കേരളത്തില്‍ ആദ്യമായി 40,000 കടന്ന് കോവിഡ് രോഗികള്‍; 58 മരണം


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന. 41, 953 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകളാണ് പരിശോധിച്ചത്. 25.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെ 1,64, 60, 838 സാമ്പിളുകളാണ് പരിശോധിച്ചത്.

എറണാകുളം ജില്ലയിലാണ് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. ജില്ലയില്‍ മാത്രം ആറായിരം രോഗികള്‍ കൂടി വര്‍ധിച്ചു. എറണാകുളം- 6558, കോഴിക്കോട്- 5180, മലപ്പുറം- 4166, തൃശൂര്‍- 3731, തിരുവനന്തപുരം- 3727, കോട്ടയം- 3432, ആലപ്പുഴ- 2951, കൊല്ലം- 2946, പാലക്കാട്- 2551, കണ്ണൂര്‍- 2087, ഇടുക്കി- 1396, പത്തനംതിട്ട- 1282, കാസര്‍ഗോഡ്- 1056, വയനാട്- 890 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങള്‍ കോവിഡ് കാരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോവിഡ് മൂലമുള്ള ആകെ മരണം 5565 ആയി. ഇന്ന് രോഗമുള്ളവരില്‍ 283 പേര്‍ അന്യ സംസ്ഥാനത്ത് നിന്നു വന്നവരാണ്. 38,896 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. 2657 പേരുടെ സമ്പര്‍ക്കത്തിന്റെ ഉറവിടം വ്യക്തമല്ല. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ ആരോഗ്യ പ്രവര്‍ത്തവകരാണ്. സം്സ്ഥാനത്ത് ഇന്ന് 23, 106 പേര്‍ കോവിഡ് മുക്തരായി. 16 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തെ ഒഴിവാക്കിയതോടെ സംസ്ഥാനത്ത് 715 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. 


Post a Comment

Previous Post Next Post

News

Breaking Posts