ലക്ഷദ്വീപ്; പ്രത്യേകതകള്‍

lakshadweep,അറിവ്,learning,ലക്ഷദ്വീപ്,QUIZ,lakshadweep quiz, ലക്ഷദ്വീപ് ക്വിസ്, ക്വിസ്,


കടലിന്റെ വേര്‍തിരിവ് മാത്രമേയുള്ളു. കേരളത്തോട് ചേര്‍ന്നിരിക്കുന്നവരാണ് ലക്ഷദ്വീപുകാര്‍. കേരളത്തില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത, മലയാളം സംസാരിക്കുന്നവരാണ് അവരും. വിവിധയിനം ജന്തു സസ്യജാലങ്ങളുടെ ആവാസ കേന്ദ്രമായ ലക്ഷദ്വീപിന് 32 ചതുരശ്ര കിലോമീറ്ററുള്ള മനോഹരമായ കരഭൂമിയാണുള്ളത്. ലക്ഷദ്വീപിലെ കടലിന് കൂടുതല്‍ ഭംഗിയാണ്. കേരളത്തിലെ തീരത്തുനിന്ന് ഏകദേശം 220 മുതല്‍ 400 കിലോമീറ്റര്‍വരെ സഞ്ചരിച്ചാല്‍ ലക്ഷദ്വീപിലെത്താം. അഗത്തി, അമിനി, കടമത്ത്, കില്‍ത്താന്‍, ബിത്ര, ആന്ത്രോത്ത്, കല്‍പേനി, മിനിക്കോയി എന്നിവയാണ് ജനവാസമുള്ള ദ്വീപുകള്‍. വെറും 271 പേര്‍ മാത്രം താമസിക്കുന്ന ബിത്രയാണ് ഇവയില്‍ ഏറ്റവും ചെറുത്. ഏകദേശം 5 കിലോമീറ്റര്‍ വിസ്തൃതിയുള്ള ആന്ത്രോത്താണ് വലുപ്പമുള്ള ദ്വീപ്.

ലക്ഷദ്വീപ് കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹം, ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്. 1956-ൽ രൂപംകൊണ്ടു 1973-ൽ ലക്ഷദ്വീപെന്ന് നാമകരണം ചെയ്തു. ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്. പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത്, കേരളത്തിന്‌ പടിഞ്ഞാറ്, മാലദ്വീപുകൾക്ക് വടക്കായി അറബിക്കടലിലാണ് ഈ ദ്വീപു സമൂഹങ്ങളുടെ സ്ഥാനം. ഔദ്യോഗിക പക്ഷി ‘കാരിഫെട്ടു‘ എന്നു പ്രാദേശികമായി അറിയപ്പെടുന്ന  പക്ഷി ആണ്. കടപ്ലാവു്  ആണു് ഔദ്യോഗിക മരം. പക്കിക്കടിയൻ (നൂൽവാലൻ ചിത്രശലഭമത്സ്യം) ആണ് ഔദ്യോഗിക മത്സ്യം.

ലക്ഷദ്വീപ് ക്വിസ്

🎯 ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം

🎯 വിസ്തീര്‍ണം- 32ച. കിമീ

🎯 തലസ്ഥാനം- കവരത്തി

🎯 1964 വരെ തലസ്ഥാനം- കോഴിക്കോട്

🎯 അറബിക്കലില്‍ സ്ഥിതി ചെയ്യുന്നു.

🎯 നിലവില്‍ വന്നത്- 1956 നവംബര്‍ 1

🎯 അഡ്മിനിസ്‌ട്രേറ്റര്‍- പ്രഫുല്‍ പട്ടേല്‍

🎯 ജില്ലകള്‍ -1

🎯 ലോകസഭാ മണ്ഡലം- 1

🎯 ഭാഷ- മഹല്‍, ജസ്രി, മലയാളം

🎯 ഔദ്യോഗിക ഭാഷ- മലയാളം

🎯 ഒദ്യോഗിക മൃഗം- ബട്ടര്‍ഫ്‌ളൈ ഫിഷ്

🎯 ഔദ്യോഗിക വൃക്ഷം- ശീമപ്ലാവ്

🎯 ഹൈക്കോടതി - കേരളം

🎯 കാര്‍ഷിക വിള- നാളികേരം

🎯 വ്യവസായം- മത്സ്യബന്ധനം

🎯 പക്ഷിസങ്കേതം- പിറ്റി പക്ഷിസങ്കേതം

🎯 വിമാനത്താവളം- അഗത്തി

🎯 നൃത്തം- പരിചകളി, കോല്‍ക്കളി, ലാവാ നൃത്തം

🎯 ആകെ ദ്വീപുകള്‍- 36

🎯 ജനവാസമുള്ളവ- 10

🎯 വലിയ ദ്വീപ്- ആന്ത്രോത്ത്

🎯 ചെറിയ ദ്വീപ്- ബിത്ര

🎯 ജനസംഖ്യ കൂടുതല്‍- കവരത്തി

🎯 വടക്ക്- ചെര്‍ബനിയനി റീഫ്

🎯 തെക്ക്- മിനിക്കോയ്

🎯 മിനിക്കോയ് ദ്വീപിനെ മറ്റ് ദ്വീപുകളുമായി വേര്‍തിരിക്കുന്ന ചാനല്‍- 9 ഡിഗ്രി ചാനല്‍

മറ്റു പ്രത്യേകതകള്‍

🎯 ജനസംഖ്യ കുറഞ്ഞ കേന്ദ്രഭരണ പ്രദേശം

🎯 ജനസംഖ്യ കുറഞ്ഞ ലോകസഭാ മണ്ഡലം

🎯 ശതമാനടിസ്ഥാനത്തില്‍ പട്ടികവര്‍ഗക്കാര്‍ കൂടുതല്‍

🎯 സാക്ഷരത കൂടുതല്‍

🎯 ശതമാനാടിസ്ഥാനത്തില്‍ വനപ്രദേശം കൂടുതല്‍

🎯 കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കല്‍ രാജവംശം ഭരണം നടത്തിയിരുന്ന കേന്ദ്ര ഭരണ പ്രദേശം

🎯 1973 വരെ- ലക്കാദീവ്‌സ് എന്നറിയപ്പെട്ടു

🎯 ഏറ്റവും അടുത്തുള്ള രാജ്യം- മാലിദ്വീപ്

🎯 ഏറ്റവും കൂടുതല്‍ കാലം ലക്ഷദ്വീപ് എംപി- പി എം സെയ്ദ്‌

Post a Comment

Previous Post Next Post

News

Breaking Posts