തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 8 രാവിലെ 6 മുതല്‍ 16 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. കോവിഡിന്റെ രണ്ടാം തരംഗം അതി രൂക്ഷമായ സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന ലോക്ക്ഡൗണ്‍ കൊണ്ട് കോവിഡ് വ്യാപനം നിയന്ത്രിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസാണ് ലോക്ക്ഡൗണ്‍ അറിയിച്ചത്. അവശ്യ സാധനങ്ങള്‍ മാത്രമേ അനുവദിക്കു. അനാവശ്യമായി പുറത്തിറങ്ങിയാലും നിയമലംഘനം നടത്തിയാലും കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടി വരും. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് നാല്‍പതിനായിരത്തിലേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവിലെ നിയന്ത്രണങ്ങള്‍ അപര്യാപ്തമായതിനാലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപനം.
Post a Comment