ഇപ്പോള്‍ എന്തിനാണൊരു മുദ്ദ്? മുദ്ദ് സ്വാഅ് എന്നിവ നിശ്ചിത കണക്കില്‍ മാത്രം പരിമിതപ്പെടേണ്ടതുണ്ടോ? തൂക്കം നല്‍കിയാല്‍ സാധുവാകില്ലേ? തുടങ്ങിയ ഒട്ടനവധി സംശയങ്ങള്‍ക്ക് മറുപടിയും നോമ്പ്, ഹജ്ജ് സകാത്ത് തുടങ്ങിയ ആരാധനകളുമായി ബന്ധപ്പെട്ട മുദ്ദ് നബവി സംബന്ധമായ പഠനങ്ങളും ചര്‍ച്ചകളും ഉള്‍ക്കൊള്ളുന്ന അമൂല്യ കൃതിയാണ് മുദ്ദ് നബവി പുസ്തകം. കെ എ സൈനുദ്ദീന്‍ ബാഖവി കൂരിയാട് ആണ് ഇതിന്റെ രചയിതാവ്.
നോമ്പ്, ഹജ്ജ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫിദ്‌യ, പ്രായശ്ചിത്തം, ഫിത്വര്‍ സകാത്ത്, ധാന്യങ്ങളിലെ സകാത്ത് തുടങ്ങി ഇസ്ലാമിലെ ആരാധനകളുമായി ബന്ധപ്പെട്ട മുഴുവന്‍ അളവുകളും മുദ്ദ്/ സ്വാഅ് അടിസ്ഥാനത്തില്‍ അളന്നു തിട്ടപ്പെടുത്താനാണ് ഫിഖ്ഹ് നമ്മോട് നിര്‍ദേശിക്കുന്നത്. ഒരു മുദ്ദ് വെള്ളമുപയോഗിച്ച് തിരുനബി വുളു ചെയ്തതായും നാല് മുദ്ദ് വെള്ളത്തില്‍ കുളിച്ചതായും ഹദീസുകളില്‍ കാണാം. കര്‍മശാസ്ത്ര വീക്ഷണത്തിലെ ഒഴിച്ചുകൂടാനാവത്തും ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നതുമായ മുദ്ദ് പാത്രം അതിന്റെ തനിമയോടെ ലഭ്യമാക്കുകയാണ്.
മുദ്ദ് പാത്രവും ഉപയോഗിക്കേണ്ട രീതിയും പുസ്തകത്തില്‍ നല്‍കിയിട്ടുണ്ട്. വിവിധ ബുക്ക്‌സറ്റാളുകളില്‍ പുസ്‌കതം ലഭ്യമാണ്.
Post a Comment