തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 41971 കോവിഡ് കൂടി സ്ഥിരീകരിച്ചു. 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ മരണങ്ങളില്‍ 64 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണങ്ങള്‍ ആകെ 5746 ആയി. 27,456 പേര്‍ കോവിഡ് മുക്തരായി.
സംസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്. എറണാകുളം- 5492, തിരുവനന്തപുരം- 4560, മലപ്പുറം- 4558, തൃശൂര്‍- 4230, കോഴിക്കോട്- 3981, പാലക്കാട്- 3216, കണ്ണൂര്‍- 3090, കൊല്ലം- 2838, ആലപ്പുഴ- 2433, കോട്ടയം- 2395, കാസര്‍ഗോഡ്- 1749, പത്തനം തിട്ട- 1180, ഇടുക്കി- 1053 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 387 പേര്‍ അന്യ സംസ്ഥാനത്ത് നിന്നും വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 2795 പേരുടെ ഉറവിടം വ്യക്തമല്ല. 127 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 4,17,101 പേരാണ് ചികിത്സയിലുള്ളത്. ഒരു പ്രദേശത്തെയും ഹോട്ട്‌സ്‌പോട്ടില്‍ നിന്നൊഴിവാക്കിയിട്ടില്ല. നാല് പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പെട്ടതോടെ നിലവില്‍ ആകെ 788 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.
إرسال تعليق