വളരെ വലിയ കാലാവസ്ഥാ പ്രതിഭാസങ്ങളാണ് ചുഴലിക്കാറ്റുകള്‍. ഭൂമധ്യരേഖയുടെ അടുത്തുനിന്നും കാലാവസ്ഥാ മാറ്റങ്ങള്‍ കാരണം രൂപപ്പെടുന്നു. നമുക്ക് ഇവിടെ അനുഭവിക്കാവുന്ന ചുഴലിക്കാറ്റുകള്‍ രൂപംകൊള്ളുന്നത് ഭൂമധ്യരേഖയുടെ തെക്കേ അറ്റത്ത് അതായത് ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കേ ഭാഗത്തുനിന്നാണ്. പസഫിക് സമുദ്രത്തിലെ ചില മാറ്റങ്ങള്‍, പ്രതിഭാസങ്ങള്‍ ചുഴലിക്കാറ്റുകള്‍ രൂപംകൊള്ളുന്നതിന് കാരണമാകുന്നു. സമുദ്ര ഉപരിതല താപവ്യതിയാനങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചുഴലിക്കാറ്റുകള്‍ക്കും മഴക്കും വരള്‍ച്ചക്കും കാരണമാകുന്നു. ലാനിന എന്നു പറയുന്നത് പസഫികിന്റെ പെറു ഭാഗത്ത് സമുദ്രോപരിതല താപനില കൂടുന്ന പ്രതിഭാസമാണ്. ആ സമയത്ത് തെക്കേ അമേരിക്കയില്‍ നല്ല മഴ ലഭിക്കുന്നു. അതേ സമയം ലാനിന ഉള്ള സമയത്ത് ഇന്തോനേഷ്യയുടെ പസഫികിന്റെ പടിഞ്ഞാറ് ഭാഗത്ത് നല്ല ചൂട് കൂടുകയും ഇന്ത്യയുടെ ഭാഗത്ത് മഴ കൂടാനും കാരണമാകുന്നു. മണ്‍സൂണിന് മുമ്പ് വേനല്‍ മഴയും അതിന് മുമ്പ് ചുഴലിക്കാറ്റുകളും ഉണ്ടാകാനും ചുഴലിക്കാറ്റുകളുടെ എണ്ണം കൂടാനുള്ള സാധ്യതയുണ്ടാകുന്നു. മുമ്പേ ചുഴലിക്കാറ്റുകള്‍ രൂപം കൊള്ളാറുണ്ടെങ്കിലും ഈയിടെയായി എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിന്റെ ഉപരിതല താപനില ഗണ്യമായി വര്‍ധിച്ചു. ഏകദേശം 29-30 ഡിഗ്രി താപനില ഉണ്ടാകുന്നു. ആഗോള കാലാവസ്ഥാവ്യതിയാനവും ആഗോള താപനില വ്യത്യാസവുമാണ് അതിന്റെ പ്രധാന കാരണം. ബംഗാള്‍ ഉള്‍ക്കടലിനേക്കാള്‍ താപനില അറബിക് മഹാസമുദ്രത്തിലുണ്ട്.
സമുദ്ര ഉപരിതല താപനില വര്‍ധിക്കുകയും സമുദ്രോപരിതലത്തിലെ വായുവിന്റെ താപനില ഉയരുകയും അങ്ങനെ വലിയ താപനിലയുള്ള വായുമണ്ഡലങ്ങള്‍ ഉയര്‍ന്ന് പൊങ്ങുന്നു. അപ്പോള്‍ അവിടെയൊരു ന്യൂനമര്‍ദ പ്രദേശം രൂപം കൊള്ളുന്നു. അവിടേക്ക് ഊര്‍ജം എത്തിച്ചേരുന്നു. മറ്റു വായുവും അവിടേക്ക് എത്തുകയും അവയും ശക്തമായ ചൂടായി മാറി മുകളിലേക്കുയരും. അങ്ങനെ തുടര്‍ച്ചയായ ഒരു ശൃംഖലയായുള്ള പ്രതിഭാസം രൂപം കൊള്ളും. പെട്ടെന്നുള്ള വായുഭാഗങ്ങള്‍ അതിന് ചുഴലിയുടെ ആകൃതി കൈവരും. ഇതിനൊപ്പം മേഘഭാഗങ്ങളും കൂടിച്ചേരും. സമുദ്രത്തിലെ നീരാവിയും ഇതിനോടൊപ്പം ചേരുകയും വലിയ കട്ടിയുള്ള മേഘഭാഗവും ചേര്‍ന്ന് ചുഴലിയായി മാറുന്നു.
