സഹായകമാവുന്ന ആപ്പുകള്‍ | Useful Apps

app,ടെക്നോളജി,ആപ്പ്,ഓണ്‍ലൈന്‍,ആപ്ലിക്കേഷന്,വെബ് സൈറ്റ്,

നിത്യ ജീവിതത്തില്‍ പല രീതിയിലും ഉപകാരപ്പെടുന്ന ആപ്പുകളുടെ അടുത്ത ലിസ്റ്റാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. മുമ്പ് പോസ്റ്റ് ചെയ്ത ലേഖനം വായിക്കാന്‍ റിലേറ്റഡ് ആര്‍ട്ടിക്കിളില്‍ കാണാന്‍ സാധിക്കും.

1. all tools

ഫയല്‍ ട്രാന്‍സ്ഫര്‍, മ്യൂസിക് ഫയല്‍സ്, കോമ്പസ്, ലെവലര്‍, ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ്, റിമോര്‍ട്ട്, ടോര്‍ച്ച്, വാക്കിടാക്കി തുടങ്ങിയവയെല്ലാം ഓരോ ആപ്ലിക്കേഷനുകളായി ഉപയോഗിക്കുന്നരുണ്ടാകും. അതുകൊണ്ട് തന്നെ കുറഞ്ഞ മെമ്മറിയുള്ള ഫോണ്‍ ഉപയോക്താക്കള്‍ക്ക് വലിയ ഭാരവുമായി ഇത്തരം ആപ്ലിക്കേഷനുകള്‍ മാറാറുണ്ട്. എന്നാല്‍ ഈ പറഞ്ഞ എല്ലാ സര്‍വീസുകളും ഒരൊറ്റ ആപ്ലിക്കേഷനില്‍ തന്നെ ലഭിച്ചാല്‍ എങ്ങനെയിരിക്കും. അതിനൊരു പരിഹാരമാണ് ആള്‍ ടൂള്‍സ്. മേല്‍ പറഞ്ഞ സര്‍വീസുകള്‍ക്കു പുറമേ മറ്റനേകം ആപ്ലിക്കേഷനുകള്‍ ഈ ആപ്പില്‍ ഉപയോഗിക്കാനാകും.

2. story tel

വായന മിക്ക ആളുകളുടെയും ഹോബിയാണ്. എന്നാല്‍ മൊബൈലും സോഷ്യല്‍ മീഡിയ ആപ്പുകളും നമ്മുടെ വായനയെ വല്ലാതെ ബാധിച്ചു എന്ന് തന്നെ പറയാം. അതല്ലെങ്കില്‍ പലര്‍ക്കും ജോലിത്തിരക്ക് കാരണം വായിക്കാന്‍ സമയം കിട്ടാത്തതിന്റെ പ്രയാസമാവും നേരിടുന്നത്. വായിക്കാന്‍ സമയമില്ലാത്തവര്‍ക്ക് ആ പുസ്തകങ്ങള്‍ ഓഡിയോ ആയി ലഭിച്ചാല്‍ അത് വലിയ സന്തോഷകരമാകുമെന്ന് പറയേണ്ടതില്ല. യാത്രയിലും ഒഴിവു വേളകളും നമുക്ക് കഥകള്‍ ഓഡിയോ ആയി കേള്‍പ്പിക്കാനുള്ള ആപ്പാണ് സ്റ്റോറി ടെല്‍. ഒരു മാസത്തേക്ക് മുന്നൂറ് രൂപ ചാര്‍ജുണ്ടെങ്കില്‍ ഒരുപാട് കഥകള്‍ കേട്ട് ആസ്വദിക്കാം. മലയാളം കഥകളുടെ അത്യപൂര്‍വ ശേഖരം തന്ന ഈ ആപ്പിലുണ്ട്.

3. match point

വാഹനമില്ലാത്തവരായി ആരുമില്ല. ഏതൊരു വീട്ടിലും ടൂവീലര്‍ തന്നെയെങ്കിലും ഉണ്ടാകും. വാഹനം മോഷ്ടിക്കപ്പെട്ടാലോ അല്ലെങ്കില്‍ വാഹനം മറ്റാര്‍ക്കെങ്കിലും കൊടുത്താലോ എവിടം വരെ പോയി എന്നോ അല്ലെങ്കില്‍ വാഹനം എവിടെയാണുള്ളതെന്നോ പേടിക്കേണ്ടതില്ല. നമ്മുടെ ഫോണും വാഹനത്തിലെ ജിപിഎസും തമ്മില്‍ കണക്ട് ചെയ്യാനുള്ള ആപ്ലിക്കേഷനാണ് മാച്ച് പോയിന്റ്. ട്രിപ്പുകള്‍ പോകുന്നവര്‍ക്ക് വളരെ ഉപകാരപ്പെടും. പോയ സ്ഥലങ്ങള്‍ നമുക്ക് വീണ്ടും കണ്ടെത്താനും ഇതിലൂടെ സാധിക്കും.

4. safaritv

സഫാരിയും സന്തോഷ് ജോര്‍ജ് കുളങ്ങരയും മലയാളിയുടെ വീക്‌നെസ്സായ കാലമുണ്ടായിരുന്നു. പുതിയ വ്‌ളോഗര്‍മാര്‍ കടന്നു വന്നെങ്കിലും സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ഏഴയലത്ത് പോലും ആരുമെത്തില്ല എന്നത് സത്യം തന്നെയാണ്. ലോകത്തിലെ വ്യത്യസ്ഥ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെയുള്ള ഓരോ ചിത്രങ്ങളും മടുപ്പിക്കാതെ ആരും കണ്ടിരുന്നു പോകും. ടിവി ചാനലായി ഇപ്പോഴുണ്ടെങ്കിലും നമ്മുടെ സമയങ്ങള്‍ പലപ്പോഴും കാണാന്‍ അനുവദിച്ചെന്നു വരില്ല. അത്തരക്കാര്‍ക്ക് വേണ്ടി സഫാരി ടിവിയുടെ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. യാതൊരു പരസ്യത്തിന്റെയോ മറ്റു ചാര്‍ജുകളോ ഇല്ലാത്ത ആപ്പ് തികച്ചും സൗജന്യമാണ്.

5. proximity services

യൂട്യൂബ് ഉപയോഗിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ വീഡിയോ കാണാന്‍ മാത്രമായിരിക്കല്ല പലരും യൂട്യൂബ് ഉപയോഗിക്കുന്നത്. പാട്ട് കേള്‍ക്കാനോ മറ്റു ഓഡിയോ ശ്രവിക്കാനോ വേണ്ടിയായിരിക്കും. എന്നാല്‍ യൂട്യൂബ് പ്ലേ ചെയ്തു കൊണ്ടിരിക്കേ സ്‌ക്രീന്‍ ഓഫ് ചെയ്താല്‍ വീഡിയോയും പോസ് ആകും. പ്രോക്‌സിമിറ്റി സെര്‍വീസ് എന്ന ആപ്പ് അതിനൊരു പരിഹാരമാണ്. വെറും ഒരു എംബി മാത്രമുള്ള ഈ ആപ്ലിക്കേഷനുപയോഗിച്ച് ഓഡിയോ കേട്ടുകൊണ്ടിരിക്കെ നമുക്ക് സ്‌ക്രീന്‍ ഓഫ് ചെയ്യാനാകും. 

Post a Comment

Previous Post Next Post

News

Breaking Posts