യാപ്തിയുണ്ട് ഇതിന്. ചെക്ക്‌റിപ്പബ്ലികില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട
ഏകദേശം ഒമ്പതാം നൂറ്റാണ്ടിലാണ് നിര്‍മാണം തുടങ്ങിയത്. 900 വര്‍ഷം കഴിഞ്ഞ് പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതി വരെ വിവിധ
ഘട്ടങ്ങളിലായി വികസിപ്പിച്ചു. നാലുകൊട്ടാരങ്ങള്‍, നാലു പള്ളികള്‍, നിരവധി ഹാളുകള്‍, അഞ്ചിലധികം കൂറ്റന്‍
ടവറുകള്‍ നിരവധി പൂന്തോട്ടങ്ങളും ഉള്‍പെടെ കാഴ്ചക്ക് മനോഹര സ്ഥലമാണിത്. ലോകത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഏറ്റവും കൂടുതല്‍
സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലൊന്നുമാണിത്. 1.8 മില്യണ്‍ സന്ദര്‍ശകരാണ് വര്‍ഷവും ഇവിടെ സന്ദര്‍ശിക്കാറുള്ളത്.
Post a Comment