തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 37199 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 149487 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ശതമാനമാണ്. 17500 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി. 49 മരണം സ്ഥിരീകരിച്ചതോടെ ആകെ മരണം 5308 ആയി.
സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് കോവിഡ് പോസിറ്റീവായ ജില്ല എറണാകുളമാണ്. തിരുവനന്തപുരം-3535, കൊല്ലം- 1969, പത്തനംതിട്ട- 1225, ആലപ്പുഴ- 2224, കോട്ടയം- 2917, ഇടുക്കി- 1235, എറണാകുളം- 4642, തൃശൂര്‍- 4281, പാലക്കാട്- 2273, മലപ്പുറം- 3945, കോഴിക്കോട്- 4915, വയനാട്- 743, കണ്ണൂര്‍-2482, കാസര്‍ഗോഡ്- 813 എന്നിങ്ങനെയാണ് സംസ്ഥാനത്തെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
ഇന്ന് രോഗം സ്ഥരീകരിച്ചവരില്‍ 330 പേര്‍ അന്യ സംസ്ഥാനത്ത് നിന്നും വ്ന്നവരാണ്. 34587 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ രോഗം സ്ഥിരീകരിച്ചത്. 2169 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ചവരില്‍ 113 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പെടുന്നു.
സംസ്ഥാനത്ത് നിലവില്‍ 6,43,529 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് പുതിയ 8 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തെയും ഒഴിവാക്കിയിട്ടില്ല. നിലവില്‍ കേരളത്തില്‍ 624 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.
Post a Comment