കൊറോണ ലോകത്തെ ആകെ മാറ്റിമറിച്ച സാഹചര്യത്തില്‍ നമ്മുടെ വിദ്യാഭ്യാസ മേഖല ആകെ താളം തെറ്റുകയുണ്ടായി. ക്ലാസുകളും മറ്റും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതോടെ വിദ്യാഭ്യാസ രംഗം വിപ്ലാവത്മകമായ ചരിത്രം രചിക്കുകയുണ്ടായി. കേരളത്തിലെ സ്‌കൂള്‍ സമ്പ്രദായം വിക്ടേഴ്‌സ് ചാനല്‍ വഴി സംപ്രഷണം ചെയ്തപ്പോള്‍ ക്ലാസുകള്‍ നഷ്ടപ്പെടാതെ ഓണ്‍ലൈനായി നമ്മുടെ കുട്ടികള്‍ പഠിച്ചു.
പൊതു പരീക്ഷാ ക്ലാസുകളായ SSLC, PLUS TWO വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 17 മുതല്‍ പരീക്ഷ തുടങ്ങാന്‍ ഗവണ്‍മെന്റ് ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ലളിതായ രീതിയിലാണ് ഇത്തവണ പരീക്ഷ നടത്തുന്നത്. മൂല്യനിര്‍ണയവും അപ്രകാരം വളരെ അനുകൂലമായി മാറുമെന്നും പ്രതീക്ഷിക്കാം.
മാറ്റങ്ങള്‍
* ജനുവരി മുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടക്കും.
* ലളിതമായ ചോദ്യങ്ങള്‍
* ജനുവരി മുതല്‍ റിവിഷനുകള്‍ നടത്താന്‍ തീരുമാനമായിട്ടുണ്ട്. സ്‌കൂളുകളില്‍ വെച്ച് നടക്കുന്ന ക്ലാസുകളില്‍ പഠിച്ചിരിക്കേണ്ട പ്രധാന ഭാഗങ്ങള്‍ അധ്യാപകര്‍ നല്‍കുന്നതായിരിക്കും.
* cool off time സാധാരണ 15 min ആയിരുന്നെങ്കില്‍ ഇത്തവണ 30 മിനുട്ട് ആയിരിക്കും.
* തെരഞ്ഞെടുത്തെഴുതാനുള്ള optional ചോദ്യങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.
* model പരീക്ഷയുണ്ടായിരിക്കും. മോഡല്‍ ചോദ്യപ്പേപ്പറുകള്‍ വെബ്‌സൈറ്റുകള്‍ വഴി ലഭ്യമാകും.
* വിഷയാടിസ്ഥാനത്തില്‍ ലളിതമായ വിഷയങ്ങളായിരിക്കും അസൈന്‍മെന്റ്, പ്രോജക്ട്, സെമിനാറുകള്‍ക്ക് ലഭിക്കുക.
* നിരന്തര മൂല്യനിര്‍ണയത്തിന് ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും പരിഗണിക്കുക.
കൊറോണ കാലത്ത് സ്‌കൂളില്‍ പോയി പഠിക്കാനുള്ള പ്രയാസമുണ്ടായതിനാലാണ് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. ഗുണപരമായി ഉപയോഗിച്ചാല്‍ നല്ലൊരു അവസരമാണ് മുന്നിലുള്ളത്. ഉപയോഗപ്പെടുത്തുക.
Post a Comment