കോവിഡ് അതി രൂക്ഷമായ ഘട്ടത്തില്‍ സംസ്ഥാനത്ത് നിലവില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടിയേക്കും. ഒരാഴ്ചത്തെ സ്ഥിതി വിലയിരുത്തിയാവും നിയന്ത്രണങ്ങള്‍ കൊണ്ടുവരിക. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ സര്‍ജിക്കല്‍ മാസ്‌ക്കിനു പുറമേ തുണി മാസ്‌ക്കും ധിരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതു ഇടങ്ങളിലെ വ്യായാമ മുറകള്‍ ഒഴിവാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് തെരഞ്ഞെടുപ്പില്‍ വരണാധികാരിയായിരുന്നവരെ കൂടി ഉള്‍പെടുത്തും. സാധനങ്ങള്‍ വാങ്ങാന്‍ പുറത്തു പോുകമ്പോള്‍ അടുത്ത ഷോപ്പില്‍ നിന്നു വാങ്ങുകയും സാനിറ്റൈസര്‍ കൂടെ കരുതുകയും വേണം.വീട്ടിലുള്ളവര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വീട്ടിലും മാസ്‌ക്ക് വേണം. ഉടന്‍ ടെസ്റ്റിന് വിധേയമാക്കുകയും വേണം.
വീടിനകത്തേക്ക് ആവശ്യമായ വായുസഞ്ചാരം ഉറപ്പു വരുത്തണം. ജോലിക്കാരുടെ യാത്ര പോലീസ് തടസപ്പെടുത്തരുത്. സിവില്‍ സപ്ലൈ കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് വഴിയുള്ള അവശ്യ സാധനങ്ങളുടെ വിതരണം ഓണ്‍ലൈന്‍ വഴിയാക്കാനും നിര്‍ദേശം നല്‍കി.
إرسال تعليق