ഓരോ രക്ഷിതാക്കള്‍ക്കും മക്കളെ കുറിച്ച് പലവിധ പരാതികളായിരിക്കും. പഠിക്കാത്തതും വികൃതി കാണിക്കുന്നതും കളി കൂടിയതിന്റെ പേരിലും പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞതിന്റെ പേരിലും തുടങ്ങി ഒട്ടനവധി പരാതിക്കെട്ടായിരിക്കും ഓരോ രക്ഷിതാവിനും പറയാനുണ്ടാവുക. അത്തരം പ്രശ്‌നങ്ങളുടെ പേരില്‍ ആ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക പീഡനങ്ങളെ കുറിച്ച് ഒരു രക്ഷിതാവും ബോധവാനല്ല എന്നതാണ് സത്യം.
ശിക്ഷാ മുറകളെല്ലാം അവസാനിപ്പിക്കേണ്ട കാലഘട്ടമാണിത്. വടിയെടുത്തും കണ്ണുരുട്ടിയും മക്കളെ നിലക്കു നിറുത്തിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. പക്ഷേ, കാലം അതിവേഗം സഞ്ചരിക്കുകയാണ്. അതിനൊപ്പം പുതിയ തലമുറയും മാറിക്കഴിഞ്ഞു. ശക്തമായ ശിക്ഷാമുറകള്‍ കുട്ടികളെ മോശമായാണ് ബാധിക്കുന്നത് എന്ന തിരിച്ചറിവ് ഇനി എല്ലാ രക്ഷിതാക്കള്‍ക്കും ഉണ്ടായിരിക്കണം.
കുട്ടികളെ മാറ്റിയെടുക്കാന്‍ അവരെ നന്നായി സ്‌നേഹിക്കുകയും നിരുത്സാഹപ്പെടുത്തുന്നതിന് പകരം കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയുമാണ് ചെയ്യേണ്ടത്. പഠനത്തില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ പരിതപിക്കുന്ന ശകാരിക്കുന്ന രക്ഷിതാക്കള്‍ ഒരിക്കലെങ്കിലും തങ്ങളുടെ മക്കളുടെ പഠനമികവും കഴിവുകളും താല്പര്യങ്ങളും നന്നായി മനസ്സിലാക്കിയിരുന്നെങ്കില്‍ കുട്ടികള്‍ക്ക് വലിയൊരു പീഡനമുറകള്‍ ഇല്ലാതാകുമായിരുന്നു. മറ്റുള്ള കുട്ടികളുമായി ഒരിക്കലും നമ്മുടെ മക്കളെ താരതമ്യം ചെയ്യാന്‍ പാടില്ല. ശരീര പ്രകൃതിയിലെ വ്യത്യാസം പോലത്തന്നെ മാനസിക ബൗദ്ധിക വ്യത്യാസവും അവനിലുണ്ട് എന്ന തിരിച്ചറിവ് വേണം.
മറ്റുള്ള കുട്ടികള്‍ക്കില്ലാത്ത പല കഴിവുകളും അഭിരുചികളുൂം മ്മുടെ മക്കളില്‍ ഉണ്ടാകും. പക്ഷേ അവ പല രക്ഷിതാക്കളും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. കുട്ടികള്‍ അമൂല്യമായ അനുഗ്രഹമാണ്. മോശമായ സ്വഭാവ വൈകൃതങ്ങള്‍ കാണുമ്പോള്‍ രക്ഷിതാക്കള്‍ കഠിനമായ രീതികളിലൂടെ വകവരുത്താന്‍ ശ്രമിച്ചാല്‍ കൂടുതല്‍ വശളാകാനേ അത് കാരണമാകൂ. ദുസ്വഭാവങ്ങള്‍ വര്‍ധിക്കാനും പ്രണയത്തിനും മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍ക്കും കുട്ടികള്‍ അടിമപ്പെട്ട് പോകാനും വഴിയുണ്ട്.
