ഖലീഫമാർ
1. ഒന്നാം ഖലീഫ അബൂബക്കർ(റ) വിന്റെ യഥാർത്ഥ നാമം?
✅ അബ്ദുല്ലാഹി ബ്നു അബീ ഖുഹാഫ(റ)
ഇസ്ലാമിലേക്ക് കടന്ന് വരുന്നതിന് മുമ്പ് അബ്ദുൽ കഅബ (കഅബയുടെ അടിമ) എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.
2. ഇസ്ലാമിക സൈന്യത്തിൽ ആദ്യമായി നാവിക സേന രൂപീകരിച്ച ഖലീഫ?
✅ ഉഥ്മാനു ബ്നു അഫ്ഫാൻ(റ)
ഇദ്ദേഹത്തിന്റെ ഭരണ കാലത്ത് ഭൂഖണ്ഡങ്ങൾ കടന്ന് കൊണ്ട് ഇസ്ലാമിക സാമ്രാജ്യം വികസിക്കുകയുണ്ടായി.
3. പുരുഷന്മാരിൽ ആദ്യമായി ഇസ്ലാം സ്വീകരിച്ചത് അബൂബക്കർ സിദ്ദീഖ്(റ) ആണ്.എന്നാൽ പരസ്യമായി ഇസ്ലാം മത വിശ്വാസം പ്രഖ്യാപിച്ച ആദ്യ വ്യക്തി?
✅ അലിയ്യു ബ്നു അബീ ത്വാലിബ് (റ)
ഇസ്ലാമിക വിശ്വാസം പ്രഖ്യാപിക്കുമ്പോൾ അദ്ദേഹത്തിന് 10 വയസ്സ് മാത്രമായിരുന്നു പ്രായം.
4. ഹിജ്റ കലണ്ടർ രൂപീകരിക്കപ്പെട്ടത് ആരുടെ ഭരണ കാലത്ത്?
✅ അമീറുൽ മുഅ'മിനീൻ ഉമറു ബ് നു ഖത്താബി(റ) ന്റെ ഭരണ കാലത്ത്
5. ആദ്യമായി ഖുർആൻ ക്രോഡീകരണം നടന്നത് ഏത് ഖലീഫയുടെ കീഴിൽ?
✅ അബൂബക്കർ സിദ്ദീഖ് (റ) ന്റെ കീഴിൽ.
യമാമ യുദ്ധത്തിൽ ഖുർആൻ മന:പാഠമുളള ധാരാളം സ്വഹാബികൾ കൊല്ലപ്പെട്ടതിനെ ത്തുടർന്ന് ഉമർ(റ) ൻടെ നിർദേശ പ്രകാരമാണ് സിദ്ദീഖ് (റ) ഖുർആൻ ക്രോഡീകരിക്കാൻ ഉത്തരവിറക്കിയത്.
6. ഉമർ(റ) വിന്റെ ഘാതകന്റെ പേര്?
✅ ഫൈറൂസ് അബൂ ലുഅ'ലുഅത്ത്.
മജൂസിയായിരുന്ന ഇയാൾ ഉമർ(റ) സുബ്ഹി ജമാഅത്തിന് ഇമാമത്ത് നിൽക്കുമ്പോൾ പിന്നിൽ നിന്ന് കുത്തുകയായിരുന്നു.ഇയാളുടെ ആക്രമണത്തിൽ 12 സ്വഹാബാക്കളും മരണപ്പെട്ടു.
7. അലി(റ)യും ആയിഷാ ബീവി(റ)യും പരസ്പരം ഏറ്റ് മുട്ടിയ യുദ്ധത്തിന്റെ പേര്?
✅ ജമൽ യുദ്ധം(ഒട്ടകങ്ങളുടെ യുദ്ധം)
8. സിദ്ധീഖ് (റ) വിന്റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഖുർആൻ സൂക്ഷിക്കാൻ ഏൽപിക്കപ്പെട്ട മഹതി?
✅ ഉമ്മുൽ മുഅ'മിനീൻ ഹഫ്സ(റ)
ഇവർ ഖുർആൻ പൂർണമായും മന:പാഠമാക്കിയിരുന്നു.ഉഥ്മാൻ (റ) വിന്റെ കാലത്ത് ഗ്രന്ഥ രൂപത്തിലാക്കിയപ്പോൾ ഇവരുടെ കൈവശമുണ്ടായിരുന്ന പതിപ്പാണ് പ്രധാനമായും ഉപയോഗപ്പെടുത്തിയത്.
9. സിഫ്ഫീൻ യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?
✅ അലി(റ) വും മുആവിയ്യ(റ) വും തമ്മിൽ.
10. അലി(റ) വിന്റെ വാൾ ചരിത്ര പ്രസിദ്ധമാണ്. ഈ വാളിന് വിളിക്കപ്പെടുന്ന പേര്?
✅ ദുൽ ഫുഖാർ
Post a Comment