മടവൂർ സി എം വലിയ്യുല്ലാഹി

മടവൂർ,മഹാന്മാര്‍,കേരളത്തിലെ മഹാന്മാര്,സി എം വലിയ്യുല്ലാഹി,CM VALIYULLAHI, MADAVOOR,


ഈ അടുത്ത കാലത്ത് ജീവിച്ച ഒരു വലിയ മഹാനാണ് മടവൂര്‍ സി.എം വലിയുല്ലാഹി എന്നവര്‍.

📌 സി എം വലിയ്യുല്ലാഹി. സി എം മടവൂർ. മടവൂർ വലിയ്യ് എന്ന ചുരുക്ക പേരിൽ സാധാരണയായി പറയപ്പെടുന്നു.

📌 ഹിജ്റഃ വർഷ 1348 മഹത്തായ റബീഉൽ അവൽ 12 ന് മടവൂരിലാണ് ജനനം

📌 പിതാവ് മടവൂർ പള്ളിയിലെ ഉസ്താദും വാഇളുമായ മര്‍ഹൂം കുഞ്ഞി മാഹീൻ കോയ മുസ്ലിയാർ എന്നവരാണ്.

പിതാന്റെ പിതാവായ കുഞ്ഞി മാഹീൻ മുസ്ലിയാർ എന്നവരുമാണ്. 

ഈ പിതാമഹൻ നടന്ന് കൊണ്ട് രണ്ട് പ്രാവശ്യം പരിശുദ്ധ ഹജ്ജ് ചെയ്തവരാണ്. 

📌 സി എം വലിയ്യുല്ലാഹി || വിനെ ഗർഭമുളളപോൾ പിതാവ് കുഞ്ഞി മാഹീൻ കോയ മുസ്ലിയാർ || പരിശുദ്ധ ഹറമിൽ വെച്ച് നിങ്ങളുടെ ഭാര്യയുടെ ഈ ഗർഭത്തിൽ നിങ്ങൾക് ജനിക്കുന്ന കുട്ടി ഔലിയാകളിൽ പെട്ട ഒരു മഹാനാണന്ന് സ്വപ്നം കാണുകയുണ്ടായി. 

📌 ഹജ്ജ് കഴിഞ്ഞ് നാട്ടിലെത്തി ഒരു ദിവസം വഅ്ളിന് പോയ സ്ഥലത്ത് നിന്ന് ഒരു മഹാൻ പിതാവിനോട് പറഞ്ഞു. ഇപ്പോൾ നിങ്ങൾ ഒരു വലിയ്യിന്റെ പിതാവായിരികുന്നു.

ഹറമിൽ നിന്നുമുണ്ടായ സ്വപ്നം കൂടി ഓർത് വേഗം വീട്ടിൽ വന്നപോൾ ഭാര്യ ഒരു ആൺകുട്ടിക് ജന്മം നൽകിയിരികുന്നു.

📌 ഈ സന്തോഷ വാര്‍ത്ത മഹാനായ ഞ്ഞെൻടാഡി ശൈഖ് മുഹമമദ് അബൂബക്കർ എന്നവരെ അറിയിക്കാൻ ചെന്നപോൾ കുട്ടിക്ക് മുഹമ്മദ് അബൂബക്കർ എന്ന് പേരിടാൻ നിർദേശിചു. 

ഹറമിലെ സ്വപ്‌നത്തിലും ഈ പേരിടാൻ നിർദേശിചിരുന്നു. 

📌 ചെറുപ്പം മുതലേ നല്ല തഖവയിൽ ജീവിച്ചായിരുന്നു മഹാൻ വളർന്നത്. 

പളളി ദർസിലെ പഠന ശേഷം വെല്ലൂർ ബാഖിയാതിൽ പോകുകയും  അവിടെ നിന്നും വന്നതിനുശേഷം 1957 ൽ മടവൂരിൽ  മുദരിസായി.

📌 പിതാവും പിതാമഹനുമെല്ലാം സേവനം ചെയ്ത നാട്ടിലെ മഹല്ല് പളളിയിൽ തന്നെയാണ് മുദരിസായി മഹാൻ സേവനം ചെയ്തത്. 

മഹാനായ സി എം വലിയ്യ് നല്ല വഅ്ള് പറയുന്ന ആരാധനയുളള പണ്ഡിതനായിരുന്നു. 

📌 1962 ൽ ഹജ്ജ് കഴിഞ്ഞ് തിരിച്ചു വന്ന് വീണ്ടും ദറസ് സേവനം തുടർന്നു. അതിന് ശേഷം  കൂടതൽ കൂടുതുൽ ആരാധനകളിൽ മുഴുകി.

