➤ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 6 മുതല്‍ വൈകീട്ട് 7.30 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി.
➤ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കും 10 മുതല്‍ ഒന്നു വരെ പ്രവര്‍ത്തിക്കാം.
➤ മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രെജിസ്ട്രര്‍ ചെയ്യണം. കൂടാതെ സമീപത്തെ പോലീസ് സ്‌റ്റേഷനിലും അറിയിക്കണം.
➤ മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ മാത്രം
➤ ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടാവില്ല
➤ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല.
➤ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.
➤ നിര്‍മ്മാണ, അറ്റകുറ്റ പണികള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്താം.
➤ പൊതുയോഗങ്ങള്‍ പാടില്ല
➤ വാക്‌സിനേഷനു പോകുന്ന വാഹനങ്ങള്‍ തടയില്ല
➤ അന്തര്‍ സംസ്ഥാന യാത്ര അത്യാവശ്യക്കാര്‍ക്ക് മാത്രം, യാത്രക്കാര്‍ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്ട്രര്‍ ചെയ്യണം.
➤ ലോക്ക്ഡൗണില്‍ കുടുങ്ങിയവരുള്ള ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി.
➤ ഐടി അനുബന്ധ സ്ഥാപനങ്ങള്‍ നിയന്ത്രണമനുസരിച്ച് പ്രവര്‍ത്തിക്കാം
➤ പെട്രോള്‍ പമ്പുകള്‍ തുറക്കും.
➤ വര്‍ക്ക് ഷോപ്പുകള്‍ക്ക് ഇളവ്
➤ മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും
➤ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതുക
➤ ടെയിന്‍ സര്‍വീസുകള്‍ തുടരും, മെട്രോ പ്രവര്‍ത്തിക്കില്ല
➤ പൊതുഗതാഗതം നിരോധിച്ചു
➤ സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കില്ല
➤ ടാക്‌സികള്‍ അത്യാവശ്യത്തിന് മാത്രം.
إرسال تعليق