സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ | sanitizer

കോവിഡ് 19,സാനിറ്റൈസര്‍,കൊറോണ,സാനിറ്റൈസര്‍ ആരോഗ്യപ്രശ്‌നങ്ങള്‍,

കൊറോണ ഇത്രയധികം വ്യാപിച്ചതിനു ശേഷം ലോകത്തെ ഓരോ വ്യക്തിക്കും നിത്യ ജീവിതത്തില്‍ അനിവാര്യമായ ഒന്നായി സാനിറ്റൈസറുകള്‍ മാറി. പുറത്തിറങ്ങുമ്പോഴും മടങ്ങി വരുമ്പോഴും ഏത് സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോഴും ഏത് സമയമായാലും സാനിറ്റൈസര്‍ എല്ലാവരും ഉപയോഗിച്ചു വരുന്നു. അണു വിമുക്തമാക്കാനാണെങ്കിലും സദാ സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് കൊണ്ട് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടിയുണ്ട്. തടവു പുള്ളികള്‍ ആല്‍ക്കഹോള്‍ ലഹരിക്കായി ഉപയോഗിക്കുന്നതും കുട്ടികള്‍ സാനിറ്റൈസര്‍ അമിതമായി ഉപയോഗിച്ച് ബോധം പോയ വാര്‍ത്തയും ചെറുതായി കാണരുത്. 

ഈഥൈല്‍ ആല്‍ക്കഹോള്‍, ജലം, ഗ്ലിസറിന്‍, കാര്‍ബോമര്‍, ഗന്ധകം തുടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്താണ് ആല്‍ക്കഹോള്‍ സാനിറ്റൈസര്‍ നിര്‍മിക്കുന്നത്. ഹാന്‍ഡ് സാനിറ്റൈസറുകളിലും ഈഥൈല്‍ ആല്‍ക്കഹോള്‍ തന്നെയാണ് 65% വും ഉള്‍ക്കൊള്ളുന്നത്. ഇത് എഥനോള്‍, പ്യുര്‍ ആല്‍ക്കഹോള്‍ എന്നും പറയപ്പെടാറുണ്ട്. സൗന്ദര്യ വസ്തുക്കളിലും എഥനോള്‍ ഉപയോഗിക്കുന്നതായി കാണാം. തൊലിയുടെ കൊഴുപ്പ് കളയാനാണ് ഇത് സഹായിക്കുന്നത്. കൊഴുപ്പ് കളഞ്ഞ് തൊലിയെ നേര്‍മയുള്ളതാക്കി മാറ്റുന്നു. നാം ഉപയോഗിക്കുന്ന സാനിറ്റൈസറിലെ ആല്‍ക്കഹോള്‍ വേഗം ഉണങ്ങുകയും തൊലികളിലൂടെ രക്തധമനികളിലേക്ക് കടക്കുകയും ചെയ്യാന്‍ സാധ്യതയേറെയാണ്. പല യുവാക്കളിലെയും രക്തം പരിശോധിച്ച് ഫലത്തില്‍ നിന്നും രക്തത്തില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. 

ബാഷ്‌പോച്ഛാസം വഴിയും ആല്‍ക്കഹോള്‍ ആഗിരണം സംഭവിക്കുന്നു. ആല്‍ക്കഹോളിലെ ചില ചേരുവകള്‍ പെട്രോളിയം ഉല്‍പന്ന രാസ വസ്തുവാണ്. തൊലി വഴിയും ശ്വാസോച്ഛാസം വഴിയും ശരീരത്തിനകേത്തക്ക് പ്രവേശിക്കാന്‍ സാധിക്കും. ഇത് തൊലി വരണ്ടതാക്കി മാറ്റുന്നു. കണ്ണ്, ചുണ്ട് ഭാഗങ്ങളിലായാല്‍ വിഷ ബാധയേല്‍ക്കാനും കാരണമാകുന്നു. 

മൃഗങ്ങളുടുയോ പച്ചക്കറികളിലെയോ കൊഴുപ്പില്‍ നിന്നുണ്ടാക്കുന്ന ഗ്ലിസറിന്‍ സാനിറ്റൈസറില്‍ അടങ്ങിയിട്ടുണ്ട്. മതിയായ ജലാംശം ശരീരത്തിലില്ലെങ്കില്‍ വിളര്‍ച്ചയുണ്ടാകാന്‍ കാരണമാകും. ടൂത്ത്‌പേസ്റ്റിലും മറ്റു സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളിലും ഗ്ലിസറിന്‍ ഉപയോഗിക്കുന്നുണ്ട്. ചര്‍മ്മ രോഗങ്ങള്‍ക്കും കാരണമാകും. ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകളില്‍ അടങ്ങിയിട്ടുള്ള മറ്റു രാസ പദാര്‍ത്ഥങ്ങളും രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത് തന്നെയാണ്.

ഇനി ആല്‍ക്കഹോള്‍ അല്ലാത്ത സാനിറ്റൈസര്‍ ആണെങ്കില്‍ പോലും ട്രിക്ലോസന്‍ എന്ന രാസപദാര്‍ത്ഥം അടങ്ങിയതിനാല്‍ മാരക വിഷാംശമുള്ള ഡയോക്‌സിനുകളുമായി ഇവക്ക് സാദൃശ്യമുണ്ട്. അതിനാല്‍ തന്നെ തുടര്‍ച്ചയായ ഉപയോഗം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടവരുത്തും. 

ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള അറിയിപ്പ് പോലെ സോപ്പുപയോഗിച്ച് കൈ കഴുകല്‍ തന്നെയാണ് ഉത്തമം. സോപ്പ് ഉപയോഗിച്ച് കഴുകാന്‍ സാധിച്ചില്ലെങ്കില്‍ മാത്രം സാനിറ്റൈസര്‍ ഉപയോഗിക്കുക. ഉപയോഗിക്കാന്‍ സൗകര്യം നോക്കിയാണ് എല്ലാവരും സാനിറ്റൈസറിന് മുന്‍ഗണന കൊടുക്കുന്നത്. എന്നാല്‍ സൗകര്യങ്ങളേക്കാള്‍ ആരോഗ്യത്തിന് മുന്‍ തൂക്കം നല്‍കുക. തീപിടിക്കുന്ന സാഹചര്യങ്ങളില്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കാനേ പാടില്ല. വിരളമായ നിര്‍ബന്ധമായ സാഹചര്യങ്ങളിലെ ഉപയോഗമല്ല പ്രശ്‌നം. മറിച്ച് നിത്യമായ ഉപയോഗമാണ്. പ്രത്യേകിച്ചും കുട്ടികള്‍ക്ക് ഗുരതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അത് ഇടവരുത്തും. 

Post a Comment

Previous Post Next Post

News

Breaking Posts