ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടു. സിദ്ധീഖ് കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റാന്‍ ഉത്തരവ്‌


ന്യൂഡല്‍ഹി: സിദ്ദീഖ് കാപ്പനെ വിദ്ഗ്ധ ചികിത്സക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. യുപി സര്‍ക്കാര്‍ യു പി എ കുറ്റം ചുമത്തി തടവിലിട്ടിരിക്കുകയായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് അനുകൂലമായ വിധിയാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ഡല്‍ഹി എയിംസിലേക്കോ ആര്‍എംഎല്‍ ഹോസ്പിറ്റലിലേക്കോ ചികിത്സക്കായി മാറ്റും.

യുപി സര്‍ക്കാരിനേറ്റ ശക്തമായ അടിയാണ് സുപ്രീം കോടതിയുടെ ഈ വിധി. കോവിഡ് ബാധിതനായ കാപ്പന്‍ താടിയെല്ല് പൊട്ടിയും പ്രമേഹമുള്‍പ്പെടെയുള്ള അസുഖങ്ങള്‍ പിടിപെട്ട്  ചികിത്സിയിലാണെന്നും കാപ്പന് വേണ്ടിയുള്ള ഹരജിയില്‍ പറഞ്ഞിരുന്നു. കസ്റ്റഡിയിലുള്ള ഒരാളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതും നല്ല ചികിത്സ നല്‍കേണ്ടതും സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് ചിഫ്ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി. 

ഡല്‍ഹിയിലെ കോവിഡ് സാഹചര്യം രൂക്ഷമായതിനാല്‍ ആശുപത്രിയില്‍ സൗകര്യം ലഭിക്കില്ലെന്നും മഥുരയില്‍ ചികിത്സ ലഭിക്കുന്നുണ്ടെന്നും യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചെങ്കിലും കോടതി തള്ളിക്കളയുകയായിരുന്നു. കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് കാരണമാകുമെന്ന വാദവും കോടതി തള്ളിക്കളഞ്ഞു.

നേരത്തെ കാപ്പന്റെ സ്ഥിതി മോശമാണെന്നും മികച്ച ചികിത്സ ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് നിരവധി സംഘടകളും പൗരപ്രമുഖരും ഹരജി നല്‍കുകയും കത്തെഴുതുകയും ചെയ്തിരുന്നു. 


Post a Comment

Previous Post Next Post

News

Breaking Posts