ISLAMIC QUIZ- ഇസ്ലാമിക് ക്വിസ്- പ്രവാചകന്മാർ

QUIZ,ഖുര്‍ആന്‍ ക്വിസ്,islamic QUIZ,ഇസ്ലാമിക് ക്വിസ്,quran quiz,ഇസ്ലാമിക് ക്വിസ്‌,

പ്രവാചകന്മാർ

1. സ്വവർഗ ഭോഗികളായിരുന്ന സദൂം ഗോത്രത്തിലേക്ക് നിയോഗിതനായ പ്രവാചകൻ?

✔ ലൂത്വ് നബി()

നീച കർമ്മത്തിൽ നിന്നും പിന്മാറാൻ തയ്യാറാവാതിരുന്ന ജനതയെ ഭൂമി കീഴ്മേൽ മറിച്ചിട്ട് കൊണ്ട് അല്ലാഹു നാമാവശേഷമാക്കി.

 ലൂത്വിനു നാം തത്ത്വബോധവും അറിവും നല്കി. ആഭാസം നടന്നിരുന്ന നാട്ടില് നിന്ന് നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി. അന്നാട്ടുകാര് ദുഷിച്ച തെമ്മാടികളായ ജനമായിരുന്നു. (Sura 21 : Aya 74)

2.
ഇസ്രായീൽ എന്ന പേരിൽ അറിയപ്പെടുന്ന പ്രവാചകൻ?

 യഅ്ഖൂബ് നബി()

3.ഖുർആനിൽ എത്ര നബിമാരുടെ പേരുകൾ പരാമർശിക്കപ്പെട്ടിട്ടുണ്ട് ?

 25

സൂറത്തുൽ അൻആമിലെ 83 മുതൽ 86 വരെയുളള വചനങ്ങളിൽ 18 നബിമാരുടെ പേരുകൾ തുടർച്ചയായി പരാമർശിക്കപ്പെട്ടിട്ടുണ്ട്.
 (Sura 6 : Aya83-86)

4.
മൂസാ നബി() അല്ലാഹുവുമായി സംഭാഷണത്തിലേർപ്പെട്ട സ്ഥലം?

 സീനാ പർവ്വതത്തിലെ ത്വുവാ താഴ് വര

 "നിശ്ചയം; ഞാന് നിന്റെ നാഥനാണ്. അതിനാല് നീ നിന്റെ ചെരിപ്പ് അഴിച്ചുവെക്കുക. തീര്ച്ചയായും നീയിപ്പോള് വിശുദ്ധമായ ത്വുവാ താഴ്വരയിലാണ്. (Sura 20 : Aya 12)

5.
നൂഹ് നബി() തൻറെ ജനതയിൽ എത്ര കൊല്ലം പ്രബോധന പ്രവർത്തനങ്ങൾ നിർവ്വഹിച്ചു?

 950 വർഷം

നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്കയച്ചു. തൊള്ളായിരത്തി അമ്പതുകൊല്ലം അദ്ദേഹം അവര്ക്കിടയില് കഴിച്ചുകൂട്ടി. അവസാനം അവര് അക്രമികളായിരിക്കെ ജലപ്രളയം അവരെ പിടികൂടി. (Sura 29 : Aya 14)

6.
നൂഹ് നബിയുടെ കപ്പല് ചെന്ന് പതിച്ച സ്ഥലം?

 ജൂദി മല

6800 അടി ഉയരമുളള പർവ്വതം തുർക്കിയിൽ സ്ഥിതി ചെയ്യുന്നു

 അപ്പോള് കല്പനയുണ്ടായി: " ഭൂമി, നിന്നിലെ വെള്ളമൊക്കെ നീ കുടിച്ചുതീര്ക്കൂ. ആകാശമേ, മഴ നിര്ത്തൂ. വെള്ളം വറ്റുകയും കല്പന നടപ്പാവുകയും ചെയ്തു. കപ്പല് ജൂദി പര്വത ത്തിന്മേല് ചെന്നു നിന്നു. അപ്പോള് ഇങ്ങനെ അരുളപ്പാടുണ്ടായി: "അക്രമികളായ ജനതക്കു നാശം! (Sura 11 : Aya 44)

7.
വാർധക്യ കാലത്ത് സകരിയ്യാ നബിക്ക് അല്ലാഹു നൽകിയ സന്താനത്തിൻറെ പേര് ?

