ഉപകാരപ്രദമായ ആപ്പുകള്‍ | Useful Apps

app,ടെക്നോളജി,ആപ്പ്,ഓണ്‍ലൈന്‍,ആപ്ലിക്കേഷന്,വെബ് സൈറ്റ്,

ഉപകാരപ്രദമായ ആപ്പുകളെ കുറിച്ചുള്ള അടുത്ത പോസ്റ്റാണ് ഷെയര്‍ ചെയ്യുന്നത്. ജീവിതത്തിന്റെ സകല മേഖലകളെയും ഉള്‍ക്കൊള്ളിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. പഠനത്തിനും ജോലി സംബന്ധമായതും മാത്രമല്ല, നാം നിത്യേന ഉപയോഗിക്കുന്ന സ്‌പോര്‍ട്‌സ് ആപ്പുകളും ഇതില്‍ ഉള്‍പെടുത്തുന്നുണ്ട്.

1. lenotv

ഐപിഎല്‍, ഐസിഎല്‍, മറ്റു ക്രിക്കറ്റ് ഫുട്‌ബോള്‍ മാച്ച് കാണുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്കനുയോജ്യമായ മറ്റൊരു ആപ്ലിക്കേഷനാണ് പരിചയപ്പെടുത്തുന്നത്. ബഫറിങ് ഇല്ലാതെ കാണാന്‍ പറ്റുമെന്നതാണ് ഇതിന്റെ പ്രത്യേകത. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ എല്ലാ സ്‌പോര്‍ട്‌സ് ചാനലുകളും ഈ ആപ്പില്‍ ലഭിക്കുന്നതാണ്. 

2. മലയാളം ടൈപ്പിങ് ആപ്പുകള്‍

മലയാളം ടൈപ്പ് ചെയ്യാന്‍ നിരവധി ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. വാട്ട്‌സപ്പും ഫേസ്ബുക്കും ഇത്രയേറെ പ്രചാരത്തിലായതോടെ മലയാളം ടൈപ്പിംഗ് കൂടാതെ കഴിയായാതായിരിക്കുന്നു. മംഗ്ലീഷ് ആപ്പ്, മലയാളം സിഫ്റ്റ് കീ ബോര്‍ഡ്, ഗൂഗിള്‍ ഹാന്‍ഡ് റൈറ്റിംഗ്, ഇന്‍ഡിക് കീബോര്‍ഡ് തുടങ്ങിയ ആപ്പുകളെല്ലാം തന്നെ മലയാളം ടൈപ്പിംഗ് സാധ്യമാക്കുന്നതാണ്. ഇന്‍ഡിക് കീ ബോര്‍ഡാണ് വ്യക്തിപരമായി ഒന്നു കൂടെ നല്ലതെന്ന് അഭിപ്രായമുണ്ട്. 

3. നോട്ട്

സ്മാര്‍ട്ട് ഫോണുകള്‍ വന്നതോടെ മറ്റു പല വസ്തുക്കളും ഉപയോഗിക്കാതെയോ കൊണ്ടുനടക്കാതെയോ ആയിട്ടുണ്ട്. ഒരു സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് ധാരാളം കാര്യങ്ങള്‍ ചെയ്യാനാവുമെന്നതു തന്നെയാണ് അതിന്റെ കാര്യം. വീട്ടു സാധനങ്ങള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കും പേപ്പറില്‍ നോട്ട് കുറിച്ച് വെക്കുന്ന സ്വഭാവം അപൂര്‍വമായി മാത്രമേ കാണാറുള്ളൂ. എല്ലാം മൊബൈലിലെ നോട്ട് ആപ്ലിക്കേഷനില്‍ സേവ് ചെയ്ത് വെക്കാം. ബാക്ക് അപ് കൂടെ ഓണ്‍ ചെയ്ത് വെച്ചാല്‍ അറിയാതെ ഡിലീറ്റ് ചെയ്ത് പോയാലും തിരിച്ച് കിട്ടുകയും ചെയ്യും. നിരവധി ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. എല്ലാ സ്മാര്‍ട്ട് ഫോണ്‍ കമ്പനികളും തന്നെ നോട്ടിന് വേണ്ടി ഇന്‍ബില്‍ട്ട് ആയിത്തന്നെ ആപ്ലിക്കേഷന്‍ നല്‍കുന്നുണ്ട്. അതുപോലത്തെന്നെ ഗൂഗിളിന്റെ കീപ് നോട്ടും രേഖകള്‍ കുറിച്ച് വെക്കുന്നതിനായി ഉപയോഗിക്കാം. 

4. photomath

അത്യുഗ്രന്‍ ആപ്പാണ് ഇനി പറയാന്‍ പോകുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ മിക്കവര്‍ക്കും കണക്ക് വിഷയം ഒരു തലവേദനയായിരുന്നു. മുമ്പ് പലരുടെയും കോപ്പിയടിച്ചും ഗൈഡുകള്‍ പരതിയും ഹോംവര്‍ക്കുകള്‍ ചെയ്ത് അടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കും. അല്ലെങ്കില്‍ അടി വാങ്ങി സഹിച്ച് ഇരിക്കും. ഇന്ന് ഏത് പ്രോബ്ലം തന്നാലും ആരെയും ആശ്രയിക്കാതെ ഉത്തരം കണ്ടെത്താന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഫോട്ടോമാത്. ബുക്കിലെയോ എഴുതിയതോ ആയ പ്രോബ്ലം ഈ ആപ്പ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍ മാത്രം മതി, ആപ്പ് നമുക്ക് ഉത്തരം നല്‍കും. ചോദ്യങ്ങളുടെ ഫോട്ടോ എടുത്താല്‍ ഉത്തരം മാത്രമല്ല, അതിന്റെ സ്‌റ്റെപ്‌സും നമുക്ക് പറഞ്ഞു തരും. സംശയനിവാരണത്തിന് ഈ ആപ്പ് ഉപകാരമാകുമെന്നത് തീര്‍ച്ച.

5. bouncer

ആപ്പുകള്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ദിവസവും ചര്‍ച്ചകള്‍ കാണാറുണ്ട്. ആവശ്യമില്ലാത്ത ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുകയാണ് ആദ്യം വേണ്ടത്. ആവശ്യമായ ആപ്പുകള്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ എന്തൊക്കെ പെര്‍മിഷനാണ് നല്‍കേണ്ടത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരു ആവശ്യവുമില്ലാതെ ഗാലറിയും ക്യാമറയും മറ്റും പെര്‍മിഷന്‍ ചോദിക്കുന്ന ആപ്പുകള്‍ക്ക് ഒരു കാരണവശാലും പെര്‍മിഷന്‍ നല്‍കരുത്. കുറച്ചധികം ആപ്പുകള്‍ ഉപയോഗിക്കുന്നവരെ സംബന്ധിച്ച് ഓരോ ആപ്പിന്റെയും പെര്‍മിഷന്‍ പരിശോധിക്കുക എന്നത് പ്രയാസമാകും. അവര്‍ക്ക് വേണ്ടിയാണ് ഈ ആപ്പ് പരിചയപ്പെടുത്തുന്നത്. ആപ്പ് ഉപയോഗിക്കുമ്പോള്‍ മാത്രം ആവശ്യമായ പെര്‍മിഷന്‍ നല്‍കുകയും ഉപയോഗം കഴിഞ്ഞാല്‍ പെര്‍മിഷന്‍ തനിയെ ഒഴിവാക്കാന്‍ സഹായിക്കുന്നതുമായ ആപ്പാണ് ബൗണ്‍സര്‍. 

Post a Comment

Previous Post Next Post

News

Breaking Posts