ആഹ്ലാദപ്രകടനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരോധനം


ന്യൂഡല്‍ഹി: തീവ്ര കോവിഡ് വ്യാപന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്ലാദ പ്രകടനത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. കേരളമടക്കം അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന മെയ് രണ്ടിന് വരാനിരിക്കേയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ വിലക്ക്. മെയ് രണ്ടിനോ തൊട്ടടുത്ത ദിവസങ്ങളിലോ ആഹ്ലാദ പ്രകടനം നടത്താന്‍ പാടില്ല. വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങള്‍ക്കെല്ലാം ഈ വിധി ബാധകമാണ്. മെയ് രണ്ടിന് വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തോ സമീപ പ്രദേശങ്ങളിലോ ഒരു തരത്തിലുമുള്ള ആഹ്ലാദ പ്രകടനം പാടില്ല. 

കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ആസാം എന്നീ സംസ്ഥാനങ്ങളിലും കേന്ദേര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. രാജ്യത്തെ തീവ്ര കോവിഡ് വ്യാപനത്തിന്റെ കാരണം തിരഞ്ഞെടുപ്പും പ്രചരണങ്ങളുമായിരുന്നുവെന്ന് നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. മദ്രാസ് ഹൈക്കോടതി ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വരെ ഹൈക്കോടതി പറയുകയുണ്ടായി. 

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ മൂന്നര ലക്ഷം കടന്ന് തീവ്രമായിക്കൊണ്ടിരിക്കുകയാണ്. എല്ലാം കണക്കിലെടെുത്താണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ വിലക്ക്. കേരളത്തിലെ സര്‍വകക്ഷി യോഗത്തിലും ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശമുന്നയിച്ചിരുന്നു. 


Post a Comment

أحدث أقدم

News

Breaking Posts