അറിഞ്ഞിരിക്കേണ്ട ആപ്പുകള്‍ | Useful Apps

app,ടെക്നോളജി,ആപ്പ്,ഓണ്‍ലൈന്‍,ആപ്ലിക്കേഷന്,വെബ് സൈറ്റ്,

ആപ്പുകളെ പരിചയപ്പെടുത്തുന്ന മറ്റൊരു പോസ്റ്റാണിത്. നേരത്തെ പറഞ്ഞത് പോലെ നിത്യജീവിതത്തില്‍ നമുക്കേറ്റവും ആവശ്യമുള്ള വളരെ ഉപകാരപ്രദമായ ആപ്പുകളാണ് പരിചയപ്പെടുത്തന്നത്. 

1. splitwise

ട്രിപ്പുകള്‍ പലരുടെയും ഏറ്റവും ഇഷ്ടമുള്ള കാര്യമായി മാറിയിരിക്കുകയാണ്. ചെറിയ ട്രിപ്പുകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് വേണ്ടിയല്ല ഈ ആപ്പ് ഉപകാരപ്പെടുക. ഒന്നില്‍ കൂടുതല്‍ ദിവസങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ രാത്രി യാത്ര ബുദ്ധി മുട്ടാകുമ്പോഴൊക്കെ അല്ലെങ്കില്‍ കുടുംബ സമേതമുള്ള യാത്രയാകുമ്പോഴൊക്കെയും എവിടെയെങ്കിലും റൂം എടുക്കേണ്ടി വരാറുണ്ട്. അല്ലെങ്കില്‍ മറ്റു കൂട്ടുകാര്‍ക്കൊപ്പം റൂം പങ്കിട്ട് എടുക്കുമ്പോഴൊക്കെയാണ് ഈ ആപ്പ് ഉപകാരപ്പെടുക. നമുക്ക് വരുന്ന ചെലവുകളെ കൃത്യമായി റെക്കോര്‍ഡ് ചെയ്യാനും ഷെയര്‍ ചെയ്യാനും പറ്റിയ ആപ്പാണ് സ്പ്ലിറ്റ് വൈസ്. 

2. buddytalk

മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുക എന്നത് ഏതൊരാളുടെയും ആഗ്രഹമാണ്. ഇംഗ്ലീഷ് സംസാരിക്കാന്‍ നിലവില്‍ ഒരുപാട് സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകളും ട്യൂഷന്‍ സെന്ററുകളും ആപ്പുകളും തന്നെ നിലവിലുണ്ട്. ഈ കൊറോണ കാലത്ത് നാം നിത്യേന പൊറുതി മുട്ടിയ മെസേജ് കൂടിയാണ് വാട്ട്‌സപ്പിലൂടെ ഇംഗ്ലീഷ് സംസാരിക്കാമെന്നത്. ഏത് കോഴ്‌സുകള്‍ തെരഞ്ഞെടുത്താലും സംസാരിക്കുകയും പ്രയോഗ വല്‍ക്കരിക്കുകയും ചെയ്യുമ്പോഴാണ് അത് ഫലപ്രദമാകുന്നത്. എന്നാല്‍ നേരിട്ട് ഒരാളോട് സംസാരിക്കുമ്പോള്‍ ലജ്ജയും മടിയും നമ്മെ പ്രയാസപ്പെടുത്തുന്നുണ്ടെങ്കില്‍ നേരിട്ട് അപരിചിതരുമായി സംസാരിച്ച് ഇംഗ്ലീഷ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ബഡ്ഡിടാക്ക്. 

3. ruler

വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ അല്ലെങ്കില്‍ തൊഴിലുകളുമായി ബന്ധപ്പെടുന്നവര്‍ക്കോ ഉപകാരമായേക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് റൂളര്‍. മീറ്ററായും ഇഞ്ചായും സെന്റീമീറ്ററിലും നമുക്ക് അളവെടുക്കാന്‍ സാധിക്കും. വളരെ എളുപ്പം ഉപയോഗിക്കാനാവുന്നതും കൃത്യമായ അളവു തരുന്നതുമായ ആപ്ലിക്കേനുമാണ് റൂളര്‍. 

4. skymap

നക്ഷത്രങ്ങളെ കുറിച്ചും ഗ്രഹങ്ങളെ കുറിച്ചും അറിയാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ഈ ആപ്പ് നിങ്ങള്‍ക്ക് വളരെ ഉപകാരമാകും, തീര്‍ച്ച. രാത്രി കാലങ്ങളില്‍ ആകാശത്തിലേക്ക് നോക്കിയാല്‍ എണ്ണമറ്റ നക്ഷത്ര സമൂഹങ്ങളെ കാണാം. എന്നാല്‍ പലതും നമുക്ക് ഏത് സമൂഹമാണെന്നൊന്നും തിരിച്ചറിയാന്‍ സാധിക്കില്ല. എന്നാല്‍ ഈ ആപ്പ് ഓപണ്‍ ചെയ്ത ശേഷം നമുക്ക് അറിയാന്‍ ആഗ്രഹമുള്ള നക്ഷത്രക്കൂട്ടത്തിനു നേരെയോ നക്ഷത്ര സമൂഹത്തിനു നേരെയോ ഗ്രഹത്തിനു നേരെയോ ഫോണ്‍ പിടിച്ചാല്‍ അവ ഏതാണെന്ന് സകൈമാപ്പ് നമുക്ക് പറഞ്ഞ് തരും. 

5. naplarm- location alarm gps 

യാത്ര ചെയ്യുന്ന സമയത്ത് വാഹനത്തില്‍ കയറിയ ഉടനെ ഉറങ്ങി പോകുന്ന പലരെയും നാം കണ്ടിട്ടുണ്ടാകും. ഒരു പക്ഷേ, ചില സമയങ്ങളില്‍ നമ്മളും ഉറങ്ങി പോകാറുണ്ട്. ഉറങ്ങുന്നതിലല്ല പ്രശ്‌നമുള്ളത്, ഉറങ്ങി ലക്ഷ്യ സ്ഥാനം തെറ്റി അടുത്ത സ്റ്റോപ്പുകളില്‍ ഇറങ്ങുന്നതാണ്. ബസ് യാത്രയാണെങ്കില്‍ ഒരു പക്ഷേ, അഞ്ചോ ആറോ കിലോമീറ്റര്‍ മാത്രമേ സഹിക്കേണ്ടതുണ്ടാവുകയുള്ളൂ. അത് ട്രയിനിലാണെങ്കിലോ ഒരുപാട് കിലോമീറ്റര്‍ നമുക്ക് നഷ്ടമാകും. അത്തരക്കാര്‍ക്ക് വേണ്ടിയുള്ള ആപ്പാണിത്. യാത്ര തുടങ്ങുമ്പോള്‍ തന്നെ ആപ്പ് തുറന്ന് അലാറം സെറ്റ് ചെയ്ത് വെച്ചാല്‍ ഉറങ്ങിപ്പോയാലും ലക്ഷ്യ സ്ഥാനത്തെത്തുമ്പോള്‍ നമ്മെ അറിയിക്കും.  

Post a Comment

أحدث أقدم

News

Breaking Posts