ISLAMIC QUIZ- ഇസ്ലാമിക് ക്വിസ്- നരകം

QUIZ,ഖുര്‍ആന്‍ ക്വിസ്,islamic QUIZ,ഇസ്ലാമിക് ക്വിസ്,quran quiz,ഇസ്ലാമിക് ക്വിസ്‌,

ഭയാനകമായ നരകം


1. ഖുർആനിൽ  പറയപ്പെട്ട നരകത്തിലെ വൃക്ഷത്തിൻറെ 
പേര്?

✅ സഖൂം

അതാണോ വിശിഷ്ടമായ സല്ക്കാരം? അതല്ല സഖ്ഖൂം വൃക്ഷമാണോ
തീര്ച്ചയായും അതിനെ നാം അക്രമകാരികള്ക്ക് ഒരു പരീക്ഷണമാക്കിയിരിക്കുന്നു. 
നരകത്തിന്റെ അടിയില് മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്
അതിന്റെ കുല പിശാചുക്കളുടെ തലകള് പോലെയിരിക്കും.
(
സ്വാഫ്ഫാത്ത്
62-65)

2.
നരകത്തിലെ ഏറ്റവും അടിത്തട്ടിൽ എറിയപ്പെടുന്നവർ ആര്?

 മുനാഫിഖുകള്(കപട വിശ്വാസികൾ)

കപടവിശ്വാസികള് നരകത്തിന്റെ അടിത്തട്ടിലാണ്; തീര്ച്ച. അവര്ക്ക് ഒരു സഹായിയെയും കണ്ടെത്താന് നിനക്കാവില്ല. (നിസാഅ': 145)


3.
നരകത്തിന് എത്ര വാതിലുകളുണ്ട്?

 7 വാതിലുകൾ

 "തീര്ച്ചയായും നരകമാണ് അവര്ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇടം.  അതിന് ഏഴു വാതിലുകളുണ്ട്. ഓരോ വാതിലിലൂടെയും പ്രവേശിക്കാന് അവരില്നിന്ന് പ്രത്യേകം വീതിക്കപ്പെട്ട ഓരോ വിഭാഗമുണ്ട്. (ഹിജ് :44)

4.
സ്വർഗം ഹറാമാവുകയും നരകം നിർബന്ധമാവുകയും ചെയ്യുന്ന കുറ്റം?

 ശിർക്ക്  

 അല്ലാഹുവില് ആരെയെങ്കിലും പങ്കുചേര്ക്കുന്നവന് അല്ലാഹു സ്വര്ഗം നിഷിദ്ധമാക്കും; തീര്ച്ച. അവന്റെ വാസസ്ഥലം നരകമാണ്. അക്രമികള്ക്ക് സഹായികളുണ്ടാവില്ല.
(
മാഇദ:
72)

5.
നരകവാസികൾക്ക് ലഭിക്കുന്ന പാനീയങ്ങൾ ഏവ?

 ഹമീം,ഗസ്സാഖ് 

ഇതാണവര്ക്കുള്ളത്. അതിനാലവരിത് അനുഭവിച്ചുകൊള്ളട്ടെ. ചുട്ടുപൊള്ളുന്ന വെള്ളവും ചീഞ്ഞളിഞ്ഞ ചലവും. (സ്വാദ് :57)

തിളക്കുന്ന വെള്ളവും ചലവുമല്ലാതെ. (നബഅ':25)



6.
നരകത്തിൽ ലഭിക്കുന്ന ഏറ്റവും ചെറിയ ശിക്ഷ എന്ത് ?

 തീക്കനൽ കൊണ്ടുളള ചെരിപ്പ് ധരിപ്പിക്കപ്പെടുക

7. നരക വാസികളാണെന്ന് ഖുർആൻ വ്യക്തമാക്കിയ  നബി പത്നിമാരായ 2 സ്ത്രീകൾ?

 നൂഹ് നബി()യുടെ ഭാര്യയുംലൂഥ് നബി()യുടെ ഭാര്യയും.

സത്യനിഷേധികള്ക്ക് ഉദാഹരണമായി അല്ലാഹു നൂഹിന്റെയും ലൂത്വിന്റെയും ഭാര്യമാരെ എടുത്തു കാണിക്കുന്നു. അവരിരുവരും സദ്വൃത്തരായ നമ്മുടെ രണ്ട് ദാസന്മാരുടെ ഭാര്യമാരായിരുന്നു. എന്നിട്ടും അവരിരുവരും തങ്ങളുടെ ഭര്ത്താക്കന്മാരെ വഞ്ചിച്ചു. അതിനാല് അവരിരുവര്ക്കും അല്ലാഹുവിന്റെ ശിക്ഷയുടെ കാര്യത്തില് ഭര്ത്താക്കന്മാരൊട്ടും ഉപകാരപ്പെട്ടില്ല. ഇരുവരോടും പറഞ്ഞത് ഇതായിരുന്നു: നരകയാത്രികരോടൊപ്പം നിങ്ങളിരുവരും അതില് പ്രവേശിക്കുക. (തഹ് രീം:10)

8.
സ്വർഗ വാതിലുകൾ തുറക്കപ്പെടുകയും നരക വാതിലുകൾ അടക്കപ്പെടുകയും ചെയ്യുന്നതെപ്പോൾ?

 റമദാൻ മാസത്തിൽ

9. മിഅ'റാജ് വേളയിൽ നബി() നരകത്തിൽ ഏറ്റവും കൂടുതലായി കാണപ്പെട്ടത് ആരെയാണ് ?

 സ്ത്രീകളെ

10.മദ്യ പാനികൾക്ക് നരകത്തിൽ കുടിപ്പിക്കപ്പെടുന്ന പ്രത്യേകമായ പാനീയം?

 ത്വീനത്തുൽ ഹബാൽ

Post a Comment

Previous Post Next Post

News

Breaking Posts