കോവിഡുമായി ബന്ധപ്പെട്ട വാക്കുകളും അര്‍ത്ഥങ്ങളും

corona,covid19,കൊറോണ,കോവിഡ് 19,

കോവിഡ് മഹാമാരി ലോകത്തെ ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമാക്കി. ജോലിയും പ്രവര്‍ത്തനങ്ങളും പഠനവും തുടങ്ങി ജീവിതരീതികളില്‍ തന്നെ ഒരുപാട് വ്യത്യാസം വരുത്തിയിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് പദങ്ങളും അനുയോജ്യമായ മലയാള പദങ്ങളുമാണ് നല്‍കുന്നത്. സകൂളുകളിലും പഠനത്തിലും ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

📌 കോ മോര്‍ബിഡിറ്റി - അനുബന്ധ രോഗം

📌 ക്വാറന്റൈന്‍- സമ്പര്‍ക്ക് വിലക്ക്

📌 ഹോം ക്വാറന്റൈന്‍- ഗാര്‍ഹിക സമ്പര്‍ക്ക് വിലക്ക

📌 കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍- ഒന്നാം തല കോവിഡ് ചികിത്സാ കേന്ദ്രം

📌 കോണ്‍ടാക്ട് ട്രേസിംഗ്- സമ്പര്‍ക്കാന്വേഷണം

📌 പ്രൈമറി കോണ്‍ടാക്ട്- ഒന്നാംതല സമ്പര്‍ക്കം

📌 സെക്കന്ററി കോണ്‍ടാക്ട്- രണ്ടാംതല സമ്പര്‍ക്കം

📌 ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍- സ്ഥാപന സമ്പര്‍ക്ക വിലക്ക്

📌 വൈറുലന്‍സ്- തീവ്രത

📌 സൂപ്പര്‍ സ്‌പ്രെഡ്- അതിവ്യാപനം

📌 ജീന്‍ സീക്വന്‍സിംഗ്- ജനിത ശ്രേണീകരണം

📌 ഇമ്മ്യൂണിറ്റി- രോഗപ്രതിരോധ ശേഷി

📌 ഇന്‍ഫെക്ഷന്‍- രോഗാണുബാ

📌 ഹെര്‍ഡ് ഇമ്മ്യൂണിറ്റി- സാമൂഹിക പ്രതിരോധ ശേഷി

📌 ആന്റിബോഡി- പ്രതിവസ്തു

📌 ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സ്- ആരോഗ്യ പ്രവര്‍ത്തകര്‍

📌 കണ്ടെയ്ന്‍മെന്റ് സോണ്‍- നിയന്ത്രിത മേഖല

📌 കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍- സാമൂഹിക വ്യാപനം

📌 ഡൊമിസിലിയറി കെയര്‍ സെന്റര്‍- ഗൃഹവാസ പരിചരണ കേന്ദ്രം

Post a Comment

Previous Post Next Post

News

Breaking Posts