📌 ഉളളാൾ മദനീ മസ്ജിന്റെ സമീപ മഖാം സ്ഥിതി ചെയ്യുന്ന മഹാനായ ശൈഖ് മുഹ്യ്യിദധീൻ നഖശബധീ എന്നവരെ ബന്ധപ്പെട്ടതിനു ശേഷം കൂടുതൽ കൂടുതൽ മഹാനായ സി എം മടവൂർ || ആത്മീയ ചിന്തയിൽ ലയിച്ചു.

📌 പിന്നീട് മേൽ പറയപ്പെട്ട ശൈഖിന് കീഴിൽ കോഴിക്കോട് ചില വീടുകളിൽ കടുത്ത രിയാളകളിലായി ആരാധനയിൽ നിരധനായി വർഷങ്ങൾ കഴിഞ്ഞു.

📌 അതിനു ശേഷം മൂന്നു വര്‍ഷം പല സ്ഥലങ്ങളിലും ചുറ്റി സഞ്ചരിച്ചു. 

അതിൽ പല സ്ഥലങ്ങളിലും സുജൂദ് ചെയ്യുകയും അറിയപ്പെടാത്ത പല മഖാമുകളും ജനങ്ങൾക് അറിയിച്ചു കൊടുക്കുകയും ചെയ്തിട്ടുമുണ്ട്‌.

📌ചില സ്ഥലങ്ങളിൽ അവിടെ ഭാവിയിൽ വരുന്നതും നടക്കുന്നതും ഉണ്ടാകുന്നതും മഹാൻ പറയുമായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം മഹാൻ പറഞ്ഞത് അവിടെയെല്ലാം ഉണ്ടാകുകയും നടക്കുകയുമായിരുന്നു. 

📌 പരിശുദ്ധ ഹദീസിൽ ഇങ്ങനെ കാണാഅല്ലാഹു ഒരു അടിമയെ ഇഷ്ടപെട്ടാൽ ആ അടിയുടെ കൈകാലുകള്‍ക്കും കാഴ്ച്ച കേൾവികൾക്കുമെല്ലാം അസാധാരണ കഴിവ്  الله تعالى നൽകുന്നതാണ്.

📌 പിന്നെ മഹാനായ സി എം || കോഴിക്കോട് തിരിച്ചു വന്നു. 

നിരവധി ആളുകൾ അവരവരുടെ പലവിധ പ്രശ്‌നങ്ങളും പ്രയാസങ്ങളും പറഞ്ഞ് സന്ദര്‍ശിച്ചിരുന്നു. 

📌 മഹാനവറുകളോട് ആവിശൃങ്ങളും പ്രയാസങ്ങളും പറയുന്നവർക്ക് മഹാനവറുകളുടെ കറാമത്തായി സലാമത്താകുകയും റാഹത്താകുകയുമായിരുന്നു. 

📌  അല്ലാഹു തആലയുടെ ഇഷ്ടദാസമാരായ  പ്രത്യേകക്കാരായ ചില അടിമകളുടെ വാക്കുകളേ അവൻ നടപ്പാക്കുന്നു.

കറാമത്  മുഅ്മിനുകൾക്ക് ഈമാൻ വർധിക്കാനു നൻമകൾ വർധിപിക്കാനു കാരണമാകുന്നു. 

📌 നൂറ്റാണ്ടുകൾക്ക് മുമ്പ്‌ കഴിഞ്ഞ് പോയ നിരവധി ഔലിയാക്കളുടെ ||കറാമതുകൾ നിഷേധിക്കാനും സംശയിക്കാനും സാധിക്കാത്ത അത്രയും പ്രസിദ്ധമായതും അറിയപ്പെടുന്നതും മഹത്തുക്കളുടെ ഗ്രന്ഥങ്ങളിലൂടെയും മറ്റും നാം അറിഞ്ഞിട്ടുണ്ട്.

📌 എന്നാൽ മഹാനായ സി എം വലിയ്യിൻേറത്|| അങ്ങിനെയല്ല.

മഹാനവറുകളിൽ നിന്നും എത്രയോ കറാമത്തുകൾ അനുഭവിച്ച നിരവധി ആളുകൾ ഇന്നും ജീവിച്ചിരിപ്പുണ്ട്.

നേരിട്ട് അനുഭവിച്ചവർ നേരിട്ടു പറഞ്ഞറിഞ്ഞവരും ധാരാളം പേർ ഇന്ന് ജീവിച്ചിരുപുണ്ട്.

ഇതെങ്ങനെ നിഷേധിക്കും ഈ ദൃക്ഷാക്ഷ്യങ്ങളോട്‌ എങ്ങനെ കണ്ണടക്കും.

📌 അല്ലാഹു അവൻ ഉദ്ധേശിച്ചവർക് വാരിക്കോരി നൽകുന്നു.