 യഹ് യാ നബി()

 അപ്പോള് നാം അദ്ദേഹത്തിനുത്തരം നല്കി. യഹ്യായെ സമ്മാനമായി കൊടുത്തു. അദ്ദേഹത്തിന്റെ പത്നിയെ നാമതിന് പ്രാപ്തയാക്കി. തീര്ച്ചയായും അവര് നല്ല കാര്യങ്ങളില് ആവേശം കാണിക്കുന്നവരായിരുന്നു. പേടിയോടെയും പ്രതീക്ഷയോടെയും നമ്മോട് പ്രാര്ഥിക്കുന്നവരും താഴ്മ കാണിക്കുന്നവരുമായിരുന്നു. (Sura 21 : Aya 90)8.
അല്ലാഹു കാറ്റിനെ കീഴ്പെടുത്തി ക്കൊടുത്ത പ്രവാചകൻ?

 സുലൈമാൻ നബി()

 സുലൈമാന്ന് നാം ആഞ്ഞുവീശുന്ന കാറ്റിനെയും അധീനപ്പെടുത്തിക്കൊടുത്തു. അദ്ദേഹത്തിന്റെ കല്പന പ്രകാരം, നാം അനുഗ്രഹങ്ങളൊരുക്കിവെച്ച നാട്ടിലേക്ക് അത് സഞ്ചരിച്ചുകൊണ്ടിരുന്നു. എല്ലാ കാര്യത്തെപ്പറ്റിയും നന്നായറിയുന്നവനാണ് നാം. (Sura 21 : Aya 81)

9.
ദുന്നൂൻ എന്നറിയപ്പെടുന്ന പ്രവാചകൻ?

 യൂനുസ് നബി()

നൂൻ എന്ന വാക്കിൻറെ അർത്ഥം തിമിംഗലം എന്നാകുന്നു.

 ദുന്നൂന് കുപിതനായി പോയ കാര്യം ഓര്ക്കുക: നാം പിടികൂടുകയില്ലെന്ന് അദ്ദേഹം കരുതി. അതിനാല് കൂരിരുളുകളില് വെച്ച് അദ്ദേഹം കേണപേക്ഷിച്ചു: "നീയല്ലാതെ ദൈവമില്ല. നീയെത്ര പരിശുദ്ധന്! സംശയമില്ല; ഞാന് അതിക്രമിയായിരിക്കുന്നു. (Sura 21 : Aya 87)


10.
സുലൈമാൻ നബി()യുടെ പിതാവായ പ്രവാചകൻ?

 ദാവൂദ് നബി()

മനോഹരമായ ശബ്ദത്തിനുടമയായിരുന്നു ദാവൂദ് നബി()യെന്ന് ഹദീഥുകളിൽ വന്നിട്ടുണ്ട്.
  

11.  റസൂൽ എന്ന പദവി ആദ്യമായി ലഭിച്ച പ്രവാചകൻ

 നൂഹ് നബി ()

അബുൽ ബഷർ ആദം() ആദ്യത്തെ നബിയാണെൻകിലും ഒരു ജനതയിലേക്ക് ആദ്യമായി അയക്കപ്പെട്ട റസൂൽ നൂഹ് നബി() ആണ് .

12.  
തൊട്ടിലിൽ വെച്ച് ജനങ്ങളോട് സംസാരിച്ച പ്രവാചകൻ

 ഈസാ നബി()

അപ്പോള് മര്യം തന്റെ കുഞ്ഞിനു നേരെ വിരല് ചൂണ്ടി. അവര് ചോദിച്ചു: "തൊട്ടിലില് കിടക്കുന്ന കുട്ടിയോട് ഞങ്ങളെങ്ങനെ സംസാരിക്കും?”
കുഞ്ഞ് പറഞ്ഞു: " ഞാന് അല്ലാഹുവിന്റെ ദാസനാണ്. അവനെനിക്കു വേദപുസ്തകം നല്കിയിരിക്കുന്നു. എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.
(Sura 19 : Aya29, 30)

13.  
ഥമൂദ് ഗോത്രത്തിന് അല്ലാഹു ദൃഷ്ടാന്തമായി ഇറക്കി ക്കൊടുത്തതെന്ത്?

 അല്ലാഹുവിൻറെ ഒട്ടകം

ദൈവദൂതന് അവരോട് പറഞ്ഞു: ഇത് അല്ലാഹുവിന്റെ ഒട്ടകം. അതിന്റെ ജലപാനം തടയാതിരിക്കുക.
അവരദ്ദേഹത്തെ ധിക്കരിച്ചു. ഒട്ടകത്തെ അറുത്തു. അവരുടെ പാപം കാരണം അവരുടെ നാഥന് അവരെ ഒന്നടങ്കം നശിപ്പിച്ചു. ശിക്ഷ അവര്ക്കെല്ലാം ഒരുപോലെ നല്കുകയും ചെയ്തു.
(Sura 91 : Aya 13,14)

14.  
കഅ'ബയുടെ നിർമ്മാണം നടത്തിയ പ്രവാചകന്മാർ?

