കൃത്യമായ അടുക്കും ചിട്ടയും ജീവിതത്തിന്റെ അനിവാര്യമായ ഭാഗമാണ്. ഓരോ ദിവസവും വിധി പോലെ വരുമെന്ന് കരുതി ചുമ്മാ സമയവും ദിവസങ്ങളും തള്ളി നീക്കുന്ന നിരവധി പേരെ കാണാന്‍ സാധിക്കും. നല്ല ലക്ഷ്യബോധവും ആരോഗ്യപരമായ ജീവിതരീതികളും ജീവിതം മൂല്യമുള്ളതായി കണക്കാക്കാനും സ്വപ്‌നങ്ങള്‍ സഫലമാക്കാന്‍ സാധിക്കുകയും ചെയ്യും. എല്ലാ മതങ്ങളും തന്നെ വിശ്വാസിക്ക് നിയമാനുസൃതമായ ജീവിത രീതികള്‍ നിര്‍ദേശിക്കുന്നുണ്ട്. പരിശുദ്ധ ഇസ്ലാമിന്റെ കാഴ്ചപ്പാട് വളരെ വ്യക്തമാണ്. ഒരു വിശ്വാസി രാവിലെ എഴുന്നേറ്റതു മുതല്‍ രാത്രി കിടക്കുന്നത് വരെയും കിടപ്പ് രീതികളുമെല്ലാം നിര്‍ദേശിച്ചു തന്നിട്ടുണ്ട്. ഏതൊരു സമയത്തെയും അല്ലെങ്കില്‍ ഓരോ പ്രവര്‍ത്തികളെ കുറിച്ചും നിര്‍ദേശങ്ങള്‍ നല്‍കാതെ പോയിട്ടില്ല
ശാരീരക വൃത്തിക്ക്
പുറമേ ആന്തരികമായ വൃത്തിയും മനുഷ്യന് ആവശ്യമാണ്. മാനുഷിക പരിഗണന നല്‍കാതെ നടക്കുന്ന
പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകള്‍ കണ്ട് വേദനക്കിന്നവരാണ് നാം. ആന്തരികമായ ശുദ്ധിയും
വൃത്തിയുമില്ലാത്തതാണ് ഇത്തരം വാര്‍ത്തകള്‍ക്ക് കാരണം. കുളിയും പല്ല്‌തേപ്പും വസ്ത്രവും
ശാരീരിക അവയവങ്ങളുടെ സൂക്ഷിപ്പുമെല്ലാം ബാഹ്യമായ വൃത്തികളില്‍ പെടുന്നതാണ്. എന്നാല്‍
അഹങ്കാരം, ദേഷ്യം, പക, വെറുപ്പ്, അസൂയ പോലോത്ത മനോരോഗങ്ങള്‍
അകറ്റിയാലെ ആന്തരികമായ വൃത്തി കരസ്ഥമാക്കാന്‍ സാധിക്കൂ. മനസ്സ് നന്നായാല്‍ ശരീരം മുഴുവന്‍
നന്നാകുമെന്ന് പറയുന്നതിന്റെ പൊരുള്‍ അതാണ്.
മനുഷ്യന്റെ ആഹാരരീതികള്‍
പാടെ മാറിപ്പോയെന്നു തന്നെ പറയാം. കൃത്യമല്ലാത്ത ഭക്ഷണ രീതിയും വാരിവലിച്ചുള്ള കഴിപ്പും
കിട്ടുന്നതെല്ലാം കഴിക്കുന്ന രീതിയും മനുഷ്യന്റെ ആരോഗ്യ രീതിയില്‍ വളരെ ബാധിച്ചിട്ടുണ്ടെന്ന്
തന്നെ പറയാം. വൈകുന്നേരങ്ങളില്‍ റോഡ് അരികിലും മറ്റും തഴച്ച് വളരുന്ന ഫുഡ് കോര്‍ണറുകള്‍
മനുഷ്യന്‍ ഭക്ഷത്തിന് നല്‍കുന്ന പ്രാധാന്യം വെളിപ്പെടുത്തുന്നതു. ഭക്ഷണം അനിവാര്യം
തന്നെയാണ്. പക്ഷേ, ജീവിതത്തേക്കാള്‍
ഭക്ഷണത്തിന് പ്രാധാന്യം കൊടുക്കാതിരിക്കുക. ജീവിത്തതിന് പ്രാധാന്യം നല്‍കി ജീവിക്കാന്‍
പ്രാപ്തമാക്കാന്നു ഭക്ഷണം കഴിക്കാനാണ് ശ്രമിക്കേണ്ടത്. കഴിക്കുന്ന ഭക്ഷണം ആരോഗ്യപരമാകുന്നതും
അനിവാര്യമാണ്. രാവിലെ അടുക്കളയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ബിസ്മി ചൊല്ലുകയും സൂറതുഖുറൈശ്
ഓതുകയും ചെയ്യുക. ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ മര്യാദകള്‍ പാലിക്കുക. കഴിക്കും
മുമ്പ് കൈയും വായും മുഖവും കഴുകി ബിസ്മി ചൊല്ലി പാത്രത്തിന്റെ അടുത്തു നിന്നു കഴിക്കുക.