ആത്മീയ ഉയർച്ചകളിൽ നിന്നും ഉന്നതിയിലേക്ക് ഉയരങ്ങളിലേക്ക് അവനുദ്ദേശിച്ചവരെ അവൻ ഉയർത്തുന്നു. 

📌 എത്രയെത്ര സുഖം പ്രതീക്ഷിക്കാത്ത രോഗങ്ങളാണ് സി എം || വിന്റെ ഒരൊറ്റ വാക്ക് കൊണ്ട് ഇല്ലാതെയാത് സുഖമായത്. 

📌 മരിച്ചു എന്ന് ഡോക്ടററമാർ വിധിക്കപ്പെട്ടവർ മഹാനവറുകളുടെ കറാമത്തായി എണീററത്. 

ഇന്നും മഹാൻ പറഞ്ഞത് പലതും പുലർന്ന് കൊണ്ടിരിക്കുന്നു. 

📌 വിവാഹം കഴിഞ്ഞു വർഷർങ്ങളായി കുട്ടികളില്ലാഞ്ഞട്ട് പല ഡോക്ടര്‍മാരെയും സമീപിച്ച്‌ വൈദ്യ ലോകം കൈയൊഴിഞ്ഞ്‌ അവസാനം മഹാനവറുകളോട് പറഞ്ഞപോൾ നിങ്ങൾക്ക് കുട്ടികളുണ്ടാകുമെന്നും എത്ര എണ്ണമാണന്നും വരെ പറയുകയും ചെയ്തത്.അത് പോലെ അനുഭവിച്ചവരും ഇന്നും ജീവിച്ചിരിപ്പുണ്ട്. 

📌 നിങ്ങൾക് ഇന്ന പേരുളള കുട്ടിയുണ്ടാകുമെന്നും ആ കുട്ടി ഇത്രാം വയസ്സിൽ ഹജ്ജ് ചെയ്യുമെന്നും മഹാൻ പറയുകയും അത് പോലെ അനുഭവപ്പെട്ടരുമുണ്ട്. 

📌 ചുരുക്കത്തിൽ മഹാനവറുകളുടെ മഹത്വം അറിയാൻ മഹാൻ മുഖേന നിരവധി റഹ്മത്തുകളാണ് അത്ഭുത സംഭവങ്ങളാണ് الله تعالى നടപ്പാക്കിയത് 

📌 വലിയ ഉന്നത പദവിയിൽ എത്തിയവരാണ് മഹാനായ സി എം ||

ഈ അടുത്ത് കാലത്ത് മഹാനവറുകളേ പോലെ മറ്റൊരാളേ നമുക്ക് കാണാന്‍ സാധിക്കില്ല.

📌 ഹിജ്റഃ 1411 ശവാൽ 4 ന് വെളളിയാഴിച്ച രാവിലെയാണ് മഹാൻ വഫാതായത്.

📌 മഹാനവുറകളേ പ്രസിവക്കപ്പെട്ട സ്ഥലത്തും മഖാം സ്ഥിതി ചെയ്യുന്ന സ്ഥലത്തും മഹാൻ സുജൂദ് ചെയ്തിരുന്നു. 

എന്നിട്ട് മഹാൻ കരഞ്ഞു  അവിടുന്ന് പറഞ്ഞു ഇവിടെയാണ് ഖുതുബുൽ ആലമിന്റെ ഖബർ, ഇവിടെയാണ് എന്റെ ഖബർ. 

📌 മഹാനവറുകളുടെ പേരിൽ ഒരു ഫാതിഹഃയെങ്കിലും ദിവസവും ഹദിയ ചെയ്യുക.  

മഖാം സിയാറത് ചെയ്യുക.

മഹാനവറുകളുടെ പിതാവിന്റെ മഖാം മഹാനരുടെ തൊട്ടടുത്തും പിതാമഹാൻേറതും ഉമ്മയുടേതും സഹോരന്റെ മഖാമുമല്ലാം അടുത്തായും സ്ഥിതി ചെയ്യുന്നു.

📌 കോഴിക്കോട് ബസ്ററാൻറിൽ നിന്നും കുന്നുമഗലം വഴി നരിക്കുനി പോകുന്ന ബസുകളിൽ സി എം മഖാം എന്ന് പ്രത്യേകം എഴുതിയതായി കാണാം.

📌 മഹാനവറുകളുടെ ബറകതും ആത്മീയശിക്ഷണവും മദദും ഇരുലോകത്തും الله تعالى നമ്മുക്ക് നൽകട്ടേ 

അവരോടന്നിച് തിരു നബി || യുടെ ചാരത്ത് സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടേ  آمين

Post a Comment

Previous Post Next Post

News

Breaking Posts