യൂട്യൂബ് വീഡിയോ നമുക്കിഷ്ടമുള്ള ഭാഗം മാത്രം കട്ട് ചെയ്യാം | youtube video cutter

യൂട്യൂബ് വീഡിയോ,download,download youtube video,യൂട്യൂബ്,ടെക്നോളജി,youtube video cut,ഓണ്‍ലൈന്‍,


നമുക്ക് ഇഷ്ടമുള്ള ഭാഗം മാത്രം യൂട്യൂബില്‍ നിന്ന് കട്ട് ചെയ്‌തെടുക്കാന്‍ സാധിക്കുമോ?. പലരുടെയും സംശയമാണ്. തീര്‍ച്ചയായും വളരെ എളുപ്പം തന്നെ സാധിക്കുമെന്നു തന്നെയാണ് ഉത്തരം. വ്‌ളോഗുകളും യാത്രാ വീഡിയോകളും പാചക ചാനലുകളും യഥേഷ്ടമാണിന്ന്. കൊറോണ കാലത്ത് നിരവധി പേരാണ് യൂട്യൂബ് ചാനലുകളുമായി മുന്നോട്ട് വന്നിട്ടുള്ളത്. മാത്രമല്ല, ഓണ്‍ലൈന്‍ ക്ലാസുകളും സജീവമായതോടെ ക്ലാസുകളിലെ വര്‍ക്കുകളോ പ്രധാന ഭാഗങ്ങളോ മാത്രം കട്ട് ചെയ്ത് കുട്ടികള്‍ക്ക് ടീച്ചേഴ്‌സ് അയക്കേണ്ടതായും ഉണ്ട്. ഈ സാഹചര്യത്തില്‍ മൂഴുവന്‍ വീഡിയോയും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനും അയക്കാനും വളരെ ബുദ്ധിമുട്ട് തന്നെയാണ്. 

ഏതൊക്കെ രീതികളും സൈറ്റുകളുമാണ് യൂട്യൂബ് വീഡിയോ ആവശ്യമുള്ള ഭാഗം മാത്രം കട്ട് ചെയ്‌തെടുക്കാന്‍ സാധിക്കുക എന്നതാണ് ഈ പോസ്റ്റിലൂടെ വിവരിക്കുന്നത്. 

മാര്‍ഗം 1: സ്‌ക്രീന്‍ റെക്കോര്‍ഡര്‍

വളരെ ലളിതമായ മാര്‍ഗമാണിത്. പുതിയ ഫോണുകളിലെല്ലാം തന്നെ ഇന്‍ബില്‍ട്ടായി തന്നെ സ്‌ക്രീന്‍ റെക്കോര്‍ഡര്‍ ഫോണില്‍ ലഭ്യമാണ്. അതുകൊണ്ട് തന്നെ മറ്റൊരു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമേ ഈ രൂപത്തില്‍ വരുന്നില്ല. ഒരുപാട് ട്രോളര്‍മാരും ഫേസ്ബുക്ക്, വാട്ട്‌സപ്പ് അഡ്മിന്‍മാരും ഉപയോഗിക്കുന്ന ഒരു രീതിയാണിത്. സ്‌ക്രീന്‍ റെക്കോര്‍ഡര്‍ ഫോണില്‍ ഇല്ലെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കും. 

മാര്‍ഗം 2: odownloader

വളരെ എളുപ്പത്തില്‍ യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കുന്ന വെബ്‌സൈറ്റാണിത്. ഏതെങ്കിലും ബ്രൗസര്‍ വഴി ഈ സൈറ്റ് ഓപണ്‍ ചെയ്ത ശേഷം യൂട്യൂബ് വീഡിയോ ലിങ്ക് പേസ്റ്റ് ചെയ്ത ശേഷം cut എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഇഷ്ടമുള്ള ക്വാളിറ്റിയില്‍ നമുക്ക് വേണ്ട ഭാഗം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

മാര്‍ഗം 3 : clipconverter.cc

യൂട്യൂബ് വീഡിയോ കട്ട് ചെയ്‌തെടുക്കാന്‍ സാധിക്കുന്ന മറ്റൊരു സൈറ്റാണിത്.  യൂട്യൂബ് വീഡിയോ ലിങ്ക് പേസ്റ്റ് ചെയ്ത് ഡ്യൂറേഷന്‍ സെലക്ട് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.

മാര്‍ഗം 4 : streamable.com

ഈ സൈറ്റ് വഴിയും ഡൗണ്‍ലോഡ് ചെയ്യാം. യൂട്യൂബ് വീഡിയോ ലിങ്ക് പേസ്റ്റ് ചെയ്ത് ഡ്യൂറേഷന്‍ സെലക്ട് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.

മാര്‍ഗം 5 : ytcutter.com

ഈ സൈറ്റ് വഴിയും ആവശ്യമുള്ള വീഡിയോ കട്ട് ചെയ്‌തെടുക്കാം. യൂട്യൂബ് വീഡിയോ ലിങ്ക് പേസ്റ്റ് ചെയ്യുക. start ല്‍ ക്ലിക്ക് ചെയ്യുക.

മാര്‍ഗം 6: youtube-cutter.org

മുകളിലെ സൈറ്റുകളിലൊക്കെ ചെയ്തത് പോലെത്തന്നെയുള്ള സ്‌റ്റെപ്പുകള്‍ തന്നെയാണ് ഈ സൈറ്റിലുമുള്ളത്. ലിങ്ക് പേസ്റ്റ് ചെയ്ത ശേഷം start cutter ക്ലിക്ക് ചെയ്ത് ആവശ്യമുള്ള ഭാഗം സെലക്ട് ചെയ്ത് ക്വാളിറ്റി സെലക്ട് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.


Post a Comment

Previous Post Next Post

News

Breaking Posts