ടിക്-ടാക് നിർമ്മിക്കുന്ന കമ്പനിയെ കുറിച്ചുള്ള ചില വിചിത്രമായ അറിവുകൾ


ലോകത്തിലെ ഏറ്റവും രഹസ്യമായി പ്രവർത്തിക്കുന്ന കമ്പനികളിലൊന്നിന്റെ ഒരുൽപ്പന്നം നമ്മുടെ നാട്ടിൽ വളരെ സുലഭമായി വാങ്ങാൻ കിട്ടും. 

അതേസമയം, ഈ പറഞ്ഞ കമ്പനി, ഈ ഉൽപ്പന്നം ഉണ്ടാക്കുന്നതിന്റെ പേരിലല്ല ലോകത്തിൽ അറിയപ്പെടുന്നത്. അതായത്, നമ്മൾ ഈ കമ്പനിയെ അറിയുന്ന തരത്തിലല്ല ലോകം ഈ കമ്പനിയെ അറിയുന്നത്. 

ഇത്രയും വളച്ചുകെട്ടാതെ പറയാം: സുപരിചിതമായ ഈ ഉൽപ്പന്നം ടിക്-ടാക് (Tic-Tac) ആണ്. 

1968-ലാണ് ടിക്-ടാക് ആദ്യമായി പുറത്തിറങ്ങുന്നത്. 

50-ലെത്തിയ ഒരു ‘വയോധിക’നെയാണ് നമ്മൾ പുതിയ പ്രോഡക്ടായി കൊണ്ടുനടക്കുന്നതെന്ന് സാരം..... എന്നാൽ, ടിക്-ടാക് ഉണ്ടാക്കുന്ന കമ്പനി അതിലും പഴയതാണ്. 

1946-ൽ ഇറ്റലിയിലെ ആൽബ (Alba) എന്ന സ്ഥലത്താണ് കമ്പനി രൂപീകൃതമായത്. 

പിയട്രെ ഫെറേറോ (Pietro Fierrero) എന്ന വ്യക്തിയാണ് അത് തുടങ്ങിയത്.

 ‘ഹേസൽ നട്ട് അഥവാ കോബ് നട്ട് ട്രീ (Hazel Nut/Cob Nut Tree) എന്നറിയപ്പെടുന്ന മരത്തിന്റെ കായുടെ ഉള്ളിലെ ‘ക്രീം’ ആയിരുന്നു ‘ചോക്കലേറ്റ് പോലെ ആദ്യമായി വിപണിയിലെത്തിച്ചത്. 

ഈ ഉൽപ്പന്നത്തിന് പിന്നീട് ഒരു പേർ വന്നുചേർന്നു: 

അതാണ് ഇപ്പോഴത്തെ ആഗോള ബ്രാൻഡ് ആയ ‘ന്യൂടെല്ല’ (Nutella). 1964-ലാണ് ‘ന്യൂടെല്ല’ ആദ്യമായി വിപണിയിലെത്തിയത്.

ടിക്-ടാകിലേക്ക് വരാം.

 അമേരിക്കയിൽ ഇത് ‘സീറോ കലോറി’ (ഊർജദായിനിയായ ഷുഗർ ഇല്ലെന്ന) എന്ന പേരിലാണ് വിൽക്കപ്പെടുന്നത്.

 എന്നാൽ, ടിക്-ടാകിൽ 92 ശതമാനത്തോളം ഗ്ളൂക്കോസാണ്.

 പക്ഷേ, ഒരു ടിക്-ടാക് 0.5 ഗ്രാം ആയതിനാൽ,  അതിൽ നാമമാത്രമേയുള്ളൂ പഞ്ചസാര എന്ന ന്യായമാണ് ഇതിനു പിന്നിൽ. 

ഇത് കോടതി കയറിയ കാര്യവുമാണ്.

ടിക്-ടാക് കമ്പനി ലോകത്തിലെ ഏറ്റവും രഹസ്യസ്വഭാവമുള്ള കുടുംബകമ്പനികളിലൊന്നാണ്. 

