ഓണ്‍ലൈന്‍ കോഴ്‌സുകള്‍ | ONLINE COURSES

ഓണ്‍ലൈന്‍ കോഴ്‌സുകള്‍,online,online learning,learning,ഓണ്‍ലൈന്‍,ഓണ്‍ലൈന്‍ പഠനം,


കൊറോണക്കാലത്ത് വെറുതെയിരിക്കണ്ട


അധ്യാപകർക്കും വിദ്യാർഥികൾക്കും സർവകലാശാല ഗവേഷകർക്കും തങ്ങളുടെ അറിവിന്റെ ചക്രവാളങ്ങൾ വിശാലമാക്കാൻ നിരവധി ഐ.സി.ടി സംരംഭങ്ങൾ ലഭ്യമാണ്.

1.
സ്വയം-ഓൺലൈൻ കോഴ്സുകൾ:

🌐  http://storage.googleapis.com/uniquecourses/online.html

🔖 മുമ്പ് സ്വയം വേദിയിലൂടെ ലഭ്യമായിരുന്ന മികച്ച പഠന വിഭവങ്ങൾ ഇപ്പോൾ ഏതൊരു പഠിതാവിനും രജിസ്ട്രേഷൻ ഇല്ലാതെ സൗജന്യമായി കാണാനാകും.
🔖 2020 ജനുവരി സെമസ്റ്ററിന് സ്വയത്തിൽ(swayam.gov.in) രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾ/പഠിതാക്കൾക്ക് അവരുടെ പഠനം സാധാരണപോലെ നടത്താം.

●▬▬▬▬▬▬▬▬▬▬●

2. 
യു.ജി.സി./പി.ജി മൂക്സ്:
🌐 http://ugcmoocs.inflibnet.ac.in/ugcmoocs/moocs_courses.php/

സ്വയം യു.ജി, പി.ജി (അനദ്ധ്യാപക), ആർക്കൈവ്ഡ് കോഴ്സുകളിലെ പഠന സാമഗ്രികൾ.




●▬▬▬▬▬▬▬▬▬▬●

3. 
ഇ-പി.ജി പാഠശാല:
🌐 epgp.inflibnet.ac.in
🔖 സാമൂഹിക ശാസ്ത്രം ആർട്ട്സ്, ഫൈൻ ആർട്ട്സ്, മാനവികശാസ്ത്രം, പരിസ്ഥിതി, ഗണിത് ശാസ്ത്രം തുടങ്ങി എഴുപത് വിഷയങ്ങളിലെ ബിരുദാനന്തരകോഴ്സുകൾക്ക് ഉന്നത നിലവാരമുള്ള കരിക്കുലാധിഷ്ഠിത, സംവേദനാത്മക ഇ-ഉള്ളടക്കം അടങ്ങിയിട്ടുള്ള 23,000 മോഡ്യൂളുകൾ ഇ-പി.ജി പാഠശാലയിൽ ലഭ്യമാണ്.

●▬▬▬▬▬▬▬▬▬▬●

4. 
യു.ജി. വിഷയങ്ങളിൽ ഇ-കണ്ടന്റ് കോഴ്സ്വെയർ:
🌐http://cec.nic.in
ഇ-ഉള്ളടക്ക കോഴ്സ്വെയർ 87 അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകൾക്ക് 24,110 ഇ-ഉള്ളടക്ക മോഡ്യൂൾ സി.ഇ.എസ് വെബ്സൈറ്റിൽ ലഭ്യമാണ്.

