തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 37290 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. 1,39,287 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. 26.77 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലായിരുന്ന 32,978 പേര്‍ കോവിഡ് മുക്തരായി. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 79 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 5958 ആയി.
വയനാട്- 892, കാസര്‍ഗോഡ്- 963, ഇടുക്കി- 1056, പത്തനംതിട്ട- 1224, കണ്ണൂര്‍- 2085, ആലപ്പുഴ- 2460, കോട്ടയം- 2566, കൊല്ലം- 2888, പാലക്കാട്- 2959, തൃശൂര്‍- 3282, തിരുവനന്തപുരം- 3700, കോഴിക്കോട്- 3927, എറണാകുളം- 4514, മലപ്പുറം- 4774 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 215 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. 34256 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 2676 പേരുടെ ഉറവിടം വ്യക്തമല്ല. 143 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നിലവില്‍ വിവിധ ജില്ലകളിലായി 9,93,313 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
ഇന്ന് പുതുതായി 12 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തെയും ഒഴിവാക്കിയിട്ടില്ല. സംസ്ഥാനത്ത് നിലവില്‍ ആകെ 810 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.
إرسال تعليق