തുടുര്‍ച്ചയായി ഏഴാം ദിവസവും മൂന്ന് ലക്ഷം കടന്ന് കോവിഡ്


ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ തോത് രൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായി ഏഴാം ദിവസവും പ്രതിദിന കോവിഡ് കണക്ക് മൂന്ന് ലക്ഷം കവിഞ്ഞു. ഇന്ന് മാത്രം മുവായിരം പേരുടെ മരണവും സ്ഥിരീകരിച്ചതോടെ ആകെ മരണം രണ്ട് ലക്ഷം കടന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും 3293 പേര്‍ കോവിഡ് കാരണമായി മരണപ്പെടുകയും ചെയ്തു. 2,61,162 പേര്‍ കോവിഡ് നെഗറ്റീവായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് ഇതുവരെ 1,79,97,267 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 1,48,17,371 പേര്‍ കോവിഡ് മുക്തരാവുകയും ചെയ്തു. നിലവില്‍ ചികിത്സയില്‍ 29,78,709 പേര്‍ കഴിയുന്നുണ്ട്. 

18 വയസ്സ് തികഞ്ഞവര്‍ക്ക് ഇന്ന് മുതല്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കുകയാണ്. വൈകീട്ട് നാലു മണിയോടെ കൊവിന്‍ ആപ്പില്‍ രജിസ്ട്രര്‍ ചെയ്യാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഇന്നാരംഭിക്കുമെങ്കിലും മെയ് ഒന്ന് മുതലാണ് വാക്‌സിന്‍ നല്‍കുക. 

14,78,27,367 പേര്‍ ഇതു വരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 25,56,182 പേര്‍ വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തു. 


Post a Comment

Previous Post Next Post

News

Breaking Posts