വാട്ട്‌സപ്പില്‍ കിടിലന്‍ ഫീച്ചര്‍ വരുന്നു.


ടെലഗ്രാം ഉപയോഗിക്കുന്ന എല്ലാവരും പറയുന്ന കാര്യമാണ് വാട്ട്‌സപ്പില്‍ മതിയായ ഫീച്ചറുകള്‍ ഒന്നും തന്നെയില്ലെന്ന്. ടെലഗ്രാമിലെ കിടിലന്‍ ഫീച്ചറുകളില്‍ ഒന്നായ വോയിസ് മെസേജുകള്‍ വേഗത്തില്‍ കേള്‍ക്കാന്‍ പറ്റുന്ന ഫീച്ചര്‍ ഇനി വാട്ട്‌സപ്പും കൊണ്ടുവരികയാണ്. വാട്ട്‌സപ്പിന്റെ പുതിയ ബീറ്റ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ലഭ്യമാവുക.

പുതിയ ബീറ്റ വേര്‍ഷന്‍ പ്രകാരം വോയിസ് മെസേജുകള്‍ 1x, 1.5x, 2x എന്നിങ്ങനെ വേഗത ക്രമീകരിച്ച് കേള്‍ക്കാന്‍ സാധിക്കും. പലപ്പോഴും ഗ്രൂപ്പുകളിലെയോ പേഴ്‌സണല്‍ മെസേജുകളിലെയോ നീട്ടിവലിച്ച വോയ്‌സ് മെസേജുകള്‍ കേള്‍ക്കാന്‍ തന്നെ മടിയാണ് പലര്‍ക്കും. അല്ലെങ്കില്‍ കാര്യം മാത്രം മനസ്സിലാകാന്‍ അവസാന ഭാഗം മാത്രമോ കേള്‍ക്കാനാണ് താല്‍പര്യമുണ്ടാവുക. ഈ ഫീച്ചര്‍ പ്രകാരം അത്തരം നീട്ടിവലിച്ച വോയ്‌സ് മെസേജുകള്‍ വേഗത്തില്‍ കേട്ടു പോകാനാവുമെന്നത് വലിയ ഉപാകരപ്രദം തന്നെയാണ്. 

എന്നാല്‍ വോയ്‌സ് മെസേജുകള്‍ ബാക്ക്ഗ്രൗണ്ടില്‍ കേള്‍ക്കാനുള്ള സൗകര്യം വാട്ട്‌സപ്പ് നല്‍കുന്നില്ല. ടെലഗ്രാമില്‍ മുമ്പേ നല്‍കുന്നതാണ്. വോയ്‌സ് കേട്ടുകൊണ്ടിരിക്കെ ബാക്ക് അടിച്ചാല്‍ കേട്ടുകൊണ്ടിരിക്കുന്ന വോയ്‌സ് സ്‌റ്റോപ് ആകുകയും ചെയ്യും. വാട്ട്‌സപ്പിനെ പൊതുവായി ടെലഗ്രാമിനോടാണ് താരതമ്യം ചെയ്യാറുള്ളത്. കൂടുതല്‍ ഫീച്ചേഴ്‌സുകളും പ്രൈവസിയും പരിഗണിച്ച് പലരുടെയും ഇഷ്ട ആപ്പാണ് ടെലഗ്രാം. ടെലഗ്രാമിലെ ഫീച്ചേഴ്‌സുകള്‍ വാട്ട്‌സപ്പില്‍ കൂടി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്ട്‌സപ്പ് അധികൃതര്‍.

multiple device support, self destructive message, chat storage management, animated stickers തുടങ്ങിയ ഫീച്ചേഴ്‌സുകളെല്ലാം ടെലഗ്രാമില്‍ മുമ്പേയുള്ളവയാണ്. വാട്ട്‌സപ്പും ഈയിടെയായി ഈ ഫീച്ചേഴ്‌സുകള്‍ കൊണ്ടുവന്നിരുന്നു. 


Post a Comment

أحدث أقدم

News

Breaking Posts