അല്‍ഷിമേഴ്‌സ് രോഗം | Alzheimer's disease


ഡിമെന്‍ഷ്യ രോഗങ്ങളില്‍ പ്രധാനവും മാരകവുമാണ് അല്‍ഷിമേഴ്‌സ്. തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നത് മൂലമുണ്ടാകുന്ന രോഗങ്ങളാണ് ഡിമെന്‍ഷ്യ വിഭാഗത്തില്‍ പെടുന്നത്. ട്യൂമര്‍, കടുത്ത രക്ത സമ്മര്‍ദം, അമിതമായ മദ്യപാനം, പ്രമേഹം, ക്ഷതം തുടങ്ങിയവ മുഖേന തലച്ചോറിലെ കോശങ്ങള്‍ നശിക്കാമെങ്കിലും അല്‍ഷിമേഴ്‌സിന്റെ കാരണം ഇവയൊന്നുമല്ലെന്ന് ശാസ്ത്രം പറയുന്നു. കൃത്യമായ ചികിത്സയോ പ്രതിരോധമോ ഇല്ലാത്ത അല്‍ഷിമേഴ്‌സിന് വ്യത്യമസ്ഥമായ പ്രശ്‌ന ഘടകങ്ങളുണ്ട്.

പാരമ്പര്യം, പ്രായം, ഡൗണ്‍ സിന്‍ഡ്രോം, പ്രോട്ടീന്‍ ഇ 4 എന്ന ജീനിന്റെ  സാന്നിധ്യം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ്, കൂടീയ പ്രമേഹം, അലൂമിനിയത്തിന്റെ കൂടിയ അളവ്, അമിതമായ പുകവലി എന്നിവയാണ് പ്രശ്‌ന ഘടകങ്ങള്‍. 

അല്‍ഷിമേഴ്‌സ് രോഗത്തെ തുടക്കത്തിലേ തിരിച്ചറിയാന്‍ സാധിക്കുന്ന വഴികളുണ്ട്. പുസ്തകങ്ങള്‍ മറന്നു പോകുകയോ പഴയ പരിചയക്കാരന്റെ പേര് മറക്കുകയോ പോലുള്ള സാധാരണ സംഭവങ്ങളും അല്‍ഷിമേഴ്‌സും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞാല്‍ ചികിത്സ ലഭ്യമാക്കാന്‍ എളുപ്പമാവും.

സാധാരണ മറവിയും അല്‍ഷിമേഴ്‌സും തമ്മിലുള്ള ചില വ്യത്യാസങ്ങളെ പരിചയപ്പെടാം. 

1. ഡ്രൈവിംഗ്, പാചകം മുതലായ പരിചയമുള്ള വിദ്യകള്‍ പെട്ടെന്ന് മറന്നു പോവുക.

2. തൊട്ടടുത്ത കാലങ്ങളില്‍ നടന്ന സംഭവങ്ങള്‍ മറന്നു പോവുക.

3. സംസാരിക്കാന്‍ പ്രയാസം അനുഭവപ്പെടുക.

4. സമയത്തെയും കാലത്തെയും കുറിച്ച് ബോധമില്ലാതിരിക്കുക.

5. അസാധാരണമായ ശക്തമായ മടി തോന്നുക.

പ്രായംകൂടുംതോറും അല്‍ഷിമേഴ്‌സിനുള്ള സാധ്യതയും കൂടുന്നുണ്ട്. എന്നാല്‍ എല്ലാ ഓര്‍മക്കുറവുകളും അല്‍ഷിമേഴ്‌സ് ആകാന്‍ സാധ്യതയില്ല. തൈറോയിഡ് രോഗങ്ങള്‍, ബ്രയിന്‍ ട്യൂമര്‍, സ്‌ട്രോക്ക്, തലക്കേറ്റ ആഘാതം തുടങ്ങിയവ മൂലവും ഓര്‍മക്കുറവ് വരാവുന്നതാണ്. 

രോഗിയോട് അകമഴിഞ്ഞ സ്‌നേഹമാണ് കാണിക്കേണ്ടത്. ഒരു കൊച്ചു കുട്ടിയോടെന്ന പോലെയാണ് പെരുമാറേണ്ടത്. രോഗിയുടെ അവസ്ഥ മനസ്സിലാക്കി ക്ഷമയോടെ കാര്യങ്ങള്‍ ചെയ്യുക. ചെയ്യുന്ന കാര്യങ്ങളില്‍ പ്രോത്സാഹനവും അഭിനന്ദനവും നല്‍കി. പോഷകമൂല്യങ്ങളടങ്ങിയ ആഹാര പദാര്‍ത്ഥങ്ങള്‍ പ്രതിരോധ ശക്തിക്ക് നല്ലതാണ്. തനിയെ പുറത്തിറങ്ങി നടക്കാനനുവദിക്കാതിരിക്കു. ചെറിയ വ്യായാമങ്ങള്‍ ചെയ്യിക്കുക. സദാ സമയവും ശ്രദ്ധയും വേണം. 

എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21 ന് ലോക അല്‍ഷിമേഴ്‌സ് ദിനമായി ആചരിക്കപ്പെടുന്നുണ്ട്. 


Post a Comment

Previous Post Next Post

News

Breaking Posts