●▬▬▬▬▬▬▬▬▬▬●

5.
സ്വയം പ്രഭ:.
🌐 https://www.swayamprabha.gov.in

🔖 ആർട്ട്സ്, സയൻസ്, കോമേഴ്സ്, പെർഫോമിംഗ് ആർട്ട്സ്, സാമൂഹിക ശാസ്ത്രം മാനവിക വിഷയങ്ങൾ, എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ, നിയമം, മെഡിസിൻ, കൃഷി തുടങ്ങി വൈവിദ്ധ്യ വിഷയങ്ങൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ കരിക്കുലാടിസ്ഥാനത്തിലുള്ള കോഴ്സ് ഉള്ളടക്കം.
🔖 32 ഡി.ടി.എച്ച് ചാനലുകളുടെ കൂട്ടായ്മയിലൂടെ രാജ്യത്ത് അങ്ങോളമിങ്ങോളം പഠനത്തിന് താൽപ്പര്യമുള്ള എല്ലാ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പൗരന്മാർക്കുംലഭ്യമാക്കുന്നു.
🔖 ഈ ചാനലുകളെല്ലാം സൗജന്യമാണ്.നിങ്ങളുടെ കേബിൾ ഓപ്പറേറ്റർ മുഖേന അവ ലഭ്യമാക്കാവുന്നതുമാണ്.

●▬▬▬▬▬▬▬▬▬▬●

6.
സി.ഇ.സി-യു.ജി.സി യുട്യൂബ് ചാനൽ:
🌐 https://www.youtube.com/user/cecedusat

🔖 വിവിധ വിദ്യാഭ്യാസ കരിക്കുലാടിസ്ഥാനത്തിലുള്ള ലക്ചറുകൾ തീർത്തും സൗജന്യമായി ലഭ്യമാക്കുന്നു.

●▬▬▬▬▬▬▬▬▬▬●

7. 
ദേശീയ ഡിജിറ്റൽ ലൈബ്രറി:
https://t.me/wisdomwefi/1229

🌐 https://ndl.iitkgp.ac.in
🔖 വിശാലമായ അക്കാദമിക ഉള്ളടക്കത്തിന്റെ വിവിധ രൂപത്തിലുള്ള ഡിജിറ്റൽ കലവറ.

●▬▬▬▬▬▬▬▬▬▬●

8.
ശോധ്ഗംഗാ:
https://t.me/wisdomwefi/1237

🌐 https://shodhganga.inflibnet.ac.in
🔖 ഗവേഷക വിദ്യാർത്ഥികൾ തങ്ങളുടെ പിഎച്ച്.ഡിക്ക് വേണ്ടി സമർപ്പിച്ച 2,60,000 ഇലക്ട്രോണിക് തീസീസുകളുടെയും ഡെസർട്ടേഷനുകളുടെയും ഡിജിറ്റൽ കലവറ. പണ്ഡിതസമൂഹത്തിനാകെ ഇതിന്റെ് ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

●▬▬▬▬▬▬▬▬▬▬●

9.-
ശോധ് സിന്ധു:
🌐 https://ess.inflibnet.ac.in

🔖 വലിയ എണ്ണം പ്രസാധകരിലും സമ്പാദകരിലും നിന്നുള്ള നിലവിലുള്ളതും അതോടൊപ്പം ഗ്രന്ഥശേഖരണം തടത്തിയിട്ടുള്ളതുമായ വിവിധ വിഷയങ്ങളിലെ 15,000 കോടിയിലേറെ സൂക്ഷ്മമായി അവലോകനം ചെയ്ത ജേർണലുകൾ, ഗ്രന്ഥസൂചിക, അവലംബകങ്ങൾ, വസ്തുതാപരമായ അടിസ്ഥാനവിവരങ്ങൾ എന്നിവ അംഗത്വ സ്ഥാപനങ്ങൾക്ക് ലഭ്യമാകും.

●▬▬▬▬▬▬▬▬▬▬●

10.
വിദ്വാൻ:
🌐 https://vidwan.inflibnet.ac.in

🔖 രാജ്യത്തെ നിപുണർ മുതൽ സൂക്ഷ്മവിശകലരുടെയും, ദീർഘവീക്ഷണമുള്ള സഹകാരികൾ, ഫണ്ടിംഗ് ഏജൻസികളുടെ നയരൂപകർത്താക്കൾ, ഗവേഷകർ, പണ്ഡിതന്മാർ എന്നിവരടക്കം വിദഗ്ധരുടെ വിവരശേഖരണം ലഭ്യമാക്കുന്നു.
🔖 വിദഗ്ധരുടെ വിവരാടിത്തറ വിപുലമാക്കാൻ ഫാക്കൽറ്റി അംഗങ്ങൾ വിദ്വാൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.

Post a Comment

Previous Post Next Post

News

Breaking Posts