ലോക്ക്ഡൗണും ട്രിപ്പിള്‍ ലോക്ക്ഡൗണും

ലോക്ക്ഡൗണ്‍,lockdown,corona,covid19,കോവിഡ് നിയന്ത്രണങ്ങള്‍,ട്രിപ്പിള്‍ ലോക്ക്ഡൗണ്‍,

കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ വേണ്ടി ജനങ്ങള്‍ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാന്‍ ഏര്‍പ്പെടുത്തുന്ന അടിയന്തിര പെരുമാറ്റച്ചട്ടത്തെയാണ് ലോക്ക് ഡൗണ്‍ എന്ന് പറയുന്നത്. ആവശ്യസര്‍വ്വീസുകള്‍ ലോക്ക്ഡൗണില്‍ പ്രവര്‍ത്തിക്കും. പലചരക്ക് പച്ചക്കറി കടകള്‍, ബാങ്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകള്‍ എന്നിവയെല്ലാം ലോക്ക്ഡൗണ്‍ കാലത്ത് തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ആ വഴിയില്‍ ശക്തമായ പരിശോധകള്‍ ഏര്‍പ്പെടുത്തും. പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആയിരിക്കും പരിശോധനകള്‍ നടത്തുന്നത്. പല വഴിയിലൂടെ ഒരു പ്രദേശത്ത് എത്താന്‍ സാധിക്കുന്ന വഴികള്‍ എല്ലാം അടച്ചിടും.ചുരുക്കി പറഞ്ഞാല്‍ കടുത്ത നിയന്ത്രണം

ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കിയ സേവനങ്ങള്‍ 

വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല.ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ സാധിക്കില്ല.വിമാനത്താവളത്തിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും ടാക്‌സികള്‍ ക്രമീകരിക്കാന്‍ അനുവദിക്കും. എടിഎമ്മും അവശ്യ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളും സാധിക്കും.ഡാറ്റ സെന്റര്‍ ഓപ്പറേറ്റര്‍മാര്‍ പ്രവര്‍ത്തിക്കും.മൊബൈല്‍ സേവന കടകള്‍ തുറക്കും.ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും പ്രവര്‍ത്തിക്കും.ചരക്ക് വാഹനങ്ങള്‍ക്ക് അനുമതി നല്‍കും.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പോലീസ് നടപ്പാക്കുന്ന വിധം

2020 ഏപ്രില്‍ 10 ന് കാസര്‍ഗോഡ് 155 കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. അന്ന് പ്രതിസന്ധി മറികടക്കുന്നതിനും കൊറോണ വൈറസ് വ്യാപനം തടയാനും സാധിച്ചു.അത്തരത്തിലുള്ള തന്ത്രങ്ങള്‍ തന്നെയായിരിക്കും ഇനിയും നടപ്പിലാക്കുന്നത്. അടിയന്തിര സാഹചര്യങ്ങളില്ലെങ്കില്‍ വീടുകളില്‍ നിന്ന് പുറത്തുപോകരുത്. റോഡുകളില്‍ യാത്ര പരിമിതപ്പെടുത്തും. നിയമം ലംഘിക്കുന്നവരെ നീരീക്ഷിക്കാന്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കും. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ കാലയളവില്‍ ഭക്ഷണവും മരുന്നും സൗജന്യമായി വിതരണം ചെയ്യും

Post a Comment

Previous Post Next Post

News

Breaking Posts