പാലക്കാട്: കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. രോഗവ്യാപനത്തിന്റെ തോത് കുറക്കാന്‍ വേണ്ടിയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായ പ്രദേശങ്ങളില്‍ ജില്ലാകലക്ടര്‍ മൃണ്‍മയി ജോഷി നയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയത്.
നിയന്ത്രണത്തിന്റെ ഭാഗമായി ഇരുപതോളം മാര്‍ഗനിര്‍ദേശങ്ങള്‍ കലക്ടര്‍ നല്‍കി. നിയന്ത്രണങ്ങള്‍ താഴെ നല്‍കുന്നു.
1. ആവശ്യ സാധനങ്ങള്‍ വില്‍ക്കപ്പെടുന്ന കടകള്‍ക്ക് ആറ് മണി വരെ മാത്രം അനുമതി. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ടായിരിക്കില്ല.
2. അനാവശ്യമായുള്ള യാത്രകള്‍ക്ക് നിരോധനം ഏര്‍പെടത്തി. അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി പുറത്തിറങ്ങുമ്പോള്‍ സെല്‍ഫ് ഡിക്ലറേഷന്‍ കൈവശമുണ്ടാകണം.
3. സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുള്ള വ്യവ്യസായ സ്ഥാപനങ്ങള്‍ക്ക് തുറക്കാവുന്നതാണ്.
4. വഴിയോര കച്ചവടങ്ങളും ആഴ്ച ചന്തകളും നിരോധിച്ചു.
5. ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാന്‍ പാടില്ല. പാര്‍സല്‍, ഡെലിവറി സര്‍വീസുകള്‍ക്ക് പ്രശ്‌നമില്ല.
6. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൊതു വാഹനഗതാഗതത്തിന് നിരോധനം. നിയന്ത്രണമേഖലയിലെ ആളുകളെ കയറ്റാതെ ദീര്‍ഘദൂര ബസുകള്‍ക്ക് കടന്നു പോകാവുന്നതാണ്.
7. മെഡിക്കല്‍ ഷോപ്പുകള്‍, പാല്‍ ബൂത്തുകള്‍, പമ്പുകള്‍ എന്നിവ നിയന്ത്രണവിധേയമായി മാത്രം പ്രവര്‍ത്തിക്കും.
8. ആശുപത്രി ആവശ്യത്തിനല്ലാതെ കുട്ടികളും ഗര്‍ഭിണികളും പ്രായമായവരും പുറത്തിറങ്ങരുത്
9. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 50 ശതമാനം ജീവനക്കാരെ ഉള്‍പെടുത്തി പ്രവര്‍ത്തിക്കും.
10. സ്വകാര്യ സ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രവര്‍ത്തിക്കുകയും വര്‍ക്ക് ഹോം കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.
11. ബാങ്കുകള്‍ രണ്ട് മണിവരെ മാത്രം പ്രവര്‍ത്തനവും അമ്പത് ശതമാനം ജീവനാക്കാരെ ഉള്‍പ്പെടുത്തിയുമാവണം.
12. രാത്രികാല കര്‍ഫ്യൂ കര്‍ശനമാണ്. രാത്രി 9 മുതല്‍ രാവിലെ 5 വരെയാണ് കര്‍ഫ്യൂ.
13. വീടുകളിലെയോ പൊതു സ്ഥലങ്ങളിലെയോ കൂടിച്ചേരലുകള്‍ക്ക് പൂര്‍ണമായ നിരോധനം.
14. വിവാഹങ്ങള്‍ മുമ്പ് നിശ്ചയിച്ചതാണെങ്കില്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രെജിസ്ട്രര്‍ ചെയ്ത 50 പേരെ ഉള്‍പെടുത്തി മാത്രം നടത്തുക.
15. മരണവീടുകളില്‍ പരമാവധി 20 പേര്‍ മാത്രം.
16. സമരങ്ങള്‍ക്കും പൊതു പരിപാടികള്‍ക്കും നിരോധനം.
17. ആരാധനാലയങ്ങളിലെ പ്രവേശനത്തിന് കര്‍ശനമായ നിരോധനം.
18. സര്‍ക്കാര്‍ പുറപ്പെടുവിച്ച മറ്റു നിയമങ്ങളെല്ലാം നിയന്ത്രണ പ്രദേശങ്ങള്‍ക്ക് ബാധകമാണ്.
19. ഏപ്രില്‍ 30 വരെയാണ് ഈ നിയമങ്ങള്‍ ബാധകമാവുക.
20. 144 വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങളും നിയന്ത്രണ സോണുകളില്‍ നിലനില്‍ക്കുന്നതാണ്.
Post a Comment