കോവിഡിന്റെ രണ്ടാം വരവിന്റെ ഭീകരതയിലാണ് ലോകം. കഴിഞ്ഞ ആറ് ദിവസങ്ങളിലും ഇന്ത്യയിലെ കോവിഡിന്റെ കണക്ക് രണ്ട് ലക്ഷത്തിന് മുകളിലാണ്. മൂന്ന് ലക്ഷത്തിനടത്തുവരെ എത്തുകയുണ്ടായി. ഇന്നലെ(തിങ്കള്‍) നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ആശങ്കയില്‍ തന്നെയാണ്. കാരണം, ഇന്നലെ മാത്രം മരണപ്പെട്ടത് 1761 പേരാണ്. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, കര്‍ണാടക, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡിന്റെ രണ്ടാം വരവില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയാണ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ മുന്നില്‍. ഇന്നലെ മാത്രം 58924 പേരാണ് രോഗം ബാധിച്ചത്.
അതേ സമയം കേരളത്തിലെ കണക്കുകളും ചെറുതല്ല. ഇന്നലെ 13644 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രണ്ടാം വരവില്‍ കേരളത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി രാത്രി കാല കര്‍ഫ്യൂ ഇന്നലെ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. മെയ് ഒന്ന് മുതല്‍ 18 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ആരംഭിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. നിലവല്‍ അത് 45 വയസ്സ് മുകളിലുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് വാക്‌സിനേഷന്‍ നല്‍കിയിരുന്നത്.
ലോകത്തെ കോവിഡ് റിപ്പോര്‍ട്ടുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഒരുപക്ഷേ ഈ നില തുടര്‍ന്നാല്‍ അമേരിക്കയെയും പിന്തള്ളുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടന്‍ യാത്ര വിലക്കു ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ റെഡ് ലിസ്റ്റില്‍ ഇന്ത്യയുമുള്‍പെടുന്നു. കോവിഡ് കേസുകളുടെ ക്രമാധീതമായ വര്‍ധനവാണിതിന് കാരണം. മാത്രമല്ല, ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് നിര്‍ബന്ധിതമായ ക്വാറന്റീനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡ് പ്രോട്ടോകോളുകള്‍ നാടകീയമായി മാറിയ സാഹചര്യത്തെയാണ് അവലോകനം ചെയ്യേണ്ടത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേള ആരോഗ്യ വിദഗ്ധരുടെ എല്ലാ മുന്നറിയിപ്പുകളും ലംഘിച്ചാണ് നടന്നുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വ സംഘടനകളും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ഇതിനെ ന്യായീകരിച്ച് വരുമ്പോള്‍ നിയമങ്ങളും ചട്ടങ്ങളും ആര്‍ക്കു വേണ്ടിയാണെന്ന ചോദ്യം ഉയര്‍ന്നുവരികയാണ്.
കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും കോവിഡ് പരിശോധനകള്‍ നടത്തി മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളു എന്നുമാണ് ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ ന്യായീകരണം. ഹരിദ്വാറിലെ കുംഭമേള ചിത്രങ്ങള്‍ വെറും പൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ്. രാജ്യത്തെ നിലവിലെ കണക്കുകള്‍ രണ്ട് ലക്ഷം കടക്കുമ്പോള്‍ യാതൊരു വിധ മാസ്‌ക്കോ അകലമോ പാലിക്കാതെ ആയിരങ്ങള്‍ പങ്കെടുക്കുന്ന കുംഭമേള രാജ്യത്തിന്റെ മോശം അവസ്ഥയെ ഇനിയും വഷളാക്കാനേ ഉപകരിക്കു. ഏപ്രില്‍ ഒന്നും മുതല്‍ മുപ്പത് വരെയാണ് കുംഭമേള നടക്കുന്ന സമയം. ഇനിയും ദിവസങ്ങള്‍ അവശേഷിക്കേ യാതൊരു വിധ നടപടിയും സ്വീകരിക്കാത്തത് കേന്ദ്രത്തിന്റെ പക്ഷപാതിത്വത്തെ കാണിക്കുകയാണ്. തബ്‌ലീഗ് ജമാഅത്തിനെതിരെ സ്വീകരിച്ച നടപടികളോ ആക്ഷേപ പരിഹാസങ്ങളോ ഉയര്‍ന്ന് വരാത്തതും തീര്‍ത്തും പലരുടെയും ഹിഡന്‍ അജണ്ടകളെ വ്യക്തമാക്കുകയാണ്.
വന്‍ജനക്കൂട്ടം തിങ്ങി നില്‍ക്കുന്ന ഹരിദ്വാര്‍ കോവിഡിന്റെ കേന്ദ്രമായി, രാജ്യത്തെ റിപ്പോര്‍ട്ട് വര്‍ധിക്കാന്‍ കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല. രണ്ട് ദിവസത്തിനം തന്നെ ആയിരത്തിന് മുകളിലാണ് ഹരിദ്വാറില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍. ഗംഗാദേവിയുടെ അനുഗ്രഹത്താല്‍ കോവിഡ് പകരില്ലെന്നും മേള ധര്‍മത്തിന്റെ അനുഗ്രത്തോടെയാണ് നടക്കുന്നതെന്നുമാണ് സംഘാടകരുടെ അവകാശ വാദം. 375 കോടി രൂപയാണ് ഈ മേളക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചതെന്നും ഓര്‍ക്കേണ്ടതുണ്ട്. മുസ്ലിം ആരാധനാലയങ്ങളിലും മറ്റു പൊതു ഇടങ്ങളിലും വിദ്യാലയങ്ങളിലും എല്ലാ വിധ മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുമ്പോള്‍ സാമ്പത്തിക സഹായമടക്കം എല്ലാ വിധ പിന്തുണയും കുംഭമേളക്ക് നല്‍കുന്ന കേന്ദ്ര സര്‍ക്കാറിന്റെ വിരോധാഭസത്തെ കാണാതെ പോകരുത്. കോവിഡ് വാക്‌സിനോ മറ്റു സാമ്പത്തിക സഹായങ്ങള്‍ക്കോ പദ്ധതികള്‍ പ്രഖ്യാപിക്കാതെ രാജ്യത്തിനു മോശം അവസ്ഥ മാത്രം വരുത്തി വെക്കുന്ന കുംഭമേളക്ക് വേണ്ടി എല്ലാം ചെയ്തു കൊടുക്കാന്‍ കേന്ദ്രം സന്നദ്ധരാണ്.
തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിനെതിരെ ആക്രോഷിച്ചവരും പ്രതികരിച്ചവരും ഇപ്പോള്‍ കുംഭമേളയെ ന്യായീകരിക്കുന്ന തിരക്കിലാണെങ്കിലും സിനിമാ മേഖലയില്‍ നിന്നും ആരോഗ്യ മേഖലിയില്‍ നിന്നും പലരും പ്രതികരിക്കാന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണ്. തബ്‌ലീഗുകാര്‍ അറിയാതെ ചെയ്തു പോയതാണെങ്കില്‍ അറിഞ്ഞു കൊണ്ട് നാം ചെയ്യരുതെന്നും നാം മുസ്ലിംകളോട് മാപ്പ് പറയണമെന്നുമാണ് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ ട്വിറ്ററില്‍ കുറിച്ചത്. കേവലം കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങളോ മതപരമായ വിദ്വേഷമോ കൊണ്ട് മാത്രമാണ് ഈ വിവേചനമെന്നത് ആര്‍ക്കാണ് മനസ്സിലാവാത്തത്.
Post a Comment