 ഇബ്രാഹിം നബി() യും ഇസ്മാഈൽ നബി()യും

ഓര്ക്കുക: ഇബ്റാഹീമും ഇസ്മാഈലും മന്ദിരത്തിന്റെ അടിത്തറ കെട്ടിപ്പൊക്കുകയായിരുന്നു. അന്നേരമവര് പ്രാര്ഥിച്ചു: "ഞങ്ങളുടെ നാഥാ! ഞങ്ങളില് നിന്ന് നീയിത് സ്വീകരിക്കേണമേ; നിശ്ചയമായും നീ എല്ലാം കേള്ക്കുന്നവനും അറിയുന്നവനുമല്ലോ". (Sura 2 : Aya 127)15.  
ഭൂമിയിൽ വെച്ച് അല്ലാഹുവുമായി നേരിട്ട് സംഭാഷണം നടത്തിയ പ്രവാചകൻ?

 മൂസാ നബി()

ത്വൂര് മലയുടെ വലതുവശത്തുനിന്നു നാം അദ്ദേഹത്തെ വിളിച്ചു. രഹസ്യ സംഭാഷണത്തിനായി നാം അദ്ദേഹത്തെ നമ്മിലേക്കടുപ്പിച്ചു. (Sura 19 : Aya 52)

സുറത്ത് ത്വാഹാ 11 മുതൽ 36 വരെയുളള വചനങ്ങൾ മൂസാ നബി() യും അല്ലാഹുവുമായി നടന്ന സംഭാഷണങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

മിഅ'റാജ് രാത്രിയിൽ മുഹമ്മദ് നബി() വാനലോകത്ത് വെച്ച് അല്ലാഹുവുമായി സംഭാഷണം നടത്തിയതായി പ്രബലമായ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.


16.
ആദ് സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ?

 ഹൂദ് നബി()

ആദ് ജനതയിലേക്ക് അവരുടെ സഹോദരന് ഹൂദിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ജനമേ, നിങ്ങള് അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്ക്കൊരു ദൈവമില്ല. നിങ്ങള് കെട്ടിച്ചമച്ചു കള്ളം പറയുന്നവര് മാത്രമാണ്. (Sura 11 : Aya 50)

17.
ജൂതന്മാർ ദൈവത്തിൻറെ പുത്രൻ എന്ന് വിളിക്കുന്ന പ്രവാചകൻ?

 ഉസൈർ നബി()

18. 'താഴ്വരകളിൽ പാറ തുരന്ന് വീടുണ്ടാക്കിയവർ' .  ഏത് ജനതയെ പ്പറ്റിയാണ് ഖുർആൻറെ പരാമർശം?

 സ്വാലിഹ് നബിയുടെ ഥമൂദ് ഗോത്രം.

താഴ്വരകളില് പാറവെട്ടിപ്പൊളിച്ച് പാര്പ്പിടങ്ങളുണ്ടാക്കിയ ഥമൂദ് ഗോത്രത്തെയും. (Sura 89 : Aya 9)

മദീനയിൽ നിന്നും ഏകദേശം250 കിലോ മീറ്റർ അകലെ അൽ ഉലാ എന്ന പട്ടണമാണ് ചരിത്ര പ്രദേശം.അവർ നിർമ്മിച്ച വീടുകൾ കേട് കൂടാതെ ഇന്നും നില നിൽക്കുന്നു.19.
അസ്ഹാബുൽ ഐക്ക എന്നറിയപ്പെടുന്നത് ഏത് പ്രവാചകൻറെ സമൂഹമാണ് ?

 ശുഐബ് നബി()യുടെ ജനത

അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ചിരുന്ന സമൂഹത്തിലേക്ക് ദൈവിക വചനങ്ങൾ എത്തിച്ച് കൊടുക്കാൻ നിയോഗിക്കപ്പെട്ട ശുഐബ് നബി() യെ അവർ കളവാക്കുകയാണുണ്ടായത് .

20.
യഅ'ഖൂബ് നബി()യുടെ സന്താന പരമ്പരക്ക് പറയപ്പെടുന്ന പേര്?

 ബനൂ ഇസ്രായീൽ

പരമ്പരയിൽ ധാരാളം പ്രവാചകന്മാർ ജന്മം കൊളളുകയുണ്ടായി

 

Post a Comment

Previous Post Next Post

News

Breaking Posts