ചുഴലിക്കാറ്റുകള്‍ക്ക് ആരാണ് പേരിടുന്നത്?
ആദ്യ കാലത്ത് ചുഴലിക്കാറ്റുകള്‍ പേരില്ലായിരുന്നു. സമയവും തിയ്യതിയും വെച്ചായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. മനസ്സിലാക്കാനും പഠനങ്ങള്‍ നടത്താനും ബുദ്ധിമുട്ട് നേരിട്ടതിന്റെ അടിസ്ഥാനത്തിലാണ് ലോകത്തിലെ കാലാവസ്ഥാ ഏജന്‍സികളെല്ലാം ചേര്‍ന്ന് ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കാന്‍ തീരുമാനിച്ചത്. വിവിധ നാമങ്ങള്‍ നല്‍കി ചുഴലിക്കാറ്റുകളെ വിളിക്കാറുണ്ട്. ഇന്ത്യന്‍ സമുദ്രത്തില്‍ ് സൈക്ക്‌ളോണ്‍, അറ്റ്‌ലാന്റിക്കില്‍ ഹറിക്കെയ്ന്‍, പസഫികില്‍ ടൈഫൂണ്‍ എന്നാണ് അറിയപ്പെടുക.
ലോകമെമ്പാടുമുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും ട്രോപിക്കല്‍ സൈക്ക്‌ളോണ്‍ കേന്ദ്രങ്ങളുമാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്. ബംഗ്ലാദേഷ്, ഇന്ത്യ, മാലിദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, തായ്‌ലന്റ്ി എന്നീ രാജ്യങ്ങളടങ്ങുന്ന ഒരു ടീമാണ് ഏഷ്യാവന്‍കരയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ചുഴലിക്കാറ്റുകള്‍ക്ക് പേരിടാന്‍ ആലോചനയുണ്ടാകുന്നത്. 2000 ലാണത്. അങ്ങനെ ഓരോ രാജ്യത്തോടും പേരുകള്‍ നിര്‍ദേശിക്കാന്‍ പറഞ്ഞു. അങ്ങനെ ഉണ്ടാവാന്‍ സാധ്യതയുള്ള 169 ചുഴലിക്കാറ്റുകളുടെ പേരുകളാണ് ഇന്ത്യന്‍ മെട്രോളജിക്കല്‍ ടിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടത്. ഇപ്പോള്‍ രൂപം കൊണ്ട ബുറേവി കറുത്തണ്ടല്‍ കാടുകള്‍ എന്നര്‍ത്ഥം വരുന്ന മാലിദ്വീപിലെ ഭാഷയാണ്.
ചുഴലിക്കാറ്റുകള്‍ക്ക് പേരുനല്‍കാന്‍ കണിശമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്.
* നിര്‍ദേശിക്കുന്ന പേരുകള്‍ നിക്ഷ്പക്ഷമായിരിക്കണം. രാഷ്ട്രീയമോ, മതപരമായോ, സാംസ്‌കാരികമായോ ലിംഗപരമായോ ഉള്ള ബന്ധങ്ങള്‍ പേരുകള്‍ക്ക് പാടില്ല.
* ലോകത്തെ ഒരിടത്തെയും ഒരു വിഭാഗത്തിന്റെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ പാടില്ല.
* പേരുകള്‍ വളരെ പരുഷവും ക്രൂരവുമായിരിക്കരുത്.
* വളരെ ചെറുതും എളുപ്പത്തില്‍ ഉച്ചരിക്കാന്‍ കഴിയുന്നതുമായിരിക്കണം.
* പേരിന്റെ പരമാവധി നീളം എട്ട് അക്ഷരങ്ങളില്‍ ഒതുങ്ങുന്നതായിരിക്കണം.