മക്കളെ നന്നായി സ്‌നേഹക്കുകയാണ് രക്ഷിതാക്കള്‍ ചെേേയ്യണ്ട ആദ്യ കാര്യം. നിഷ്‌കളങ്കമായ സ്‌നേഹം നല്‍കി കുട്ടികള്‍ക്ക് അവരുടെ എന്ത് പ്രശ്‌നങ്ങളും തുറന്ന് പറയാന്‍ സാധിക്കുന്ന വിധത്തില്‍ ഒരു സൗഹൃദ ബന്ധം രക്ഷിതാക്കള്‍ക്കും മക്കള്‍ക്കും ഇടയില്‍ വളര്‍ന്നു വരേണ്ടതുണ്ട്. ചുംബനവും ലാളനയും വീഡിയോകളിലൂടെ മാത്രം കണ്ടിരിക്കേണ്ട കുട്ടികളായി മക്കള്‍ മാറാന്‍ പാടില്ല. ചുംബനവും ആശ്ലേഷവും തലോടലും സ്‌നേഹപ്രകടനത്തിന്റെ ഉദാത്തമായ മാതൃകയാണ്.
ഓരോ കുട്ടികള്‍ക്കും വ്യത്യസ്ഥമായ ശരീര പ്രകൃതിയുള്ളത് പോലെ വ്യത്യസ്ഥമായ കഴിവുകളുമായിരിക്കും ഉണ്ടായിരിക്കുക. ആ കഴിവുകള്‍ കണ്ടെത്തുകയും അകമഴിഞ്ഞ പ്രോത്സാഹനം നല്‍കാനുമാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. എന്ത് നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴും ഇടപെടുമ്പോഴും പ്രോത്സാഹനം നല്‍കുക. മോശമായ കാര്യങ്ങളുണ്ടാകുമ്പോള്‍ സ്‌നേഹത്തോടെ ഉപദേശിക്കുക. എത്ര മാര്‍ക്ക് കിട്ടിയാലും ശകാരിക്കാതെ പോസിറ്റീവായി കണ്ട് അതിനും പ്രോത്സാഹനം നല്‍കുക. പരാജയപ്പെടുമ്പോള്‍ ചേര്‍ത്ത് പിടിക്കാന്‍ രക്ഷിതാക്കളാണ് കൂടെയുണ്ടാകേണ്ടത്. മുഴു സമയവും കുട്ടികളെ പുസ്തകപ്പുഴുവാക്കി മാറ്റാന്‍ ശ്രമിക്കുന്ന രക്ഷിതാക്കളായി മാറാന്‍ പാടില്ല. പഠനപ്രവര്‍ത്തനങ്ങള്‍ അനുയോജ്യമായ സമയം കണ്ടെത്തുകയും ബാക്കിയുള്ള സമയങ്ങളില്‍ പാഠ്യേതര വിഷയങ്ങളുമായി കുട്ടികള്‍ക്ക് ബന്ധമുണ്ടാക്കി കൊടുക്കാം. ആസ്വാദന പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങു തടിയായി നില്‍ക്കാന്‍ പാടില്ല.
ആവശ്യമായ കാര്യങ്ങള്‍ക്ക് അമിതമാവാത്ത സ്വാതന്ത്ര്യം നല്‍കണം. രക്ഷിതാക്കള്‍ മാതൃകയായി മാറണം. കുട്ടികള്‍ക്ക് തന്റെ രക്ഷിതാവിനെ ചൂണ്ടിക്കാണിച്ച് നല്ലത് പറയാന്‍ കഴിയുന്ന രക്ഷിതാക്കളാവണം നാം. ധാര്‍മികമായ കാര്യങ്ങള്‍ക്ക് മക്കള്‍ക്ക് പറഞ്ഞു കൊടുക്കണം. വിശ്വാസ കാര്യങ്ങളാണ് ഒരു കുട്ടിയെ നല്ല വ്യക്തിയാക്കി മാറ്റുന്ന മറ്റൊരു കാര്യം. ഏതൊരാളും ദൈവവിശ്വാസം കൂടെയുുണ്ടെങ്കില്‍ തിന്മകളില്‍ നിന്നും തെറ്റുകുറ്റങ്ങളില്‍ നിന്നും അകന്നു നില്‍ക്കും. അതുകൊണ്ട് നല്ല കാര്യങ്ങള്‍ ഉപദേശിക്കുന്നതിന്റെ കൂടെ വിശ്വാസ അനുഷ്ഠാന കാര്യങ്ങളില്‍ പരിശീലനം നല്‍കാനും നാം തയ്യാറാേേകണ്ടതുണ്ട്.
إرسال تعليق