ഒരു മാസത്തെ വൃതാനുഷ്ടാനത്തിനു ശേഷം വിശ്വാസികള്‍ക്ക് വേണ്ടിയുള്ള ആഘോഷ ദിവസമാണ് ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്വര്‍. ആഘോഷം അനിയന്ത്രിതമാവാതിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രവും വര്‍ഷിക്കുന്ന ദിവസം കൂടിയാണ് പെരുന്നാള്‍. പടക്കം പൊട്ടിച്ചും സിനിമ കണ്ടും മറ്റും അതിരു വിടുന്ന സമൂഹമായി മാറാന്‍ പാടില്ല. വിശ്വാസി ഒരു മാസം കൊണ്ട് നേടിയെടുത്ത പവിത്രമായ ആരാധനാ കര്‍മ്മങ്ങളുടെ പ്രതിഫലവും ചൈതന്യവും ഒരു ദിവസം കൊണ്ട് നഷ്ടപ്പെടുത്തുമ്പോള്‍ എത്രയധികം പരാജയമാണത്.
പരിശുദ്ധ റമളാനിന്റെ അവസാന ദിവസം സൂര്യന്‍ അസ്തമിച്ചതു മുതല്‍ ഇമാം തക്ബീറ് കെട്ടുന്നത് വരെയും തക്ബീറുകള്‍ ചൊല്ലല്‍ സുന്നത്താണ്. പെരുന്നാള്‍ നിസക്കരിച്ചും ദാനധര്‍മ്മങ്ങള്‍ ചെയ്തും കുടുംബ വീടുകള്‍ സന്ദര്‍ശിച്ചുമാണ് പെരുന്നാള്‍ ദിവസത്തില്‍ വിശ്വാസി ചെയ്യേണ്ടത്. ആഘോഷ ദിവസത്തെയും ആരാധനകള്‍ കൊണ്ട് ധന്യമാക്കുകയാണ് വേണ്ടത്. റമളാനിലെ ആത്മീയ ചൈതന്യം നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കുമ്പോഴാണ് റമളാന്‍ അനുകൂലമായ സാക്ഷി നില്‍ക്കുന്നവരില്‍ പെടാന്‍ സാധിക്കുക.
കൊറോണ കാലത്ത് കുടുംബ സന്ദര്‍ശനവും പള്ളിയില്‍ പോവലും അസാധ്യമായിരിക്കേ വീടകങ്ങളില്‍ വെച്ച് ജമാഅത്തായി നിസ്‌ക്കാരങ്ങള്‍ നടത്തുകയും ഓണ്‍ലൈന്‍ വഴി സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കുകയും വേണം.പെരുന്നാള്‍ നിസ്‌ക്കാരം അതി ശ്രേഷ്ടമായ പ്രതിഫലമുള്ള നിസ്‌ക്കാരമാണ്. സാധാരണ സുന്നത്ത് നിസ്‌ക്കാരം പോലെ നിര്‍വഹിച്ചാല്‍ സുന്നത്ത് കരസ്ഥമാകും. പരിപൂര്‍ണമായ രൂപം രണ്ട് റക്അത്ത് നിസ്‌ക്കരിക്കുക. ആദ്യ റക്അത്തില്‍ ഏഴ് തക്ബീറും രണ്ടാമത്തെ റക്അത്തില്‍ അഞ്ച് തക്ബീറും ചൊല്ലുക. ഓരോ തക്ബീറിനിടയിലും സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ എന്ന ദിക്‌റ് ചൊല്ലുക. നിസ്‌ക്കാരത്തിന് ശേഷം ഖുതുബയും സുന്നത്തുണ്ട്. ഉച്ചവരെ നിസ്‌ക്കാരത്തിനു സമയമുണ്ട്. അതോടൊപ്പം ഫിത്വര്‍ സകാത്തും നിര്‍വഹിക്കുക.
Post a Comment