തൊഴിലധിഷ്ഠിത രോഗങ്ങള്‍

health, disease,രോഗങ്ങള്‍,ആരോഗ്യം,

ഏത് തൊഴിലിനും ചില രോഗങ്ങള്‍ വരാനുള്ള സാധ്യത ഒളിഞ്ഞിരിപ്പുണ്ട്. വ്യവസായ ശാലകളുടെ ആധിക്യത്തോടെ ഇത്തരം രോഗങ്ങളും വര്‍ധിച്ചു. ശ്വാസകോശ രോഗങ്ങള്‍, അര്‍ബുദ രോഗങ്ങള്‍, ചര്‍മ രോഗങ്ങള്‍, മറ്റു രോഗങ്ങള്‍ എന്നിങ്ങനെ തൊഴിലധിഷ്ഠിത രോഗങ്ങളെ നാലായി തിരിക്കാം. 

ശ്വാസകോശ രോഗങ്ങള്‍

തൊഴിലധിഷ്ടിത കോശങ്ങളെ പൊതുവെ ന്യൂമോകോണിയോസിസ് എന്നു വിളിക്കുന്നു. പൊടിമൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളെ പൊതുവെ വിളിക്കുന്ന പേരാണ് ഇത്. 5 മൈക്രോണിനും 3 മൈക്രോണിനും ഇടയ്ക്ക് വലിപ്പമുള്ള തരികള്‍ ശ്വസിക്കുന്നതുമൂലം വിവിധ കാലയളവിനുള്ളില്‍ ശ്വാസകോശങ്ങളുടെ വികാസ സങ്കോച ശക്തി കുറയുകയും ശ്വാസകോശ സംബന്ധമായ പല രോഗങ്ങള്‍ക്കും കാരണമാവുകയും ചെയ്യുന്നു.

അര്‍ബുദ രോഗങ്ങള്‍

ചിലതരം വ്യവസായ ശാലകളില്‍ തൊഴില്‍ ചെയ്യുന്നവരില്‍ അര്‍ബുദ രോഗത്തിന് സാധ്യത കൂടുതലുണ്ട്. വളരെ കാലം രോഗസാധ്യതയുള്ള സാഹചര്യങ്ങളില്‍ ജോലിയെടുക്കുന്നവരിലാണ് അര്‍ബുദ രോഗം പ്രത്യക്ഷപ്പെടുന്നത്. ജോലി നിര്‍ത്തി വളരെ കാലം കഴിഞ്ഞിട്ടാവും പലപ്പോഴും രോഗം പ്രത്യക്ഷപ്പെടുന്നത്. താരതമ്യേന ഇവ പ്രായം കുറഞ്ഞവരിലാണ് കാണപ്പെടുന്നത്. 

ചര്‍മ രോഗങ്ങള്‍

അധിക താപം, തണുപ്പ്, മര്‍ദം എന്നിവ അനുവദനീയമായ അളവില്‍ കൂടുതലായാല്‍ ത്വക്ക് രോഗങ്ങള്‍ വരാം. വിവധ തരം അമ്ലങ്ങള്‍, ലവണങ്ങള്‍, ചായങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട തൊഴിലെടുക്കുന്നവരിലും ചര്‍മ രോഗ സാധ്യത കൂടുതലാണ്. 

മറ്റു രോഗങ്ങള്‍

റേഡിയേഷന്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍

പല വ്യവസായങ്ങളിലും റേഡിയോ ആക്ടീവ് വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണമായി പെയിന്റ് നിര്‍മാണ ഫാക്ടറികള്‍, വാച്ച് നിര്‍മാണ ശാലകള്‍. ഇവര്‍ക്കെല്ലാം റേഡിയേഷന്‍ ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. റേഡിയേഷന്‍ മൂലം പലതരം ചര്‍മരോഗങ്ങള്‍, രക്തസംബന്ധമായ രോഗങ്ങള്‍, ചിലതരം അര്‍ബുദങ്ങള്‍, ജനിതക വൈകല്യങ്ങള്‍ മുതലായവ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. 

വെല്‍ഡിംഗ് യൂണിറ്റുകള്‍, ഗ്ലാസ് നിര്‍മാണശാലകള്‍, ഫൗണ്ടറികള്‍ എന്നിവിടങ്ങളില്‍ നിന്നുയരുന്ന ഇന്‍ഫ്രാ റെഡ് രശ്മികളും രോഗമുണ്ടാക്കുന്നവയാണ്. 

Post a Comment

Previous Post Next Post

News

Breaking Posts