സോഷ്യല്‍ നെറ്റുവര്‍ക്ക് ആപ്പുകളില്‍ ഏറെ ജനകീയമായ ഒന്നാണ് ടെലഗ്രാം. ഒട്ടേറെ ഫീച്ചറുകള്‍ കൊണ്ടും സുരക്ഷിതത്വം കൊണ്ടും മറ്റു ആപ്പുകളേക്കാള്‍ പലരും ടെലഗ്രാമിന് തന്നെയാണ് പ്രാമുഖ്യം കൊടുക്കുന്നത്. ടെലഗ്രാമിന്റെ കിടിലന്‍ ഫീച്ചേഴ്‌സ് വിശദമായി മുമ്പ് പോസ്റ്റ് ചെയ്തിരുന്നു. അനുബന്ധ പോസ്റ്റുകളില്‍ നോക്കിയാല്‍ വായിക്കാം. ഇവിടെ ടെലഗ്രാമിന്റെ കിടിലന്‍ ഫീച്ചേഴ്‌സായ ബോട്ടുകളെ കുറിച്ചാണ് വിവരിക്കുന്നത്. ഏറെ ഉപകാരപ്രദമായ ബോട്ടുകളെയും അവയുടെ ഉപയോഗവും നമുക്ക് നോക്കാം.
1. @linktofilesbot
നമുക്ക് ആവശ്യമായ സിനിമയോ മറ്റു സൈസ് കൂടിയ ഫയലുകളോ ടെലഗ്രാമില്‍ വെച്ച് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സ്പീഡ് വളരെ കുറവായി അനുഭവപ്പെടുന്നുണ്ടെങ്കിലോ സ്ട്രീമിങ് വഴി ഫയല്‍ ഓപണ്‍ ചെയ്യാനും ഈ ബോട്ട് ഉപയോഗിക്കാം. ടെലഗ്രാമിലെ ഫയലുകള്‍ എക്‌സ്റ്റേണല്‍ ലിങ്കാക്കി മാറ്റാനാണ് ഈ ബോട്ട് ഉപയോഗിക്കുന്നത്.
2. @driveuploadbot , @hk_driveupload_bot , @getpubliclinkbot
ടെലഗ്രാം ഫയലുകള്‍ ഗൂഗിള്‍ ഡ്രൈവില്‍ അപ്ലോഡ് ചെയ്യാന്‍ ഈ ബോട്ടുകളെ നമുക്ക് ഉപയോഗിക്കാം.
3. @movietorrents_bot
നമക്ക് ആവശ്യമുള്ള ഫയലുകളുടെ ടോറന്റ് ഫയല്‍ ലിങ്ക് അയച്ചു തരാന്‍ ഉപയോഗിക്കാം. പേര് അയച്ചു കൊടുത്താല്‍ മതി. @uploadbto ഉം ഇതു പോലെ തന്നെയാണ്. പക്ഷേ, ഡെയ്‌ലി പരിധിയുണ്ട്.
4. @unnamedf2sbot
നേരത്തെ പരിചയപ്പെടുത്തിയ ബോട്ട് പോലത്തന്നെ എക്‌സ്‌റ്റേണല്‍ ലിങ്കാക്കി മാറ്റാന്‍ സഹായിക്കുന്നു.
5. @gdrivebot / gdrivexbot
ടെലഗ്രാമിലൂടെ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സ്പീഡ് കിട്ടാത്ത പ്രശ്‌നം അനുഭവിക്കുന്നവര്‍ക്ക് ഉപകാരമാണിത്. നമ്മള്‍ ഈ ബോട്ടിന് ലിങ്ക് അയച്ചു കൊടുക്കുകയും ഒരു ജിഡ്രൈവ് ഫയല്‍ ലിങ്ക് നമുക്ക് ലഭിക്കുകയും അത് വഴി ഉയര്‍ന്ന സ്പീഡില്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.
6. @utubebot
യൂട്യൂബ് വീഡിയോകള്‍ മറ്റൊരു ആപ്പിന്റെയും സഹായമില്ലാതെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ബോ്ട്ടാണിത്. ലിങ്ക് പേസ്റ്റ് ചെയ്യുകയും നമുക്ക് ആവശ്യമുള്ള ക്വാളിറ്റി സെലക്ട് ചെയ്യ്ുകയും ചെയ്താല്‍ ഡൗണ്‍ലോഡ് തുടങ്ങുകയായി.
7. @thetrimmerbot
പലപ്പോഴും വീഡിയോ അല്ലെങ്കില്‍ മറ്റു ഫയലുകളുടെ ആവശ്യമുള്ള ഭാഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതായി വരാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഈ ബോട്ട് ഉപയോഗിക്കാനാകും. ഡൗണ്‍ലോഡ് ചെയ്യാതെ വീഡിയോ ക്വാളിറ്റി, സൗണ്ട് പ്രശ്‌നങ്ങള്‍ പരിശോധിക്കാനും ഈ ബോട്ട് വഴിയാകും.
8. @spotifybot
എംപിത്രീ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ബോട്ടാണിത്. ഇനിയും ഒരുപാട് ബോ്ട്ടുകള്‍ ടെലഗ്രാമിലുണ്ട്.
إرسال تعليق