സാധാരണ തെരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്ഥമാണ് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ്. ഒരുപാട് പ്രത്യേകതകള്‍ ഉണ്ട് ഈ തെരഞ്ഞെടുപ്പിന്. കോവിഡ് കാലത്തെ തെരഞ്ഞെടുപ്പില്‍ സാധാരണ ചെയ്യാറുള്ള പോലെ പോളിങ് ബൂത്തില്‍ പാകാനാവില്ല. ചില ജാഗ്രതകള്‍ പാലിക്കേണ്ടതുണ്ട്. ചില മാനദണ്ഡങ്ങളും പ്രോട്ടോകോളുകളും പാലിച്ചു വേണം ബൂത്തിലേക്ക് പോകാന്‍.
* പോളിങ് സ്‌റ്റേഷനുകള്‍ തലേന്ന് തന്നെ അണുവിമുക്തമാക്കിയിരിക്കണം.
* സാമൂഹിക അകലം പാലിക്കാന്‍ കൃത്യമായ ഗ്യാപ്പില്‍ വട്ടം വരച്ച് അടയാളപ്പെടുത്തണം.
* സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കൈ കഴുകാനുള്ള സൗകര്യമുണ്ടായിരിക്കണം
* മാസ്‌ക്ക് നിര്‍ബന്ധമാണ്.
* പോളിങ് ബൂത്തില്‍ നാലു ഓഫീസര്‍മാര്‍, ഒരു അറ്റന്‍ഡര്‍, ഒരു പോലീസ് ഉദ്യോഗസ്ഥന്‍, പത്തില്‍ കവിയാത്ത ബൂത്ത് ഏജന്‍ഡുമാര്‍ എന്നിവരായിരിക്കും ഉണ്ടാകുക.
* ഓഫീസര്‍മാര്‍ മാസക്ക്, കൈയുറ ധരിച്ചിരിക്കണം. കൂടാതെ സാമൂഹിക അകലം പാലിച്ചായിരിക്കണം ഇരിക്കേണ്ടത്.
* ഒരു സമയത്ത് മൂന്നു പേര്‍ക്ക് മാത്രമാണ് പോളിങ് ബൂത്തിനുള്ളിലേക്ക് പ്രവേശനം.
* പോളിങ് ബൂത്തിനകത്തും സാനിറ്റൈസര്‍ ഉണ്ടായിരിക്കും.
* പേന കൈയില്‍ കരുതുക
* ശേഷം വോട്ടിങ് പ്രക്രിയ ആരംഭിക്കുകയാണ്. മാസ്‌ക്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. വോട്ടര്‍ ഐഡി കാര്‍ഡ് പോളിങ് ഓഫീസര്‍ക്കു കാണിച്ചു കൊടുക്കുക.
* ഓഫീസര്‍ ആവശ്യപ്പെടുന്ന പക്ഷം മാസ്‌ക്ക് മാറ്റി മുഖം കാണിച്ചു കൊടുക്കേണ്ടതാണ്.
* രണ്ടാമത്തെ ഉദ്യോഗസ്ഥന്റെ മുമ്പില്‍ നാം നമ്മുടെ പേരിന് നേരെ ഒപ്പിടുക.
* മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് വിരല്‍ അടയാളം വെക്കുന്നത്.
* ഇനി ഇലക്ട്രോണിക് വോട്ടിങ് മെഷീനു അടുത്തെത്തി വോട്ടു ചെയ്യാനുള്ള അവസരമാണ്.
* ശേഷം സാനിറ്റൈസര്‍ ഒരിക്കല്‍ കൂടി ഉപയോഗിച്ച് നമുക്ക് പുറത്തു പോകാം.
ജീവന്‍ വളരെ വിലപ്പെട്ടതാണ്. പ്രോട്ടോകോളുകള്‍ പാലിച്ച് നല്ലൊരു ഭരണകൂടത്തെ തെരഞ്ഞെടുക്കാന്‍ നമുക്ക് വോട്ടുകള്‍ രേഖപ്പെടുത്താം.
إرسال تعليق