അവർ തങ്ങളുടെ ഉൽപന്നങ്ങൾ നിർമ്മിക്കുവാനുള്ള മെഷീനുകൾ പുറത്തുനിന്ന് വാങ്ങാറില്ല.

 കമ്പനിയുടെ സ്വന്തം എന്ജിനീയറിംഗ് വിങ് ആണ് അത് നിർമ്മിക്കുന്നത്.

എന്നാൽ, ടിക്-ടാകിൽ ചേർത്തിരിക്കുന്ന ഘടകങ്ങൾ പുറത്തുവിട്ടിട്ടുണ്ട്- 

അതിൽ ഒരു മെഴുക് ചേർക്കുന്നുണ്ട്,

 ഒരു പശയും....!

ഇത് രണ്ടും ഭക്ഷ്യയോഗ്യമായ ‘ഫുഡ് അഡിറ്റീവ്സ് തന്നെയാണെങ്കിലും അവയുടെ പേരറിയുന്നത് കൗതുകകരമായിരിക്കും. 

പേപ്പർ ഒട്ടിക്കുന്ന പശയായ, ‘ഗം അറബിക്ക’ ആണ് പശ.

 Acacia senegal- എന്ന പേരുള്ള മരത്തിൽ നിന്നാണ് ഇതെടുക്കുന്നത് പ്രധാനമായും. 

അറബിനാടിന്റെ സ്വത്തായിരുന്നു, ഇപ്പോൾ ആഫ്രിക്കയിലും കൃഷി ചെയ്യുന്നു. 

സൊമാലിയയിലുണ്ട്.

മെഴുക് എന്നത് Queen of Waxes എന്നറിയപ്പെടുന്നതും ഷൂപോളീഷ്, വുഡ്പോളീഷ് എന്നിവയിൽ ഉപയോഗിക്കുന്നതുമാണ്. 

ലിപ്സ്റ്റിക്, റൂഷ് എന്നിവയിലുണ്ട്. 

നല്ല മിനുമിനുത്ത High Glossy പേപ്പറുണ്ടാക്കാനും ഉപയോഗിക്കുന്നു.

 ബ്രസീൽ വാക്സ് (Brazil Wax) എന്നാണ് ഈ മെഴുകിന്റെ പേര്.

 ‘പാം വാക്സ് (Palm wax) എന്നതാണ് മറ്റൊരു പേര്. 

Copernicia prunifera എന്ന പനയിൽ നിന്നാണ് ഈ വാക്സ് എടുക്കുന്നത്.

 ഇത് ഭക്ഷ്യയോഗ്യമാണോ എന്ന ചോദ്യം അപ്രസക്തമാണ്,  കാരണം ‘ക്യാപ്സ്യൂളു’കൾക്കു പുറത്ത് ഇത് സ്പ്രേ ചെയ്യുന്നുണ്ട്.....

ഔഷധ ക്യാപ്സ്യൂളാണ്! 

പിന്നെന്തിനു വ്യാകുലത.....?!

ടിക്-ടാക് കമ്പനി ലോകത്തിൽ ഇതുവരെയായും ഒരു പ്രസ് കോൺഫറൻസ് നടത്തിയിട്ടില്ല എന്നതാണ് മറ്റൊരു വിചിത്രമായ കാര്യം.

 നിലവിലുള്ള സിഇഒ ഫെറേറോ കുടുംബത്തിലെ ഒരു ഇളംതലമുറക്കാരനാണ്- ഗിയോവാനി ഫെറേറോ (Giovanni Ferrero).

 കമ്പനിയുടെ ആസ്ഥാനം ലക്സംബെർഗ് ആണ്. 

എന്നാൽ കമ്പനി ഉടമസ്ഥതയിലുള്ള ചാരിറ്റിയുടെ ആസ്ഥാനം ജൻമസ്ഥലമായ ആൽബയാണ്  - ഇറ്റലി.

Post a Comment

Previous Post Next Post

News

Breaking Posts