* നിര്‍ദിഷ്ട പേരിന് ഒരു ഉച്ചാരണവും വോയ്‌സ്ഓവറും നല്‍കണം. അതാത് രാജ്യങ്ങല്‍ തന്നെ നല്‍കണം.
* നോര്‍ത്ത് ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലുള്ള ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ പേരുകള്‍ ആവര്‍ത്തിക്കില്ല. ഉപയോഗിച്ചു കഴിഞ്ഞാല്‍ അത് വീണ്ടും ഉപയോഗിക്കുന്നത് അവസാനിപ്പിക്കും. പുതിയപേരുകളായിരിക്കണം നല്‍കേണ്ടത്.
ചുഴലിക്കാറ്റ് - ചെയ്യേണ്ടതും ചെയ്യരുതാത്തതും
ചുഴലിക്കാറ്റിന് മുന്നോടിയായി.
✔️കിംവദന്തികൾ അവഗണിക്കുക. പരിഭ്രാന്തരാകരുത്.
✔️കാലാവസ്ഥാ വ്യതിയാനം കൃത്യമായി മനസ്സിലാക്കാൻ റേഡിയോ/ടിവി/മറ്റ് മാധ്യമങ്ങൾ ശ്രദ്ധിക്കുക.
✔️കണക്ടിവിറ്റി ഉറപ്പുവരുത്താൻ മൊബൈൽ ഫോണുകൾ ചാർജ്ജ് ചെയ്യുക.
✔️സുരക്ഷയ്ക്കും നിലനിൽപ്പിനും ആവശ്യമായ അത്യാവശ്യ സാധനങ്ങൾ അടങ്ങിയ ഒരു അടിയന്തിര കിറ്റ് തയ്യാറാക്കാം.
✔️അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികൾ നടത്തി വീട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.
✔️സർട്ടിഫിക്കറ്റുകൾ, പ്രമാണങ്ങൾ തുടങ്ങി വിലപിടിപ്പുള്ള രേഖകൾ വാട്ടർ പ്രൂഫ് ബാഗിൽ സൂക്ഷിക്കുക.
✔️കന്നുകാലികളെയും മറ്റ് മൃഗങ്ങളും അവയുടെ സുരക്ഷയ്ക്കായി അഴിച്ചുവിടുക.
✔️ഔദ്യോഗികമായ അറിയിപ്പ് ഉണ്ടാകുന്നതുവരെ കടലിൽ ഒരു കാരണവശാലും ഇറങ്ങരുത്.
✔️അധിക ബാറ്ററിയുള്ള ഒരു റേഡിയോ സെറ്റ് കരുതുക.
ചുഴലിക്കാറ്റിന്റെ സമയത്തും ശേഷവും.
✔️മത്സ്യബന്ധനത്തിന് വേണ്ടിയുള്ള ബോട്ടുകൾ, റാഫ്റ്റുകൾ സുരക്ഷിതമായ സ്ഥലത്ത് കെട്ടിയിടുക.
✔️ഇലക്ട്രിക്ക് മെയിൻ, ഗ്യാസ് കണക്ഷൻ ഓഫ് ചെയ്യുക.
✔️വാതിലും ജനലും അടച്ചിടുക.
✔️വീട് സുരക്ഷിതമല്ലെങ്കിൽ ചുഴലിക്കാറ്റിന് മുൻപ് തന്നെ സുരക്ഷിതമായ സ്ഥലത്ത് മാറി താമസിക്കുക.
✔️തിളപ്പിച്ച/ശുദ്ധീകരിച്ച വെളളം കുടിക്കുക.
പുറത്താണെങ്കിൽ
✔️സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ പ്രവേശിക്കരുത്.
✔️റേഡിയോ ശ്രദ്ധിക്കുക. ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കുക.
✔️എത്രയും വേഗം സുരക്ഷിതമായ സ്ഥലത്ത് അഭയം തേടുക.
✔️ തകർന്ന തൂണുകൾ, കേബിളുകൾ, മൂർച്ചയുള്ള വസ്തുക്കൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കുക.
✔️അടിയന്തിര സഹായത്തിന് 1077, 112 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Post a Comment