മൂന്ന് നാല് നേരം
ഭക്ഷണം കഴിക്കുന്നവരാണ് ഇന്നത്തെ തലമുറ. പ്രത്യേകിച്ച് നമ്മള്‍ മലയാളികള്‍. പ്രധാന
ഭക്ഷണത്തിനു മുമ്പ് നാല് മണിക്കൂറെങ്കിലും ഇടവേള അനിവാര്യമാണ്. വയറു നിറയെ ഭക്ഷണം കഴിക്കാന്‍
പാടില്ല. വയറിനെ ്മൂന്നായി ഭാഗിക്കുകയും വെള്ളത്തിനും ഭക്ഷണത്തിനും ഒരു ഭാഗം കാലിയാക്കിയിടാനും
ശ്രദ്ധിക്കണം. ഇരുന്നു കൊണ്ട് ഭക്ഷണം കഴിക്കുകയും കുടിക്കുകയും പാത്രം തുടച്ച് വൃത്തിയാക്കുകയും
നാഥനെ സ്തുതിക്കുകയും വേണം.
വീടും പരിസരവും ജീവിതചിട്ടകളില്‍
വളരെ പ്രധാനപ്പെട്ടതാണ്. അമിതമായ ഭാരിച്ച ചെലവുകള്‍ ലോണായോ മറ്റോ കടമെടുത്ത് വീട് പണി
നടത്തുന്നവരാണ് ഇന്ന് മിക്കവരും. ശരിക്കും സൗകര്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്.
സൗന്ദര്യത്തിന് കൂടുതല്‍ പണം ചെലവഴിച്ച് ധാരാളം കാണിക്കുന്നത് ശരിയായ രീതിയല്ല. വീട്ടിലെ
സ്വകാര്യതകള്‍ പുറം ലോകം കാണാതെ രഹസ്യമാക്കുന്നതിന് പൂര്‍ണമായും കൊട്ടിയടക്കാതെ സൂര്യപ്രകാശവും
വായുവും യഥേഷ്ടം വരുന്ന വിധമാണ് വീട് നിര്‍മിക്കേണ്ടത്. അതുപോലെ പരിസരവും സദാ വൃത്തിയുള്ളതായിരിക്കണം.
ചെടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കാറുള്ളവരാണ് നാം. വളരെ നല്ല കാര്യമാണിത്.
ചെടികളും പൂക്കളും മനസ്സിനെ സന്തോഷിപ്പിക്കും. ആനന്ദം പകരും. ആരോഗ്യ പരമായ ജീവിതത്തിന്
അത് സ്വാധീനം ചെലുത്തുകയും ചെയ്യും. വീട് കുടിയിരിക്കുമ്പോള്‍ തന്നെ നിസ്‌ക്കാരവും
മറ്റു മൗലിദുകളും നടത്തുന്നത് ബറകത് ലഭിക്കാന്‍ കാരണമാകും. അതുപോലെ നിത്യമായ ഖുര്‍ആന്‍
പാരായണവും ദിക്‌റുകളും വീടുകള്‍ക്ക് ജീവു നല്‍കും. കാരുണ്യത്തിന്റെ മാലാഖമാര്‍ പ്രവേശിക്കുന്ന
വീടകങ്ങളായി നമ്മുടെ വീടുകള്‍ മാറണം.
എല്ലാത്തിന്റെയും
അടിസ്ഥാനമായ മറ്റൊരു കാര്യവും കൂടെയുണ്ട്. അനുവദനീയമായ മാര്‍ഗമായിരിക്കണം നമ്മുടെ വരുമാന
സ്രോതസ്സ്. വീടുണ്ടാക്കുന്നതില്‍ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളിലും സാമ്പത്തികമായ ചെലവുകള്‍ക്ക്
അനുവദനീയമായ മാര്‍ഗമേ സ്വീകരിക്കാവൂ. പ്രത്യേകിച്ചും ഭക്ഷണ കാര്യങ്ങള്‍ക്ക്. കാരണം
നിഷിദ്ധമായ വരുമാനം ഭക്ഷണമായി ശരീരത്തിനകത്തേക്ക് ചെന്നാല്‍ മജ്ജയില്‍ അത് ലയിക്കുകയും
അനാവശ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അത് വഴി വെക്കുകയും ചെയ്യും.
Post a Comment