ISLAMIC QUIZ- ഇസ്ലാമിക് ക്വിസ്- ഇസ്ലാമിലെ യുദ്ധങ്ങള്‍-2

QUIZ,ഖുര്‍ആന്‍ ക്വിസ്,islamic QUIZ,ഇസ്ലാമിക് ക്വിസ്,quran quiz,ഇസ്ലാമിക് ക്വിസ്‌,


ഇസ്ലാമിലെ യുദ്ധങ്ങള്

1.  ഖൻദഖ് യുദ്ധത്തിൻറെ മറ്റൊരു പേര്?

✅ അഹ്സാബ് യുദ്ധം

അഹ്സാബ് എന്നാൽ സഖ്യ കക്ഷികൾ എന്നാണ് അർത്ഥമാക്കുന്നത്
സത്യവിശ്വാസികള് സഖ്യസേനയെ കണ്ടുമുട്ടിയപ്പോള് പറഞ്ഞു: "ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തതു തന്നെയാണ്. അല്ലാഹുവും അവന്റെ ദൂതനും പറഞ്ഞത് തീര്ത്തും സത്യമാണ്." സംഭവം അവരുടെ വിശ്വാസവും സമര്പ്പണ സന്നദ്ധതയും വര്ധിപ്പിക്കുകയാണുണ്ടായത്. (അഹ്സാബ്  :
22)

2.  
ബദർ യുദ്ധത്തിൽ  അൻസ്വാറുകളുടെ പതാക വാഹകനായ സ്വഹാബി

 സഅദ് ബ്നു മുആദ്()

സൈന്യത്തിലെ മുഹാജിറുകളുടെ പതാക വാഹകൻ അലി() ആയിരുന്നു

3.  
ഉഹ്ദ് യുദ്ധത്തിൽ അമ്പെയ്ത്തുകാരെ വിന്യസിച്ച മല ഏത് പേരിൽ അറിയപ്പെടുന്നു?

 ജബലു റൂമാത്ത് (അമ്പെയ്ത്തുകാരുടെ മല)

മദീനാ സന്ദർശനത്തിനെത്തുന്ന ഹാജിമാരുടെ പ്രധാനപ്പെട്ട ഒരു സന്ദർശന കേന്ദ്രമാണ് ഇവിടം. നിരന്തരമായ സന്ദർശനം നിമിത്തംചെറിയ ഒരു കുന്ന് മാത്രമേ ഇന്ന് അവശേഷിക്കുന്നുളളൂ.

4.  
ബദറിൽ ആരുടെ രൂപത്തിലാണ്  ഇബ് ലീസ് പ്രത്യക്ഷപ്പെട്ടത്?

 കിനാന ഗോത്രത്തലവനായ സുറാഖത്ത് ബ്നു മാലിക്കിൻറെ വേഷത്തിൽ

അല്ലാഹുവിൽ നിന്നുളള സഹായമായി ബദർ പോർക്കളത്തിൽ മലക്കുകൾ ഇറങ്ങിയപ്പോൾ ഇബ് ലീസ് പിന്തിരിഞ്ഞോടുകയാണുണ്ടായത്.

5.  
ഉഹ്ദ് യുദ്ധ വേളയിൽ മുസ്ലിംകളുടെയിടയില് നിന്നും തൻറെ മുന്നൂറോളം വരുന്ന അനുയായികളുമായി യുദ്ധത്തിൽ നിന്നും പിന്മാറിയ മുനാഫിഖുകളുടെ നേതാവ്?

 അബ്ദുല്ലാഹി ബ്നു ഉബയ്യു ബ്നു സുലൂൽ

6. ബദറിൽ കൊല്ലപ്പെട്ട മുശ് രിക്കുകളെ കുഴിച്ച് മൂടിയ കിണറിൻറെ പേര്?

 ഖലീബ് കിണർ

ഖലീബ് കിണറ്റിലെറിയപ്പെട്ട ഇരുപത്തിനാല് പ്രമുഖരുടെ ജഡത്തിന് സമീപം നിന്ന് അവരോരോരുത്തരേയും പിതാവിന്റെ പേരുചേര്ത്ത് വിളിച്ച് പ്രവാചകന് പറഞ്ഞു: അല്ലാഹുവിനേയും അവന്റെ ദൂതനേയും അനുസരിച്ചിരുന്നുവെങ്കില് അതായിരുന്നു നന്നായിരുന്നതെന്ന് തോന്നുന്നില്ലേ? ഞങ്ങള്ക്ക് ഞങ്ങളുടെ നാഥന് വാഗ്ദാനം ചെയ്തത് പുലര്ന്നിരിക്കുന്നു. നിങ്ങളോട് നിങ്ങളുടെ നാഥന് വാഗ്ദാനം ചെയ്തത് സത്യമായി പുലര്ന്നുവോ? ഇതുകേട്ട ഉമര് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! മരണപ്പെട്ട ജഡങ്ങളോടാണോ അങ്ങ് സംസാരിക്കുന്നത്? അപ്പോള് റസൂല്() പറഞ്ഞു: 'മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന് തന്നെ സത്യം! ഞാന് പറയുന്നത് അവര് കേള്ക്കുന്നതിനേക്കാള് നന്നായി കേള്ക്കുന്നവരല്ല നിങ്ങള്. പക്ഷെ, അവര്ക്ക് മറുപടി പറയാന് കഴിയില്ലെന്ന് മാത്രം

7.  
ബദർ,ഉഹ്ദ്,ഖൻദഖ് തുടങ്ങിയ യുദ്ധവേളകളിൽ മദീനയിൽ നിസ്കാരത്തിന് നേതൃത്വം കൊടുക്കാൻ നിയോഗിക്കപ്പെട്ട സ്വഹാബി?

 അബ്ദുല്ലാഹി ബ്നു ഉമ്മു മക്തൂം()

അന്ധനായ സ്വഹാബിയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൻറെ പാശ്ചാത്തലത്തിലാണ് സൂറത്ത് അബസ അവതീർണ്ണമായത് .

8.  
ബദറിൽ പങ്കെടുക്കാതിരുന്നിട്ടും
ബദ് രീങ്ങളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്ന സ്വഹാബി?

 ഉഥ്മാനു ബ്നു അഫ്ഫാൻ()

ഉഥ്മാൻ () വിൻറെ ഭാര്യയും പ്രവാചക പുത്രിയുമായ റുഖിയ്യ() യുടെ രോഗാവസ്ഥയിൽ അവരെ പരിചരിക്കാൻ വേണ്ടി ഉഥ്മാൻ() വിനെ നബി() മദീനയിൽ തന്നെ നിർത്തുകയായിരുന്നു. ബദറിൽ നിന്നും മുസ്ലിം സൈന്യം തിരിച്ചെത്തുന്നതിന് മുമ്പേ റുഖിയ്യ ()മരണപ്പെട്ടു.

9.
ഖൻദഖ് യുദ്ധത്തിൽ മുസ്ലിംകൾക്കെതിരെ നില കൊണ്ട 2 പ്രധാന ജൂത ഗോത്രങ്ങൾ ഏതൊക്കെ?

 ബനൂ നളീര്,ബനൂ ഖുറൈദ

10.  ബദർ യുദ്ധത്തിൽ ശഹീദായ സ്വഹാബികളുടെ എണ്ണം?

പതിനാല്

6 മുഹാജിറുകളും 8 അൻസ്വാരികളും മുസ്ലിം പക്ഷത്ത് നിന്ന് ശഹീദായപ്പോൾ മുശ് രിക്കുകളിൽ നിന്ന് 70 പേർ വധിക്കപ്പെടുകയും 70 പേരേ ബന്ദികളാക്കപ്പെടുകയും ചെയ്തു.

 

Post a Comment

Previous Post Next Post

News

Breaking Posts